ബോളിവുഡിൽ ഇത് ബയോപിക്കുകളുടെ കാലമാണ്.ശിവസേനാ നേതാവ് ബാൽ താക്കറെയ്ക്കും,കോൺഗ്രസ്സ് നേതാവ് മൻമോഹനും ശേഷം സ്വന്തം ജീവിതം വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബോളിവുഡിന്റെ പ്രിയതാരം വിവേക് ഒബ്റോയ് ആണ് നരേന്ദ്രമോദിയായി വെള്ളിത്തിരയിലെത്തുന്നത്.ഒമുങ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങാണ്.ഇതിനു മുൻപും പല തവണ നരേന്ദ്ര മോദിയുടെ ജീവിതം അഭ്രപാളിയിലെത്തുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ആദ്യമായാണ് അതിനൊരു സ്ഥിരീകരണം ഉണ്ടാകുന്നത്.
ജനുവരി ഏഴിന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ആദ്യ പോസ്റ്റർ റിലീസും ഉണ്ടാകുമെന്നും , ജനുവരി പകുതിയോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നും അണിയറക്കാർ അറിയിച്ചു.#PMNarendramodi എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന താത്കാലിക പേര്.
വിവേക് ഒബ്റോയ് ഇനി മുതൽ തന്റെ മുഴുവൻ പേരായ വിവേകാനന്ദ് ഒബ്റോയ് എന്ന പേരിലാകും ടൈറ്റിൽ കാർഡിൽ പ്രത്യക്ഷപ്പെടുക എന്നും വാർത്തകളുണ്ട്.