സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. രാജ്യത്ത് 2,311 ആക്ടീവ് കേസുകളാണുള്ളത്. ഇതിൽ 2,041 രോഗികളും കേരളത്തിലാണ്.
കോവിഡ് ബാധിച്ച് 3 പേർ സംസ്ഥാനത്ത് മരണം സംഭവിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിൽ കേരളത്തിനു തൊട്ടുപിന്നിലുള്ള സംസ്ഥാനം തമിഴ് നാടാണ്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ യഥാക്രമം 11, 9 കേസുകളാണുള്ളത്.
കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ 3000 കേസുകൾ വരെ എത്തുമെന്നും അതിനുശേഷമേ കുറഞ്ഞു തുടങ്ങൂവെന്നുമാണ് വിലയിരുത്തൽ.
YOU MAY ALSO LIKE THIS VIDEO, പ്രമുഖ സെലിബ്രറ്റികളുടെ ‘നിതംബ സൗന്ദര്യത്തിനു’ പിന്നിലെ രഹസ്യം | Cosmetic Surgeon വെളിപ്പെടുത്തുന്നു
സംസ്ഥാനത്ത് ഈയിടെ 12 കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരാൾ ഒഴികെ എല്ലാവരും 65നു മേൽ പ്രായമുള്ളവരാണ്.
തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസ്സുകാരിയിലാണ് രാജ്യത്ത് ആദ്യമായി ജെഎൻ.1 സ്ഥിരീകരിച്ചത്. നവംബർ അവസാനം വൈറസ് ബാധിച്ച ഇവർ ഡോക്ടറുടെ നിർദേശത്തിൽ വീട്ടിൽ കഴിയുകയായിരുന്നു.
പുതിയ കോവിഡ് വകഭേദമായ ജെഎന്‍.1നെതിരേ ആളുകള്‍ക്കിടയില്‍ പ്രതിരോധശേഷി ഉണ്ടാകുന്നത് വരെ കോവിഡ്-19 അണുബാധ കേസുകള്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍. ജെഎന്‍.1ന്റെ തീവ്രത എത്രയെന്ന് വ്യക്തമല്ലെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ സാധാരണയുള്ള ജലദോഷത്തെക്കാള്‍ പ്രകടമാണെന്നും വിദഗ്ധര്‍ പറയുന്നു.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ആർത്തവ ദിവസങ്ങളിലും ശ്രീകോവിലിൽ കയറി പൂജ ചെയ്യുന്ന ക്രിസ്ത്യൻ യുവതി, നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരു ക്ഷേത്രമുണ്ട്
Omicron XBB ഉപവകഭേദത്തിൽ നിന്ന് നിലവിലെ JN.1 വകഭേദം മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ തുടങ്ങിയ ചെറിയ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് തോന്നുമെങ്കിലും, അതിന്റെ അപകടസാധ്യതയെ നമ്മൾ കുറച്ചുകാണരുത്. സാഹചര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
പനി, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടൽ എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമാണ്. രോഗം പിടിപെടാതിരിക്കാൻ വാക്സിനേഷൻ, മാസ്ക് ധരിക്കൽ, കൈ ശുചിത്വം, സാമൂഹിക അകലം എന്നിവ പ്രധാനമാണ്.
അതേസമയം, യുവാക്കളില്‍ രോഗം അത്ര ഗുരുതരമായി ബാധിക്കില്ല. എന്നാൽ, പ്രായമായവര്‍ തങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് കൂടുതല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വീണ്ടും കോവിഡ് മരണങ്ങൾ! നിയന്ത്രണങ്ങൾ കടുപ്പിക്കുമോ? വീണ്ടുമൊരു ലോക്ക്ഡൗണിലേക്കോ?