മലയാളം ഇ മാഗസിൻ.കോം

പുതിയ കാലത്തെ ദമ്പതികൾക്ക്‌ അറിയാമോ ഭാര്യയും ഭർത്താവും പരസ്പരം പ്രതീക്ഷിക്കുന്ന ആ 6 കാര്യങ്ങൾ എന്തൊക്കെയാണെന്ന്‌

പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് അടിത്തറ പാകിയാണ് ഓരോ ദാമ്പത്യ ബന്ധങ്ങളും മുന്നോട്ട് പോകുന്നത്. പങ്കാളിയായ പുരുഷനിൽ നിന്നും സ്ത്രീയും സ്ത്രീയിൽ നിന്നും പുരുഷനും പെരുമാറ്റവും സ്നേഹവും ഉൾപ്പെടെ പലതും പരസ്പരം പ്രതീക്ഷിക്കാറുണ്ട്.

തന്റെ ഭാര്യയുടെ ഇഷ്ടങ്ങൾ എന്തൊക്കെയാണെന്നും താൽപര്യങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കി അവളോട് പെരുമാറാൻ ഭർത്താവിന് കഴിഞ്ഞാൽ ആ ദമ്പത്യബന്ധം പൂർണ്ണമായും സുരക്ഷിതമായിരിക്കും.

ഇനി ഭർത്താവിന് തന്റെ ഭാര്യയുടെ മനസ്സ് കവരാനും സ്നേഹം നേടിയെടുക്കാനുമായി ചില എളുപ്പ വഴികൾ.

1. തന്റെ ഭർത്താവ് കള്ളം പറയരുത് എന്നാണ് എല്ലാ ഭാര്യമാരുടെയും ആഗ്രഹം. അതുകൊണ്ട് ഭാര്യയോട് കഴിവതും കള്ളം പറയാതിരിക്കുക. കൂട്ടത്തിൽ ഭാര്യയെ പൂർണ്ണമനസ്സോടെ വിശ്വസിക്കുകയും ചെയ്യുക.

2. അവൾക്ക് ഒരു കാര്യത്തിനായും മണിക്കൂറുകൾ നീളുന്ന വിശദീകരണം ഭർത്താവിന് മുന്നിൽ നൽകേണ്ട അവസ്ഥ സൃഷ്ടിക്കാതിരിക്കുക. ഭാര്യയെ മനസിലാക്കുകയും അവൾക്ക് ആവശ്യത്തിനുള്ള സ്വാതത്ര്യവും സ്‌പേസും നൽകുകയും ചെയ്യുക.

3. അവളുടെ മാനസിക സമ്മര്ദങ്ങൾക്ക് അനുസരിച്ച് അവൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയുക. അവൾ ദേഷ്യമാണ് പ്രകടിപ്പിയ്ക്കുന്നത് എങ്കിൽ അവഗണിക്കുന്നതിന് പകരം അതിനു പിന്നിൽ കാരണം കണ്ടെത്തുവാനും അവൾക്ക് ഒപ്പം നിന്ന് പരിഹാരം കണ്ടെത്തുവാനും ശ്രമിക്കുക. അവഗണകൾ ഭാര്യമാർ ഒരിക്കലും സഹിക്കുക ഇല്ല എന്ന് തിരിച്ചറിയുക.

4. പ്രണയം പ്രകടിപ്പിക്കാത്ത മുരടൻ സ്വഭാവം ഉള്ള ഭർത്താക്കന്മാർ ആണെങ്കിൽ അത് മാറ്റുക. ഭാര്യയായ സ്ത്രീ ഏത് പ്രായത്തിലും തന്റെ ഭർത്താവിൽ നിന്നും പ്രണയം കൊതിക്കുന്നവൾ ആണെന്ന് മനസിലാക്കുക.

5. അവൾക്ക് പങ്കുവയ്ക്കുവാൻ ഉള്ള സന്തോഷങ്ങളും സങ്കടങ്ങളും കേൾക്കുവാൻ എത്ര തിരക്ക് ആണെങ്കിലും സമയം കണ്ടെത്തുക.

6. നിസാരമായ പ്രശ്നങ്ങളെ പോലും വലിയ പ്രശ്നമാക്കി മാറ്റാതെ നിസാരമായി തന്നെ പരമാവധി പരിഹരിക്കാൻ ശ്രമിക്കണം. ഭാര്യ എപ്പോഴും ആഗ്രഹിക്കുന്നത് തന്നെ ചേർത്തു നിർത്തുന്ന ഭർത്താവിനെ ആണ് അല്ലാതെ എപ്പോഴും കുറ്റം പറയുന്ന ഭർത്താവിനെ അല്ല.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor