മലയാളം ഇ മാഗസിൻ.കോം

മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു? പിന്നിലെ കാരണങ്ങൾ ഇതാണെന്ന് സൂചന

നടനും കൊല്ലം എംഎൽഎയുമായ മുകേഷ്‌ വീണ്ടും വാർത്തകളിൽ നിറയുകയാണ്‌. പുറത്തു വരുന്ന സൂചനകൾ അനുസരിച്ച്‌ മുകേഷുമായി രണ്ടാം ഭാര്യയും വേർപിരിയുന്നു. ആദ്യ ഭാര്യയായിരുന്ന സരിത ഉയർത്തിയിരുന്ന അതേ പരാതികൾ തന്നെയുയർത്തിയാണ് മേതിൽ ദേവികയും മുകേഷിൽ നിന്നും വിവാഹ ബന്ധം വേർപെടുത്താനൊരുങ്ങുന്നത്. ഭർത്താവെന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്ന കാരണം പറഞ്ഞാണ് മേതിൽ ദേവിക കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

മുകേഷിന്റെ ചില പരസ്ത്രീ ബന്ധങ്ങളും ഭാര്യ അറിഞ്ഞതോടെയാണ് കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതെന്നും സൂചനയുണ്ട്. കഴിഞ്ഞ കുറച്ചു നാളായി ഇരുവരും അകന്നു കഴിയുകയാണ്. ആരാധകരെ പോലും അമ്പരപ്പിച്ചായിരുന്നു 2013 ൽ മുകേഷിന്റെയും മേതിൽ ദേവികയുടെയും വിവാഹം. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മിൽ ഉള്ളത്. എന്നിട്ടും ഇവർ എങ്ങനെ വിവാഹിതരായി എന്ന സംശയം അന്ന് പലർക്കും ഉണ്ടായിരുന്നു.

ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഉപേക്ഷിച്ചവരായിരുന്നു ഇരുവരും. നടി സരിതയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു മുകേഷിൻ്റെ ഈ വിവാഹം. മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു.

പാലക്കാട് സ്വദേശിയായിരുന്നു മേതിൽ ദേവികയുടെ ആദ്യ ഭർത്താവ്. മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്താണ് മേതിൽ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തിൽ കലാശിച്ചത്.

ദാമ്പത്യത്തിലെ സ്വരച്ചേർച്ച ഇല്ലായ്മ കാരണം കുറച്ചുകാലമായി മുകേഷുമായി വേർപിരിഞ്ഞാണ് മേതിൽ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. ചിങ്ങം ഒന്ന് മുതൽ പൂർത്തമായും നൃത്തത്തിൽ ഫോക്കസ് ചെയ്തു ജീവിതം മുന്നോട്ടു പോകാനാണ് ദേവികയുടെ തീരുമാനം.

Avatar

Staff Reporter