മലയാളം ഇ മാഗസിൻ.കോം

ഒടുവിൽ ഫാസിൽ വെളിപ്പെടുത്തി, നാഗവല്ലിയുടെ ശബ്ദം ഭാഗ്യലക്ഷ്മിയുടേതല്ല

മലയാളത്തിലെ ക്ലാസിക്‌ ഹിറ്റുകളിൽ ഒന്നായ മണിച്ചിത്രത്താഴിന്റെ ഏറ്റവും വലിയ ഹൈലറ്റ്‌ എന്താണെന്ന് ചോദിച്ചാൽ, അത്‌ നാഗവല്ലിയുടെ വിടമാട്ടേൻ ആണെന്ന് കണ്ണുമടച്ച്‌ പറയാൻ കഴിയും. ശോഭന അഭിനയിച്ച്‌ തകർത്ത നാഗവല്ലിക്ക്‌ ശബ്ദം നൽകിയത്‌ ഭാഗ്യലക്ഷ്മി ആണെന്നാണ് നാളിതുവരെ എല്ലാ സിനിമാ ആസ്വാദകരും വിശ്വസിച്ചിരുന്നത്‌, അല്ലെങ്കിൽ വിശ്വസിപ്പിച്ചിരുന്നത്‌. എന്നാൽ ആ ശബ്ദത്തിന്റെ ഉടമ തമിഴ്‌ ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌ ദുർഗ്ഗയാണെന്ന് 23 വർഷങ്ങൾക്ക്‌ ശേഷം ഫാസിൽ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഈ വെളിപ്പെടുത്തലിൽ അതിയായ സന്തോഷമുണ്ടെന്ന് ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌ ദുർഗ്ഗ പ്രതികരിച്ചു. ഇത്രയും കാലം ഈ വിഷയത്തിൽ താൻ നിരാശയായിരുന്നുവെന്നും സംവിധായകൻ അംഗീകരിച്ച്‌ രംഗത്ത്‌ വന്നതിൽ വലിയ സന്തോഷമുണ്ടെന്നുമായിരുന്നു ദുർഗ്ഗ പ്രതികരിച്ചത്‌.

ഫാസിൽ പ്രമുഖ വാരികയിൽ എഴുതിയ അനുഭവക്കുറിപ്പ്‌ ഇങ്ങനെ: ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്. പക്ഷേ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം,തമിഴ് സ്വരങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് നാഗവല്ലിയുടെ പോര്‍ഷന്‍ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാന്‍ വിട്ടുപോയി. ഏറെക്കാലം ഭാഗ്യലക്ഷ്മി ധരിച്ചുവച്ചിരുന്നത് തമിഴിലെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്ത് എന്നാണ്.

\"fasil_dubbing\"

Avatar

Staff Reporter