22
February, 2019
Friday
12:19 PM
banner
banner
banner

മോഹൻലാലിന്റെ ആ 5 ചിത്രങ്ങളിൽ ഒന്നാകുമോ നീരാളി? നീരാളിപ്പിടുത്തത്തിൽ പ്രേക്ഷകർ വീണോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ!

മോഹൻലാൽ എന്ന അത്ഭുതപ്രതിഭയുടെ സിനിമയ്ക്ക് വേണ്ടി ആരാധകർ നടത്തിയ ഏട്ട് മാസത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 2018 ൽ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമ കൂടിയായതിനാല്‍ മോഹൻലാൽ ഫാൻസിന് നീരാളി എന്ന ചിത്രത്തെ കുറിച്ച് പ്രതീക്ഷ ഏറെ ആയിരുന്നു.

നീരാളി കാണാനുള്ള ആരാധകരുടെ തിരക്ക് തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.. സിനിമയുടെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണങ്ങളും അറിയാം..

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു നീരാളി. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ നാദിയ മൊയ്തുവാണ് നായിക. നാസര്‍, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് നീരാളിയിലെ മറ്റ് താരങ്ങള്‍. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു ത്രില്ലർ ഡ്രാമ ആയി ഒരുക്കിയ നീരാളിയുടെ തിരക്കഥ സാജു തോമസാണ് ഒരുക്കിയിരിക്കുന്നത്. നീരാളി ആദ്യം ജൂണില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീയ്യതി മാറ്റുകയായിരുന്നു. ഒടുവില്‍ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഇന്ന് നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നീരാളിയുടേതായി പുറത്തു വന്ന പോസ്റ്ററുകളും ട്രെയിലറുകളും പ്രേക്ഷകർക്ക് ഏറെ ആകാംഷ നല്‍കിയിരുന്നു. 300 തിയറ്ററുകളാണ് ആദ്യദിനം നീരാളിയ്ക്ക് കിട്ടിയിരിക്കുന്നത്.

കേരളത്തില്‍ കോരിചൊഴിയുന്ന മഴയൊന്നും മോഹൻലാൽ ആരാധകര്‍ക്ക് വലിയ പ്രശ്‌നമുള്ളതല്ലെന്ന് അവർ തെളിയിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ സിനിമ വൻ ആഘോഷം ആക്കി മാറ്റുവാൻ വേണ്ടി ദിവസങ്ങള്‍ക്ക് മുന്‍പേ കട്ടൗട്ടുകളും പോസ്റ്ററുകളുമായി ആരാധകര്‍ സജീവമായിരുന്നു. ഇന്ന് രാവിലെ ഫാന്‍സ് ഷോ അടക്കമാണ് നീരാളി പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. നീരാളിയ്ക്ക് മികച്ച തുടക്കം തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല എന്നു തെളിയിക്കുന്നതാണ് ഓരോ തീയറ്ററിലെയും നീണ്ട നിര.

കൊച്ചി മൾട്ടിപ്ലെക്സിൽ സിനിമയ്ക്ക് ഗംഭീര തുടക്കമാണ് കിട്ടിയിരിക്കുന്നത്. കൂടാതെ 24 ഓളം ഷോ ആണ് റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഡൂ ഓര്‍ ഡൈ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും നദിയ മൊയ്തുവും ഒരുമിച്ചെത്തുന്നുവെന്ന ഒരു പ്രത്യേകതയും നീരാളിയ്ക്ക് ഉണ്ട്.

നീരാളി എന്ന സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. പ്രമേയത്തിന് അനുസൃതമായ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പുനല്‍കിയിരുന്നു. ഒടിയന്റെ അവസാനഘട്ട ചിത്രീകരണത്തിനിടയിലെ ഇടവേളയായിരുന്നു മോഹൻലാൽ ഈ സിനിമയ്ക്കായി വിനിയോഗിച്ചത്.

ഒരു സര്‍പ്രൈസായി പ്രഖ്യാപിച്ച ഈ സിനിമയുടെ ചിത്രീകരണം വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ 40 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ തന്നെ വ്യത്യസ്ത വിഭാഗത്തിലുള്ള നിരവധി സിനിമകളിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. അതിൽ ഒന്നായി മാറും നീരാളി എന്നാണ് അണിയറ റിപ്പോർട്ടുകൾ.

[yuzo_related]

CommentsRelated Articles & Comments