മലയാളം ഇ മാഗസിൻ.കോം

നഖം നോക്കിയാൽ അറിയാം നിങ്ങൾ ഏത്‌ തരക്കാർ ആണെന്ന്‌! ഇതാ നിങ്ങളുടെ നഖം വെളിപ്പെടുത്തുന്ന ചില രഹസ്യങ്ങൾ

നഖം നോക്കി അറിയാം നിങ്ങൾ ആരാണെന്ന്
നീട്ടി വളർത്തി പോളിഷ് ചെയ്തു ഭംഗിയാക്കി വയ്ക്കുന്ന നഖങ്ങൾ കാണാൻ ഒരു പ്രത്യേക രസമാണ്. ധരിക്കുന്ന വേഷത്തിനനുസരിച്ച് നഖത്തിലെ നിറത്തിനും മാറ്റംവരുത്തുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള നഖങ്ങൾ ഉണ്ടാവുകയുള്ളു. അതുകൊണ്ടു തന്നെ ഒരാളുടെ നഖം നോക്കി ഏകദേശം അയാളുടെ ആരോഗ്യാവസ്ഥയും മനസ്സിലാക്കാനാകും. വിവരലുകളുടെ അഗ്രഭാഗത്തായി ബാഹ്യ ചർമ്മത്തോട് ചേർന്ന് കെരാറ്റിൽ രൂപപ്പെടുത്തുന്നതാണ് നഖം.

സൗന്ദര്യ സംരക്ഷണത്തിന്റെ ഒരു ഭാഗംകൂടിയാണ് നഖങ്ങളുടെ പരിചരണം.ഇതിനായി ഓരോരുത്തരും അവരവർക്കു ഇഷ്ടമുള്ള ആകൃതിയിൽ നഖം വെട്ടി നിർത്തുന്നു. എന്നാലും എല്ലാവർക്കും അടിസ്ഥാനമായി അവരുടെ നഖത്തിന് ഒരു രൂപം ഉണ്ടായിരിക്കും. എന്ന് മാത്രമല്ല ആ രൂപം അവരുടെ സ്വഭാവത്തെ വെളിപ്പെടുത്തുകയും ചെയ്യും.

മുഖ ലക്ഷണവും കൈരേഖയുമൊക്കെ നോക്കി ഒരാളെക്കുറിച്ച് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ കൈവിരലുകളുടെയും അതിലെ നഖത്തിന്റെയും ആകൃതിയും വലിപ്പവും നോക്കി സ്വഭാവം പറയാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? വിരലിന്റെയും നഖത്തിന്റെയും ആകൃതിയും അവ സൂചിപ്പിക്കുന്ന സ്വഭാവവിശേഷതകളും എന്താണെന്ന് നമുക്ക് നോക്കാം.

1. നിങ്ങളുടെ കൈവിരലുകളിലേക്കും നഖങ്ങളിലേക്കും നോക്കുക. ഇതിൽ കൂടുതലായി താരതമ്യം ചെയ്യുന്നത് ചൂണ്ടുവിരലും മോതിരവിരലുമാണ്. ഇവയുടെ നീളം നിങ്ങൾക്കുണ്ടാകാൻ പോകുന്ന കുട്ടിയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു. ചെറിയ ചൂണ്ടുവിരൽ ഉള്ളവർക്ക് ആൺകുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

2. നഖത്തിന്റെ നീളം നിങ്ങളുടെ സ്വഭാവ വിശേഷത്തെ വെളിപ്പെടുത്തുമെന്ന് പറഞ്ഞല്ലോ. നീളം കുറഞ്ഞ നഖമുള്ളവർ പൊതുവെ വിഷാദമൂകരായവർ ആയിരിക്കും. ഇപ്പോഴും ഒരു ദുഃഖഭാവം ഇവരെ പിന്തുടരും.

3. ചൂണ്ടുവിരലിനു നീളം കുറവുള്ളവരോട് തർക്കിക്കുമ്പോൾ അല്പം ശ്രദ്ധിക്കണം. ഇവർ അല്പം പിടിവാശി ഉള്ളവാരിയിരിക്കുമെന്നതാണ് കാരണം. അഹംഭാവം ഇവർക്ക് കൂടുതലായിരിക്കും. പൊതുവെ സ്ത്രീകൾക്കാണ് നീളം കുറഞ്ഞ ചൂണ്ടുവിരൽ കാണാറുള്ളത്.

4. ത്രികോണാകൃതിയിലുള്ള നഖമുള്ളവർ ആവശ്യത്തിനും അനാവശ്യത്തിനും ഉത്ക്കണ്ഠപ്പെടുന്നവരായിരിക്കും.

5. ബദാമിന്റെ ആകൃതിയുള്ള നഖമുള്ളവർ സർഗ്ഗശേഷി കൂടിയവരായിരിക്കും. ഇക്കൂട്ടർ ലോല ഹൃദയരും അതേസമയം മഹാമനസ്കതയുള്ളവരുമായിരിക്കും. എല്ലാവരെയും സഹായിക്കാനുള്ള ഇവരുടെ താല്പര്യം വളരെ കൂടുതലാണ്.

6. നഖം ദീർഘ ചതുരാകൃതിയിൽ ഉള്ളവരാണ് മറ്റൊരു കൂട്ടർ. ഇവർ വളരെ ക്ഷമാശീലരായിരിക്കും. സന്തുലിതമായൊരു ജീവിതം നിലനിർത്താൻ ഇവർക്ക് കഴിയും.

7. അല്പം ഉയർന്നും ദീർഘ ചതുരാകൃതിയിൽ കാണപ്പെടുന്നതുമായ നഖങ്ങൾ ഉള്ളവർ പൊതുവെ സ്വാർത്ഥമതികളായിരിക്കും. ഇവരുടെ മനസ്ഥിതി വളരെ ഇടുങ്ങിയതാണ്.

8. ചതുരാകൃതിയിലുള്ള നഖമുള്ളവർ ഇപ്പോഴും അസ്വസ്ഥരായി കാണപ്പെടും. മുൻശുണ്ഠിയാണ് ഇവരുടെ മുഖമുദ്ര.

9. വൃത്താകൃതിയിലോ ദീർഘ വൃത്താകൃതിയിലോ ഉള്ള നഖത്തോടുകൂടി കാണപ്പെടുന്നവർ ശുഭാപ്തി വിശ്വാസം ഉള്ളവരായിരിക്കും. എല്ലാവരോടും സൗഹൃദപരമായി ഇടപെടാൻ ഇവർക്ക് കഴിയും. ഇപ്പോഴും സന്തോഷവാന്മാരായി കാണപ്പെടുന്ന ഇവർ തുറന്ന മനസ്സോടെ ഇടപെടുന്നവരാണ്.

10. ഇംഗ്ലീഷ് അക്ഷരമാലയിലെ സി(C) എന്ന അക്ഷരത്തിന്റെ ആകൃതിയിൽ നഖമുള്ളവർ കഠിന പ്രയത്നം ചെയ്യാൻ മടിയില്ലാത്തവരും ചെയ്യുന്ന ജോലിയോട് ആത്മാർഥത പുലർത്തുന്നവരുമാണ്.

Avatar

Staff Reporter