മലയാളം ഇ മാഗസിൻ.കോം

മനസുവച്ചാൽ ആർക്കും 50 രൂപ കൊണ്ട്‌ ഒരു കോടിക്കു മുകളിൽ സമ്പാദിക്കാം, എങ്ങനെയെന്നല്ലേ?

വലിയ അദ്ധ്വാനം ഒന്നുമില്ലാതെ തന്നെ കോടീശ്വരനാകാന്‍ കഴിഞ്ഞാലോ? വെറുതെ പറയുകയല്ല അതിനുള്ള മാര്‍ഗങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. പക്ഷേ അല്‍പ്പം കരുതലും ശ്രദ്ധയും വേണമെന്ന് മാത്രം.

എന്തോ തട്ടിപ്പാണെന്നല്ലേ ഓര്‍ക്കുന്നത്. വരട്ടെ പറയാം. കേവലം അന്‍പതുരൂപ മുടക്കി കോടീശ്വരനാകാനുള്ള മാര്‍ഗത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ആഡംബര ജീവിതം സ്വപ്‌നം കാണാത്തവര്‍ ആരുമില്ല. എന്നാല്‍ നമുക്ക് അതിന് വേണ്ടി ശ്രമിക്കാന്‍ വലിയ താത്പര്യമൊന്നും ഇല്ല. അതാണ് പ്രശ്‌നം.

ദിവസം വെറും അന്‍പത് രൂപ നീക്കി വച്ചാല്‍ നിങ്ങള്‍ക്കും വര്‍ണാഭമായൊരു ജീവിതം സ്വന്തമാക്കാം. എസ്‌ഐപി നിക്ഷേപത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ, അതേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. കൃത്യമാ ഇടവേളകളില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ഫണ്ടുകളിലെത്തിക്കാനായാല്‍ എസ്‌ഐപികള്‍ക്ക് സാധിക്കും. ദീര്‍ഘമായ മ്യൂച്ചല്‍ഫണ്ട് നിക്ഷേപങ്ങള്‍ എന്നും മികച്ച ആദായം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണ്ടതുണ്ട്. മികച്ച ഫണ്ടുകള്‍ക്ക് മികച്ച നിക്ഷേപം നല്‍കാന്‍ സാധിക്കും.

എന്‍എവി കൂടിയിരിക്കുന്നതിനാല്‍ നിക്ഷേപത്തിന് മടിക്കേണ്ട ആവശ്യമില്ല. കൂടുതലാണെങ്കിലും കുറവാണെങ്കിലും നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്കുള്ള ലാഭം നിങ്ങള്‍ക്ക് ലഭിക്കും. ചെറിയ തുകയേ ഉള്ളൂ എന്ന് കരുതി വലിയ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ മടിക്കേണ്ട ആവശ്യമില്ല. ഫണ്ടുകളിലെ നിക്ഷേപ പരിധി കുറച്ച് നിശ്ചയിച്ചിരിക്കുന്നത് ചെറിയ നിക്ഷേപകരെ കൂടി ഉദ്ദേശിച്ചാണ്.

ഇരുപത്തഞ്ച് വയസില്‍ നിക്ഷേപം തുടങ്ങിയ ഒരാള്‍ക്ക് മാസം 1500 രൂപ വീതം ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിച്ചാല്‍ അറുപത് വയസുവരെയുള്ള കാലത്ത് മൊത്തം നിക്ഷേപമായി 6.3 ലക്ഷം നിങ്ങള്‍ക്ക് നിക്ഷേപിക്കാനാകും. മ്യൂചല്‍ ഫണ്ടുകളില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് പതിനഞ്ച് ശതമാനത്തിന് മുകളില്‍ ലാഭം നല്‍കും. പന്ത്രണ്ടര ശതമാനം എന്ന കണക്ക് വച്ച് നോക്കിയാല്‍ പോലും നിങ്ങള്‍ നിക്ഷേപിക്കുന്ന 6.3 ലക്ഷം 1.1 കോടിയായി വളരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

വിപണിയിലെ ലാഭ നഷ്ട കണക്കുകള്‍ ഇതിനും ബാധകമായതിനാല്‍ സ്വന്തം റിസ്‌കില്‍ വേണം പണം നിക്ഷേപിക്കാന്‍ എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Watch Video | ഇനിയെങ്കിലും ഇക്കാര്യങ്ങൾ അറിഞ്ഞു വച്ചില്ലെങ്കിൽ ബാങ്ക്‌ അക്കൗണ്ടിലെ കാശ്‌ പോകു‍ന്ന വഴി അറിയില്ല

Avatar

Staff Reporter