മലയാളം ഇ മാഗസിൻ.കോം

നടനും എംഎൽയുമായ മുകേഷിന്‌ വീണ്ടും തിരിച്ചടി, പ്രേക്ഷകർക്കും വേണ്ടാതെയായി?

നടനായും ജനപ്രതിനിധിയായും പ്രവർത്തിക്കുന്ന കൊല്ലത്തിന്റെ സ്വന്തം മുകേഷിനിപ്പോൾ സമയം ശരിയല്ലാ എന്നാണ്‌ സോഷ്യൽ ലോകത്തെ സംസാരം. ഒന്നിന് പുറകെ ഓരോന്നായി വിവാദങ്ങൾ ആണ് മുകേഷിന് ഇപ്പോൾ ഉള്ളത്. ഫോണിൽ വിളിക്കുന്ന കൊച്ചു കുട്ടികളോട്‌ പോലും മാന്യതയില്ലാതെ സംസാരിക്കുന്ന താരത്തിന്റെ നിരവധി വോയ്സ്‌ ക്ലിപ്പുകൾ പ്രചരിക്കുന്നുണ്ട്‌. ജനപ്രതിനിധിയുടെ ഭാവമല്ല മുകേഷിനുള്ളത്‌ എന്നാണ്‌ പൊതുവേ സംസാരം.

ഇതിനോടൊപ്പം മേതിൽ ദേവികയുമായുള്ള വിവാഹമോചന വാർത്തകളും പുറത്തു വന്നിരുന്നു. ഇതിനിടെയാണ്‌ പുതിയ തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ. രണ്ടാം വിവാഹവും തകർന്നു നിൽക്കുന്ന മുകേഷിനെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മിന്നും താരത്തിൽ നിന്നും മാറ്റി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഏഷ്യാനെറ്റ് ആ ഷോ തന്നെ ഒഴിവാക്കി എന്നും റിപ്പോർട്ട് വരുന്നുണ്ട്.

അതിനു കാരണമായി ഏഷ്യാനെറ്റിന്റെ കരാർ മുകേഷ് ലംഘിച്ചു എന്നാണ് പറയുന്നത്. താൽകാലികമായി ആണ് ഷോ നിർത്തിയിരിക്കുന്നതെന്നാണ്‌ നിലവിൽ പുറത്തുവരുന്ന വിവരം. മഴവിൽ മനോരമയിൽ ഒരു ഷോയിൽ മുകേഷ് പങ്കെടുത്തു എന്നും ഇത് കരാർ ലംഘനം ആണെന്നും റിപ്പോർട്ട് ഉണ്ട്.

നടൻ എന്നതിൽ ഉപരി മികച്ച അവതാരകൻ കൂടിയായ മുകേഷിനെ വെച്ച് 4 എപ്പിസോഡ് ഷൂട്ട് ചെയ്തു എന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ മുകേഷിനെതിരെ നിൽക്കുന്ന വിവാദങ്ങൾ, വിവാഹ മോചനം എന്നിങ്ങനെയെല്ലാം കുടുംബ പ്രേക്ഷകരെ ഷോയിൽ നിന്നും അകറ്റിയേക്കും എന്ന ഏഷ്യാനെറ്റിന്റെ ഭയം കൂടിയാണ് ഒഴിവാക്കൽ നടപടിക്ക് പിന്നിൽ എന്നും പറയുന്നു.

ഓണം പ്രമാണിച്ചു ഈ മാസം പതിനാലു മുതൽ ആണ് ഷോ സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചത്. ഇതിനോടകം പ്രമോയും പുറത്തു വന്നിരുന്നു. അങ്ങനെ നിരന്തരം തിരിച്ചടികൾ നേരിടുകയാണ്‌ കൊല്ലത്തിന്റെ എംഎൽഎയും സൂപ്പർ ഹിറ്റ്‌ സിനിമകളിലെ നായകനുമായ മുകേഷ്‌.

Avatar

Staff Reporter