21
April, 2019
Sunday
01:00 AM
banner
banner
banner

കൈവിട്ടു പോയ സന്ദേശങ്ങൾ മറ്റേയാൾ കാണും മുൻപ്‌ ഇനി മെസ്സഞ്ചറിൽ നിന്നും ഡിലീറ്റ്‌ ചെയ്യാം, ഒപ്പം വാട്ട്സ്‌ ആപ്പും തരുന്നു ഒരു വലിയ സഹായം!

വാട്സ് ആപ്പിലുള്ള സമാന ഫീച്ചറുമായി മെസ്സൻജറും
വാട്ട്സ് ആപ്പിൽ ഒരു സന്ദേശമയച്ചാൽ അവശ്യമില്ലെങ്കിൽ അത് ഡിലീറ്റ് ചെയ്യാവുന്ന ഫീച്ചർ ഉണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളിലാണ് ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നത്. പലപ്പോഴും ഇങ്ങനെ ഒരു സൗകര്യം മെസ്സൻജറിലും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുമുണ്ടാകാം അല്ലെ? ഇനി. അധികം കാത്തിരിക്കേണ്ടി വരില്ല. ഉടൻ തന്നെ ഈ സൗകര്യം വരും എന്നാണ് അറിയുന്നത്.

ചില മാറ്റങ്ങോളോട് കൂടെ ആയിരിക്കും എന്ന് മാത്രം. ഡിലീറ്റ് ഓപ്ഷന്റെ കൂടെ തന്നെ അൺസെന്റ് ഓപ്ഷനും ഉണ്ടാകും. അൺസെന്റ് ഓപറേഷൻ തിരഞ്ഞെടുത്താൽ രണ്ടുപേരുടെയും ഫോണിൽ നിന്നും ആ സന്ദേശം അപ്രത്യക്ഷമാകും. ഡിലീറ്റ് ഓപ്ഷൻ ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്ന് മാത്രമേ ആ സന്ദേശം പോകുകയുള്ളൂ. അൺസെന്റ് ഓപ്ഷൻ കൊടുക്കുന്നതിനു മുൻപ് നിങ്ങൾ സന്ദേശം അയക്കുന്ന വ്യക്തി വായിച്ചു കഴിഞ്ഞാൽ ആ മെസ്സേജ് ഡിലീറ്റ് ആകില്ല എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.

വാട്ട്സ്‌ ആപ്പും തരുന്നു ഒരു വലിയ സഹായം
അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ‘ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍’ ഫീ​ച്ച​ര്‍ വാ​ട്സ്ആ​പ്പ് പ​രി​ഷ്ക​രി​ച്ചു. സ​ന്ദേ​ശം ല​ഭി​ച്ച ഫോ​ണി​ൽ ഡി​ലീ​റ്റ് റി​ക്വ​സ്റ്റ് സ്വീ​ക​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 13 മ​ണി​ക്കൂ​റും 8 മി​നി​റ്റും 16 സെ​ക്ക​ൻ​ഡു​മാ​യി ദീ​ർ​ഘി​പ്പി​ച്ചു. എ​ന്നാ​ൽ സ​ന്ദേ​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നി​ല​വി​ലു​ള്ള ഒ​രു​മ​ണി​ക്കൂ​റും എ​ട്ടു മി​നി​റ്റും 16 സെ​ക്ക​ൻ​ഡും ത​ന്നെ​യാ​യി തു​ട​രും.

‘ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍’ ഉ​പ​യോ​ഗി​ച്ചു​ള്ള പി​ൻ​വ​ലി​ക്ക​ൽ അ​പേ​ക്ഷ സ്വീ​ക​ർ​ത്താ​വി​ന്‍റെ ഫോ​ണി​ൽ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ആ ​സ​ന്ദേ​ശം അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യു​ള്ളൂ. നി​ല​വി​ൽ സ​ന്ദേ​ശം ല​ഭി​ച്ച ഫോ​ണി​ൽ ഡി​ലീ​റ്റ് റി​ക്വ​സ്റ്റ് അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യം ഒ​രു മ​ണി​ക്കൂ​റും എ​ട്ടു മി​നി​റ്റും 16 സെ​ക്ക​ൻ​ഡാ​ണ്. ഇ​താ​ണ് 13 മ​ണി​ക്കൂ​റും 8 മി​നി​റ്റും 16 സെ​ക്ക​ൻ​ഡാ​യി വ​ർ​ധി​പ്പി​ച്ച​ത്. ഈ ​സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​പ്പോ​ഴെ​ങ്കി​ലും ഫോ​ൺ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യാ​ൽ സ​ന്ദേ​ശം നീ​ക്കം ചെ​യ്യ​പ്പെ​ടും.

[yuzo_related]

Comments


Related Articles & Comments