മലയാളം ഇ മാഗസിൻ.കോം

30 വയസ്‌ കഴിഞ്ഞ സ്ത്രീകളാണോ? ശരീരത്തിനു സംഭവിക്കുന്ന ഈ മാറ്റങ്ങൾ അറിഞ്ഞു കൊണ്ട്‌ ചെയ്യണം ഇങ്ങനെ 5 കാര്യങ്ങൾ

പ്രായമാകുന്നതിനനുസരിച്ച് ശരീരത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രത്യേകിച്ച്‌ സ്ത്രീകളിൽ. പ്രായം കൂടുന്നത് മെറ്റബോളിസത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നു. പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങളിലേക്ക് ഇത് നയിക്കുന്നു. 30 വയസ്സ് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സമയമാണ്. 30 വയസ്സില്‍ പല തരത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അതുകൊണ്ടുതന്നെ ആരോഗ്യം വളരെ പ്രധാനപെട്ടതാണ്. സ്ത്രീകള്‍ 30 വയസിന് ശേഷം തീര്‍ച്ചയായും ചെയ്യേണ്ട അഞ്ച് ടെസ്റ്റുകളെ പരിചയെപ്പെടാം.

1. കംപ്ലീറ്റ് ബ്ലഡ് കൗണ്ട്
കംപ്ലീറ്റ് ബ്ലഡ് കൗണ്ടിനെ സിബിസി എന്നും വിളിക്കുന്നു. സമ്പൂര്‍ണ്ണ ആരോഗ്യം കണ്ടെത്താന്‍ കഴിയുന്ന ഒരു രക്തപരിശോധനയാണിത്. ഏതെങ്കിലും തരത്തിലുള്ള അണുബാധ, അനീമിയ, ഡിസോര്‍ഡര്‍, ചില സന്ദര്‍ഭങ്ങളില്‍ ക്യാന്‍സര്‍ പോലും സിബിസി ഉപയോഗിച്ച് കണ്ടെത്താനാകും. കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ചുവന്ന രക്താണുക്കള്‍ (ആര്‍ബിസി), വെളുത്ത രക്താണുക്കള്‍ (ഡബ്ല്യുബിസി), ഹീമോഗ്ലോബിന്‍, ഹെമറ്റോക്രിറ്റ് (എച്ച്‌സിടി), പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്നു.

2. ലിപിഡ് പ്രൊഫൈല്‍
ലിപിഡുകള്‍ എന്നറിയപ്പെടുന്ന രക്തത്തിലെ പ്രത്യേക കൊഴുപ്പ് തന്മാത്രകളുടെ അളവ് കണ്ടുപിടിക്കുന്നതാണ് ലിപിഡ് പ്രൊഫൈല്‍. പല തരത്തിലുള്ള കൊളസ്‌ട്രോള്‍ ഇതില്‍ കണ്ടെത്താനാകും. ഈ പരിശോധന ഹൃദയ രോഗങ്ങളും രക്തക്കുഴലുകളുടെ ആരോഗ്യവും പരിശോധിക്കാന്‍ സഹായിക്കുന്നു. ലിപിഡ് പ്രൊഫൈല്‍ കണ്ടെത്തുന്നതിലൂടെ, ഭക്ഷണ ശീലങ്ങള്‍, ഭക്ഷണക്രമം, സമ്മര്‍ദ്ദം, വ്യായാമം, ജീവിതശൈലി എന്നിവ ശ്രദ്ധിക്കാനാകും. തൈറോയ്ഡ് അല്ലെങ്കില്‍ പോളിസിസ്റ്റിക് അണ്ഡാശയ രോഗങ്ങള്‍ സാധാരണയായി ലിപിഡ് പ്രൊഫൈലുമായി ബന്ധപ്പെട്ടിരിക്കുന്നു.

3. തൈറോയ്ഡ് ഫംഗ്ഷന്‍ ടെസ്റ്റ്
ഇന്ത്യയിലെ 10 ല്‍ ഒരു സ്ത്രീക്ക് തൈറോയ്ഡ് പ്രശ്‌നമുണ്ട്. തുടക്കത്തില്‍ ഇതിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടില്ല . അതിനാല്‍, 30 ന് ശേഷം സ്ത്രീകള്‍ തൈറോയ്ഡ് പരിശോധിക്കണം. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, അതിന്റെ സാധാരണ ലക്ഷണങ്ങള്‍ ക്രമരഹിതമായ ആര്‍ത്തവങ്ങള്‍, പെട്ടെന്നുള്ള ശരീരഭാരം, മുടി കൊഴിച്ചില്‍ അല്ലെങ്കില്‍ വന്ധ്യത എന്നിവയാണ്.

4. രക്തത്തിലെ പഞ്ചസാര
3549 വയസ്സുള്ള പല സ്ത്രീകളും പ്രമേഹത്തിന്റെ പിടിയില്‍ അകപ്പെടുന്നു. ചില ആളുകള്‍ക്ക് ദീര്‍ഘകാലമായി പ്രമേഹമുണ്ടെങ്കിലും രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ തിരിച്ചറിയില്ല. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവിന് കാരണമാകും, അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. പ്രമേഹമുള്ളവരില്‍ ശരീരം ഇന്‍സുലിന്‍ ശരിയായി ഉത്പാദിപ്പിക്കുന്നില്ല. ഊര്‍ജവും രക്തത്തിലെ പഞ്ചസാരയും ക്രമീകരിക്കാന്‍ ഇന്‍സുലിന്‍ അത്യാവശ്യമാണ്.

5. പാപ് സ്മിയര്‍ ടെസ്റ്റ്
സ്ത്രീകളില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാപ് സ്മിയര്‍ സ്‌ക്രീനിംഗിലൂടെ ഗര്‍ഭാശയ കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താനാകും. ഈ പരിശോധനയിലൂടെ ഗര്‍ഭാശയ കോശങ്ങളിലെ മാറ്റങ്ങളും കണ്ടെത്താനാകും. കോശങ്ങളിലെ ഈ മാറ്റം പിന്നീട് കാന്‍സറിന്റെ രൂപമെടുക്കുന്നു. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, 30 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പാപ് സ്മിയര്‍ പരിശോധന നടത്തണം.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter