16
January, 2019
Wednesday
05:18 PM
banner
banner
banner

“നിന്നെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ… നിന്നോടൊപ്പമേ ഞാൻ ജീവിക്കൂ..” ഇത്‌ ആർക്കും അറിയാത്ത കെവിന്റെയും നീനുവിന്റെയും പ്രണയ കഥ!

താലി അറുത്തെടുത്ത് പ്രാണനായി കണ്ടവന്റെ ജീവനെടുത്തു തോൽപിക്കാൻ ശ്രമിച്ചവരുടെ മുന്നിലൂടെ അവൾ ഇനി ചിരിച്ചു കൊണ്ട് ഇറങ്ങുകയാണ്.., ഇനിയുള്ള ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി, താലികെട്ടിയവന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും യാഥാർത്ഥ്യം ആകുവാനുള്ള യാത്രയാണിത്. പ്രണയത്തിന്റെ മനോഹര ഒാര്‍കളും കെവിനുമൊത്തുള്ള ജീവിതത്തിന്റെ സുന്ദര പ്രതീക്ഷകളുമായി അവള്‍ നടന്ന ആ കോളജിന്റെ മണ്ണില്‍ അവൾ വീണ്ടും എത്തി.

ഇത്തവണ ഒരിക്കലും മായാത്ത മറയാത്ത ഒരു തീരാനഷ്ടവുമായാണ് എന്നു മാത്രം. കെവിൻ മരിച്ചിട്ട് 17 ദിവസം പൂർത്തിയായ ഇന്നലെയാണ് നീനു വീണ്ടും കോളേജിലേക്കും തന്റെ പ്രണയത്തിനൊപ്പം നിന്ന തന്റെ പ്രീയപ്പെട്ട കൂട്ടുകാർക്കും അരികിലേക്ക് എത്തിയത്. ഇത്രയും ദിവസം കെവിന്റെ വീടുമാത്രമായിരുന്നു അവളുടെ ലോകം.

കരയില്ലെന്നുറച്ച മനസ്സുമായി അവള്‍ കോളേജിൽ എത്തിയെങ്കിലും കൂട്ടുകാരെ കണ്ടപ്പോൾ നീനു കരഞ്ഞു. കെവിൻ ജീവിച്ചിരുന്നു എങ്കിൽ തന്റെ പ്രണയിനിയെ അവന്റെ ബൈക്കിന്റെ പിന്നിൽ ഇരുത്തി അവൻ കൊണ്ടു വിട്ടേനെ ഈ കോളേജിലേക്ക്.

വിധി അവനെ കൊണ്ടുപോയെങ്കിലും അവളെ ചേർത്തുപിടിക്കാൻ ഒരച്ഛൻ ബാക്കിയുണ്ട്. കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ നീനുവിനെ കോളജിലേക്ക് കൊണ്ടുപോയത്. മെഴുതിരി നാളത്തിന്റെ വെളിച്ചത്തില്‍ ചിരിക്കുന്ന കെവിന്റെ ചിത്രത്തിന് മുന്നില്‍ പ്രാർത്ഥിച്ച് കെവിന്റെ ചേച്ചി നൽകിയ ചുരുദാറും ധരിച്ച് കെവിന്റെ അമ്മ നൽകിയ പൊതിച്ചോറും വാങ്ങി അവൾ അച്ഛന്റെ കൂടെ കോളേജിലേക്ക് പോയി.

ആദ്യം അവളുടെ കണ്ണീര് വീണലിഞ്ഞു ചേർന്നിട്ടും അവൾക്ക് നീതി നിഷേധിച്ച ഗാന്ധിനഗർ പോലീസ് സ്റേഷനിലേക്കും അവിടെ നിന്നും കോളേജിലേക്കും അവൾ പോയി.

