YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്ക് Diabetes ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? What is Pre Diabetic Stage? നിസാരമാക്കരുത് ഈ ലക്ഷണങ്ങൾ
രണ്ടു വർഷക്കാലം ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് കാലം അത്ര പെട്ടെന്നൊന്നും നമ്മുടെ മനസിൽ നിന്ന് മായില്ല. കേരളത്തിൽ ആദ്യ കേസ് കണ്ടെത്തിയതു മുതൽ വ്യാപനം അതിന്റെ പാരമ്യത്തിൽ എത്തി ഒരു വിധം കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിച്ച് നിർത്തിയതു വരെ ആശങ്കയോടെ അല്ലാതെ നമുക്ക് ഓർക്കാനാവില്ല. ഇപ്പോഴിതാ വീണ്ടും കേരളത്തിൽ കോവിഡ് വ്യാപിക്കുകയാണെന്ന് റിപ്പോർട്ടുകൾ.
മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന. കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തിലാണ് വര്‍ധന. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് കണക്കുകൾ. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും.
YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ് പേപ്പർ മതി, ഭാരവും കുറവ് മികച്ച വിളവും കിട്ടും, Soil-less terrace farming
ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയിരിക്കുകയാണ്. കാറ്റഗറി ബിയില്‍പ്പെട്ട രോഗികളാണ് അധികവും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ലക്ഷണങ്ങളുമായി എത്തുന്നവരില്‍ ഉണ്ടാകുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും ആണ് രോഗബാധ കൂടുതല്‍.
വാക്സിന് അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല ജില്ലകളിലും പരിശോധനകള്‍ വളരെ കുറവാണ്. ആര്‍ടിപിസിആര്‍ പരിശോധന ഇപ്പോള്‍ തീരെ കുറവായത്തിനാൽ അതു കൂട്ടിയേക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ അടക്കം നടത്തേണ്ടി വരുമ്പോഴോ ആണ് കൊവിഡ് പരിശോധന നടത്തുന്നത്.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരയായ യുവതി, കയ്യിലിരുപ്പ് കാരണം മറ്റ് ലോക രാഷ്ട്രത്തലവന്മാർ പോലും ഭയക്കുന്ന സുന്ദരി