മലയാളം ഇ മാഗസിൻ.കോം

മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച ആ താര ദമ്പതികളും വേർപിരിയുന്നുവെന്ന്‌ റിപ്പോർട്ടുകൾ

സിനിമാ താരങ്ങളുടെ ഓരോ സിനിമാക്കാര്യവും ചർച്ചയാവുന്നതുപോലെ തന്നെയാണ്‌ അവരുടെ സ്വകാര്യ ജീവിതവും ആരാധകർ ഏറ്റെടുക്കുന്നത്‌. അതുകൊണ്ടു തന്നെ ഇത്തരം വാർത്തകൾ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ നൽകുകയും ചെയ്യും. താരങ്ങൾ കണ്ടു മുട്ടുന്നതു മുതൽ വിവാഹം, പ്രെഗ്നൻസി തുടങ്ങി എല്ലാം മാധ്യമങ്ങൾക്ക്‌ വാർത്തകളാണ്‌. പ്രത്യേകിച്ച്‌ നവമാധ്യമങ്ങൾ അവ ആഘോഷിക്കുക തന്നെ ചെയ്യും.

അത്തരത്തിൽ മാധ്യമങ്ങൾ ഏറെ ആഘോഷിച്ച ഒരു താര വിവാഹം ആയിരുന്നു തെന്നിന്ത്യൻ സിനിമാ താരങ്ങളായ സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇവർ ഇരുവരും വേർപിരിയുകയാണെന്ന് സൂചന. തെലുങ്ക്‌ മാധ്യമങ്ങളാണ്‌ ഇത്തരത്തിൽ വാർത്ത പുറത്തു വിട്ടിരിക്കുന്നത്‌. ഇതിന്‍റെ ഭാഗമായി ഇവർ കുടുംബകോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്നും തെലുങ്ക്‌ മാധ്യമമായ സാക്ഷി ന്യൂസ് റിപ്പോർട്ട് ചെയ്തു.  

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാന്ത–നാഗചൈതന്യ വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. 2017–ലായിരുന്നു സമാന്ത–നാഗചൈതന്യ വിവാഹം. അടുത്തിടെ സോഷ്യൽ മീഡിയയിൽ നടി തന്റെ പേരിൽ മാറ്റം വരുത്തിയത് വലിയ വാർത്തയായിരുന്നു. വിവാഹശേഷം സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം നാ​ഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിനോട് സമാന്ത ചേർത്തുവച്ചിരുന്നു.

എന്നാൽ സാമന്ത അക്കിനേനി എന്ന പേര് താരം മാറ്റി സമാന്ത പ്രഭു എന്ന പഴയപേര് തന്നെ ഉപയോഗിച്ച് തുടങ്ങിയതോടെ ഗോസിപ്പുകൾക്ക് ആക്കം കൂടി. ആദ്യമൊക്കെ ഇതെല്ലാം വെറും ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളുടെ വേര്‍പിരിയല്‍ വെറും ഗോസിപ്പല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ സാമന്ത അഭിനയിച്ച ആമസോൺ വെബ്‌ സീരിസ്‌ ആയ ഫാമിലി മാൻ 2വിലെ നടിയുടെ പ്രകടനം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Avatar

Staff Reporter