മലയാളം ഇ മാഗസിൻ.കോം

കനകയുടെ മാനസിക നില മോശമെന്ന് അയൽക്കാർ, തീപിടുത്തം ഉണ്ടായിട്ട്‌ ഫയർഫോഴ്സിനെ പോലും വീട്ടിൽ കയറ്റിയില്ല

മലയാളികള്‍ക്ക് സുപരിചിതമായ പ്രിയ താരമാണ് കനക. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയനായികയായ നടികൂടിയാണ് കനക. കരക്കാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് കനക സിനിമ ലോകത്തേക്ക് കടന്നു വന്നത്. ഗോഡ് ഫാദര്‍ എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച നായികയാണ്. കൂടാതെ മോഹന്‍ലാലിന്റെ നായികയായി വിയറ്റനാം കോളനിയലും ശ്രദ്ധ നേടി. തുടർന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായും മാറി.

2000ല്‍ റിലീസ് ചെയ്ത ഈ മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്. പിന്നീട് താരത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നു. ഒരുപാട് നാളുകള്‍ക്ക് ഇപ്പുറം കനക മരണപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെയായിരുന്നു കനക വീണ്ടും എല്ലാവരുടെയും ചര്‍ച്ചാ വിഷയമാകുന്നത്. എന്നാല്‍ വലിയ തോതില്‍ ഈ വാര്‍ത്ത പരന്നതോടെ താന്‍ ജീവനോടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് കനക തന്നെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടി കനകയുമായി ബന്ധപെട്ട ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. കനക താമസിക്കുന്ന ചെന്നൈയിലെ വീട്ടില്‍ തീപിടിച്ചു എന്ന വാര്‍ത്തയും ആ ദൃശ്യങ്ങളുമാണ് പുറത്തു വന്നത്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ ആണ് അയല്‍വാസികള്‍ ഫയര്‍ ഫോസില്‍ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് മൈലാപൂരിൽ നിന്നും ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി കനകയുടെ വീട്ടില്‍ കയറിയപ്പോള്‍ ആണ് നിരവധി വസ്ത്രങ്ങള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.

രക്ഷിക്കാന്‍ എത്തിയവരെ ആദ്യം നടി വീട്ടിലേക് കയറ്റിയിരുന്നില്ല. ഫയര്‍ ഫോഴ്‌സ് സങ്കത്തോടും പൊലീസിനോടും കനക വളരെ മോശം ആയും രൂക്ഷമായും പ്രതികരിച്ചത്. എന്നാല്‍ അയല്‍വാസികള്‍ അവരുടെ മാനസിക നില തെറ്റിയ അവസ്ഥയില്‍ ആണെന്നും നാട്ടുകരെയും അങ്ങോട്ട് അടുപ്പിക്കറില്ല എന്നും പോലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കുക ആയിരുന്നു.

തുടര്‍ന്ന് ആണ് ഉദ്യോഗസ്ഥന്‍ കനയോട് കൂടുതല്‍ സൗമ്യമായി ഇടപെട്ട് വീടിന്റെ അകത്തേയ്ക്ക് കയറുകയും തീ അണക്കുകയും ചെയ്തത്. എന്നാല്‍ അപ്പോഴെല്ലാം കനക പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുകയും മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു എന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

വീട്ടില്‍ ഉള്ളവരോട് ഇതിനെ കുറിച്ചു അന്വേഷിച്ചപ്പോള്‍ പൂജ മുറിയില്‍ വിളക്ക് കൊളുത്തുന്നതിന് ഇടയിൽ തീപൊരി ആളി കത്തുകയും വീടിനു അകത്തു തീ പടരുക ആയിരുന്നു എന്നാണ് പറയുന്നത്. അതേസമയം നടിക്ക് സംഭവിച്ച ഈ ദുരന്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരിക്കുക ആണ്.

YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ

Avatar

Staff Reporter