ഒരുപാട് നല്ല മുഹൂർത്തങ്ങൾ കെവിൻ അവൾക്ക് ആ കോളേജിൽ സമ്മാനിച്ചിട്ടുണ്ടായിരുന്നു. കൂട്ടുകാരിയുടെ കാമുകനൊപ്പം കൂട്ടുകാരിയെ കാണാൻ എത്തിയ നിമിഷം ആയിരുന്നു കെവിനെ ആദ്യമായി നീനു ആ ക്യാമ്പസിനുള്ളിൽ കണ്ടത്. പിന്നെ കൂട്ടുകാരുടെ വിശേഷങ്ങൾ പങ്കുവച്ച് പരസ്പരം അടുത്തു. ഇടയ്ക്കെപ്പോഴോ അവൻ ചോദിച്ചു ” ഇഷ്ടമാണോ” എന്ന്.

പ്രണയിക്കാൻ പറ്റുന്ന മാനസികാവസ്ഥ അല്ല തനിക്ക് എന്നു നീനു പറഞ്ഞപ്പോൾ പള്ളിമുറ്റത്ത് നിന്നുകൊണ്ടവൻ അവളുടെ കഥ മുഴുവൻ കേട്ടു. എന്നിട്ട് നീനുവിന്റെ കയ്യിൽ മുറുകെ പിടിച്ച് അവൻ അവൾക്ക് ഒരു വാക്ക് കൊടുത്തു. “നിന്നെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ…, നിന്നോടൊപ്പമേ ഞാൻ ജീവിക്കൂ..” .

വാക്ക് പാലിക്കാൻ ഓടിയെത്തിയവനെ വിധി എങ്ങോട്ടോ മായ്ച്ചു കളഞ്ഞു. മരിക്കുന്നതിന് തൊട്ട് മുൻപത്തെ ഞായറാഴ്ച ആലപ്പുഴയിലേക്ക് ടൂർ പോയപ്പോൾ അവിടെ കടൽ തീരത്തെ മണൽ തരികളിൽ അവൻ എഴുതി ചേർത്തതും കെവിൻ + നീനു എന്നായിരുന്നു.

അവൻ ഹൃദയത്തോട് ചേർത്തു വച്ചിരുന്നു ആ പേര് അത്രയ്ക്കും. തിരയടിച്ചു മായിച്ചു കളയുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടും എന്നു പണ്ടാരോ പറഞ്ഞത് തെറ്റാണെന്ന് നീനു പറയുന്നു. അത് സത്യം ആയിരുന്നെങ്കിൽ ഒരാഴ്ചപോലും അവനെ എന്തേ അവൾക്ക് കിട്ടിയില്ല എന്ന മറുചോദ്യം ആണവളിൽ അവശേഷിക്കുന്നത്.

അവസാനം ഹോസ്റ്റലിൽ കൊണ്ടാക്കിയപ്പോഴും ഒഴിഞ്ഞ കഴുത്ത് കണ്ട് സങ്കടത്തിൽ അടുത്തുള്ള ഫാൻസി സ്റ്റോറിൽ നിന്നും അവൻ ഒരു മാല വാങ്ങി അവളുടെ കഴുത്തിൽ ഇട്ടുകൊടുത്തു. കൂട്ടത്തിൽ മിസ്‌കാൾ അടിച്ചാൽ തിരിച്ചു വിളിക്കാം എന്ന വാക്കും നൽകി പോയി. അവൾ ഇന്നും മിസ്‌കാൾ അടിക്കുന്നുണ്ട്…, അവൻ തിരിച്ചു വിളിക്കുന്നില്ല എന്നു മാത്രം.

കെവിൻ ഇട്ടുകൊടുത്ത മാലയും ഇട്ടാണ് അവൾ കോളേജിലേക്ക് പോയത്. രക്ഷകർത്താവിന്റെ സ്ഥാനത്ത് കെവിന്റെ അച്ഛൻ ഒപ്പിട്ടുകൊടുത്ത് അവളെ അവിടെ ആക്കി മനസ്സു നിറഞ്ഞ സന്തോഷത്തോടെ ആ പിതാവ് മടങ്ങി പോയപ്പോൾ കെവിന്റെ ആത്മാവ് ആകും ഏറ്റവും കൂടുതൽ സന്തോഷിച്ചത്. തന്റെ പ്രീയപ്പെട്ടവൾ തളർത്താൻ ശ്രമിച്ചവരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്നത് കണ്ടിട്ട്.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments