മലയാളം ഇ മാഗസിൻ.കോം

പുതിയ കാലത്തെ പെണ്ണിന് ഏറെ ഇഷ്ടം സെ-കസ്‌‌, സ്നേഹം, കുടുംബം: പക്ഷെ ആണിനോ?

സ്ത്രീകൾക്ക്‌ ഇഷ്ടം സെ-കസാണെങ്കിൽ പിന്നെ പുരുഷൻ ആഗ്രഹിക്കുന്നത്‌ എന്തായിരിക്കും? സെ-കസ്‌ തന്നെയെന്ന്‌ ഉത്തരം പറയാൻ വരട്ടെ. പുരുഷൻ ഇഷ്ടം അടിപൊളി ജീവിത ശൈലിയാണ്‌. ആധുനിക ജീവിതത്തിലെ 12 ഘടകങ്ങളെക്കുറിച്ചു നടത്തിയ ഒരു ഗവേഷണമാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

സ്നേഹം, സെ-കസ്‌, കുടുംബം എന്നിവയിലാണ്‌ സ്ത്രീകൾ ഏറ്റവുമധികം സംതൃപ്തി കണ്ടെത്തുന്നത്‌. എന്നാൽ പുരുഷന്മാർക്ക്‌ അവരുടെ ജീവിത ശൈലിയോടും രൂപഭംഗിയോടുമാണ്‌ താൽ‌പര്യം.

ശമ്പളം, ശരീരഭംഗി, കാഴ്ചയിലെ ആകർഷണീയത എന്നിവയിലാണ്‌ പുരുഷന്മാർ സന്തോഷം കണ്ടെത്തുന്നത്‌. മിക്കവരും നിരാശയിലാണ്ടു പോകുന്നത്‌ പണമില്ലാ‍ത്തപ്പോഴാണ്‌. ശരാശരി മുതിർന്നവരുടെ ആനന്ദത്തിന്റെ അളവുകോൽ 64 ശതമാനമാണ്‌.

കുടുംബത്തെ പരിപാലിക്കുന്നതിലും സ്നേഹത്തിലും സെക്സിലും അഭിരമിക്കാനാണ്‌ സ്ത്രീക്ക്‌ താൽ‌പര്യം. കുടുംബാന്തരീക്ഷവും ആരോഗ്യവും അനുസരിച്ചാണ്‌ സ്ത്രീകളുടെ സന്തോഷമെന്ന്‌ പഠനം തെളിയിക്കുന്നു.

പുരുഷന്മാരാവട്ടെ മറ്റുവള്ളവരെ തങ്ങളെക്കുറിച്ച്‌ എന്തുവിചാരിക്കുമെന്ന്‌ ചിന്തിക്കുന്നവരാണ്‌. കൂടാതെ ജോലി സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയുമാണ്‌ പുരുഷന്മാർക്ക്‌ സന്തോഷം പ്രദാനം ചെയ്യുന്നത്‌.

Avatar

Priya Parvathi

Priya Parvathi | Staff Reporter