ചെന്നൈ: തെന്നിന്ത്യയിലെ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇന്നലെ ലേഡി സൂപ്പർ സ്റ്റാർ ഭര്‍ത്താവ് വിഘ്നേശ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് ഏറെ വാര്‍ത്ത ആയിരുന്നു. ഇവരുവരും ഡിവോഴ്സ് ആകുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചത്. എന്നാല്‍ ഇപ്പോഴിതാ വിഘ്നേശ് ഇട്ട ഇന്‍സ്റ്റ സ്റ്റോറി ആണ് ഏറെ വൈറൽ ആകുന്നത്.
YOU MAY ALSO LIKE THIS VIDEO, ‘ഈ രാജ്യത്ത് ഉറങ്ങാൻ കിടന്നാൽ ഉണരുന്നത് മറ്റൊരു രാജ്യത്തായിരിക്കും’ – 6 മാസം കൂടുമ്പോൾ ‘രാജ്യം മാറുന്ന’ വിചിത്രമായൊരു പ്രദേശം; പിന്നിലെ കാരണം എന്തെന്നോ?
നയൻതാരയുടെ ബ്യൂട്ടി ബ്രാൻഡായ 9 സ്കിൻ വരാനിരിക്കുന്ന അവാർഡ് ഷോയുടെ ടൈറ്റിൽ സ്പോൺസർ ആയിരിക്കുമെന്ന പോസ്റ്ററാണ് സംവിധായകനായ വിഘ്നേശ് പങ്കുവച്ചിരിക്കുന്നത്. അവാർഡ് ഷോയുടെ വിശദാംശങ്ങൾക്കൊപ്പം പൂക്കളുമായി പോസ് ചെയ്യുന്ന നയൻതാരയുടെ ഫോട്ടോയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഭര്‍ത്താവും നയൻതാരയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് വിഘ്നേശിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വന്നിരിക്കുന്നത്. അതേ സമയം നയൻതാര വിഘ്നേശിനെ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പിന്തുടരാന് ആരംഭിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO, ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? പാട്ട് വൈറലാണ് പക്ഷെ എഴുതിയ ആളെ അറിയുമോ?
2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമിൽ ‘അൺഫോളോ’ ചെയ്തതായുള്ള പോസ്റ്റ് വൈറലായത്.
വളരെ വൈകിയാണ് നയൻതാര ഇൻസ്റ്റഗ്രാം പ്രവേശം നടത്തിയത്.കുറച്ചു മാസങ്ങൾ കൊണ്ട് 7.8M ഫോളോവേഴ്സിനെ നയൻതാര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചേർത്തു. പക്ഷേ നയൻതാര ആകെ 91 പേരെയേ ഫോളോ ചെയ്യുന്നുള്ളൂ. രണ്ടു ദിവസം മുൻപ് ഇത് 90 ആയിരുന്നു.ഇതിനൊപ്പം തന്നെ നയൻതാര തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമല്ലാത്ത സന്ദേശവും പങ്കുവച്ചത് ചര്‍ച്ചയായിരുന്നു.
YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം
ഇപ്പോൾ പരിശോധിച്ചാൽ നയൻതാര ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തിൽ വിക്കിഒഫീഷ്യൽ എന്ന വിഗ്നേഷ് ശിവന്റെ അക്കൗണ്ടും കാണാം. ചെറിയ സൗന്ദര്യപിണക്കമോ മറ്റോ ആയിരിക്കാം ആ അൺഫോളോക്ക് പിന്നിൽ എന്ന് ഇതോടെ ഉറപ്പായി.ഇതോടെ അൺഫോളോ ഭൂകമ്പത്തിന് അറുതി വന്നുകഴിഞ്ഞു.ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയര്‍ന്നിരുന്നു. ഇതിനാണ് മണിക്കൂറുകള്‍ മാത്രം ആയുസുണ്ടായത്.
YOU MAY ALSO LIKE THIS VIDEO, Menstrual Cup സുരക്ഷിതമോ? ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും അറിയാൻ Gynaecologist പറയുന്നത്