കണ്ണൂർ: പയ്യന്നൂരിൽ കാറിൽ ഇല്ലാത്ത സ്ത്രീയുടെ രൂപം റോഡിലെ എഐ ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ ദുരൂഹത അകലുന്നു. പ്രേതബാധയെന്നെല്ലാം പ്രചാരണം നടന്ന സംഭവത്തിലാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം വന്നിരിക്കുന്നത്. കാറിലുണ്ടായിരുന്ന ആൺകുട്ടിയുടെ ചിത്രം രാത്രിയായതിനാൽ സ്ത്രീയുടേതെന്ന് തോന്നിപ്പിച്ചതാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം.
YOU MAY ALSO LIKE THIS VIDEO, 1000 വർഷങ്ങൾക്ക് മുൻപ് ഒറ്റ രാത്രികൊണ്ട് ‘ഭൂതങ്ങൾ നിർമിച്ച’ ഇന്ത്യയിലെ ഒരു അത്ഭുത ക്ഷേത്രം, അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ് വിസ്മയം
സംഭവം നടന്ന് മൂന്നു മാസത്തിനു ശേഷമാണ് വിശദീകരണവുമായി മോട്ടർവാഹന വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. കാറിനുള്ളിൽ കണ്ടത് സ്ത്രി രൂപമല്ലെന്നും അത് 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നുവെന്നുമൊണ് എംവിഡിയുടെ വീശദീകരണം. ഇത് കാണുമ്പോൾ സ്ത്രീയാണെന്നു തോന്നുന്നതാണ് എന്നുമാണ് എൻഫോഴ്സ്മെന്റ് ആർടിഒ സി.യു.മുജീബ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നത്.
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളിലുണ്ടോ? സൂക്ഷിക്കണം അത് മാനസിക ആരോഗ്യ പ്രശ്നമാണ്, ചികിത്സിക്കണം