22
July, 2018
Sunday
06:25 PM
banner
banner
banner

അറിഞ്ഞോ അറിയാതെയോ ഇട്ടതാണെങ്കിലും പേരിലൂടെയും അറിയാം നിങ്ങളുടെ ഭാവിയും യഥാർത്ഥ സ്വഭാവ ഗുണങ്ങളും!

പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തെക്കാൾ കൗതുകമുള്ളതാണ്‌ അക്ഷരങ്ങളിൽ എന്തിരിക്കുന്നു എന്ന ചോദ്യം. എന്നാൽ പേരിലെ അക്ഷരങ്ങളുടെ എണ്ണത്തിലും ചില കാര്യം ഉണ്ടെന്നാണ്‌ അതിൽ വിശ്വസിക്കുന്നവർ പറയുന്നത്.

പ്രശസ്തരായ വ്യക്തികൾ പോലും പേരിലെ അക്ഷരങ്ങളുടെ എണ്ണം കൂട്ടുകയോ കുറക്കുകയോ ചെയ്തിട്ടുണ്ട്. ഉദാഹരണമായി സംവിധായകൻ ജോഷി തന്റെ പേരിലെ അക്ഷരങ്ങൾ മാറ്റിയിരുന്നു.

വ്യക്തിയെ മനസിലാക്കുന്നതിനുള്ള അടയാളം എന്നതിലുപരി ജീവിതകാലം മുഴുവൻ തുടരുന്നൊരു ബന്ധമാണ് പേരുമായി വ്യക്തിക്കുണ്ടാകുന്നത്. മരണശേഷം, ആത്മാവും പേരുമായുള്ള ബന്ധം തുടരുമെന്നും പറയപ്പെടുന്നു. പേര് വ്യക്തിയെ തിരിച്ചറിയുന്നതിനുള്ള ഉപാധി എന്നതിനും അപ്പുറം ജീവിത വിജയത്തെ സ്വാധീനിക്കുന്ന ഒരു ഘടകം കൂടിയാണെന്ന് ചില പഠനങ്ങൾ പറയുന്നു. പേരിലുള്ള ചില അക്ഷരങ്ങൾ ജീവിത വിജയത്തെയും ഭാവിയെയും സ്വാധീനിക്കാൻ കഴിയുന്നവയാണ്. ചില അക്ഷരങ്ങൾ പേരിലുണ്ടെങ്കിൽ ജീവിത വിജയത്തിനു കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.

ജീവിത വിജയത്തിൽ പേരുനു സ്വാധീനമുണ്ടെന്ന വിശ്വാസം മലയാളികൾക്ക് മാത്രമല്ല പാശ്ചാത്യർക്കിടയിലും ഉണ്ട്. ജന്മ നക്ഷത്രമെന്ന പോലെ പേരിലെ ഓരോ അക്ഷരവും ചില സംഗതികളെ സൂചിപ്പിക്കുന്നു എന്നാണ്‌ പറയപ്പെടുന്നത്.

ഉദാഹരണമായി പേരിൽ V, U & W എന്നീ അക്ഷരങ്ങൾ ഉണ്ടെന്നിരിക്കട്ടെ അവർ വിനയാന്വിതരും പരസഹായികളും ആയിരിക്കും. കുടുമ്പ ബന്ധങ്ങളിൽ പ്രാധാന്യം കല്പിക്കുന്നവരും ബന്ധുക്കളുമായി അടുപ്പം സൂക്ഷിക്കുന്നവരും ആയിരിക്കും.

പേരിൽ D, M & T എന്നീ അക്ഷരങ്ങൾ ഉണ്ടെന്നിരിക്കട്ടെ അവർ ബിസിനസ്സ് രംഗത്ത് ശോഭിക്കും. കഠിനാധ്വാനികൾ ആയിരിക്കും. പ്രതിസന്ധികളെ തരണം ചെയ്യുവാൻ പ്രത്യേക വൈഭവം ഉള്ളവർ ആയിരിക്കും എന്നെല്ലാമാണ്‌ വിശ്വാസം.സ്വന്തമായി കർമ്മ മണ്ഡലം കണ്ടെത്തി അതിൽ പ്രവർത്തിക്കുവാനായിരിക്കും ഇക്കൂട്ടർ ശ്രമിക്കുക.

B, R & K എന്നീ അക്ഷരങ്ങൾ പേരിലുണ്ടെങ്കിൽ അക്കൂട്ടർ മുൻ കോപികളും പെട്ടെന്ന് എടുത്തു ചാടി പ്രതികരിക്കുന്നവരും ആകും. ഇവർ സ്വാർഥരും കാര്യസാധ്യത്തിനായി പല ഉപായങ്ങളും കണ്ടെത്തുന്നവരുമായിരിക്കുമത്രെ.

മറ്റുള്ളവർക്ക് ഏറെ പ്രിയപ്പെട്ടവരും വിവേകശാലികളും നല്ല സ്വഭാവം ഉള്ളവരും ആയിരിക്കുമത്രെ പേരിനൊപ്പം C, G, S & L എന്നീ അക്ഷരങ്ങൾ ഉള്ളവർ. പരസഹായത്തിനു ഉൽസുകരായിരിക്കും.

സ്വന്തം കാര്യത്തിൽ മറ്റുള്ളവരുടെ ഇടപെടലുകൾ ഒട്ടും ഇഷ്ടപ്പെടാത്തവരുമാണ്‌ A, I, J, Y & Q എന്നീ അക്ഷരങ്ങൾ ഉള്ളവർ. ഇവർക്ക് ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കും. ഈ അക്ഷരങ്ങൾ ആവർത്തിച്ചു വരികയാണെങ്കിൽ അവർ അതിമോഹികളാകാനും ഇടയുണ്ട്.

മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവരാകും P, F എന്നീ അക്ഷരക്കാർ. ഇവരുടെ സാമീപ്യം ആളുകൾ ആഗ്രഹിക്കുകയും ചെയ്യുന്നു. മതപരമായ കാര്യങ്ങൾക്ക് പ്രാധാന്യം നല്കുന്നവരാണ്‌ O, Z എന്നീ അക്ഷരങ്ങൾ പേരിള്ളവർ എന്നാണ്‌ പറയുന്നത്. ഇവർ അല്പം ദുശ്ശാഠ്യക്കാരാകുമെങ്കിലും ദാനശീലരും കാര്യങ്ങൾ പഠിച്ചെടുക്കുന്നതിൽ പ്രത്യേക മികവ് പുലർത്തുന്നവരും ആയിരിക്കും.

ശാസ്ത്രീയമായ പിൻബലം ഇല്ലെങ്കിലും സംഖ്യാശാസ്ത്രം പോലെ പേരിലെ അക്ഷരങ്ങളും ആളുകളുടെ സ്വഭാവത്തിലും ഭാഗ്യ നിർഭാഗ്യങ്ങളിലും സർവ്വോപരി ജീവിതത്തിന്റെ വിവിധ മേഖലകളിൽ സ്വാധീനം സൃഷ്ടിക്കുന്നു എന്നാണ്‌ ഇതിൽ വിശ്വസിക്കുന്നവർ അവകാശപ്പെടുന്നത്.

RELATED ARTICLES  ഈ നാളാണോ (രാശിയാണോ) എങ്കിൽ എന്ത്‌ ചെയ്തിട്ടും ഒരു കാര്യവുമില്ല, ദുഷ്‌പേര് ഉറപ്പായിട്ടും നിങ്ങളെ പിന്തുടരും!

Image Credit: hdwallpapersrocks.com

[yuzo_related]

Comments



Related Articles & Comments