21
August, 2018
Tuesday
03:37 PM
banner
banner
banner

മലയാള സിനിമയിലെ കുടുംബ സ്നേഹിയായ ആ സൂപ്പർ താരം ആരാണ്? എന്തുകൊണ്ടെന്നും മുകേഷ്‌ വെളിപ്പെടുത്തുന്നു!

സിനിമാ താരങ്ങളെ കുറിച്ച് അറിയുന്നതിലും താൽപര്യമാണ് മലയാള പ്രേക്ഷകർക്ക് എപ്പോഴും താരകുടുംബത്തിലെ വിശേഷങ്ങൾ അറിയുവാൻ. താരങ്ങൾ ഈ തിരക്ക് പിടിച്ച ജീവിതത്തിന് ഇടയിൽ കുടുബവും ആയി സമയം ചിലവഴിക്കാറുണ്ടോ എന്നു തന്നെ ആണ് എല്ലാവരും അറിയാൻ കൂടുതൽ ആഗ്രഹിക്കുന്നതും.

ഷൂട്ടിംങ്ങിനും മറ്റുമായി എപ്പോഴും ഒരുപാട് സ്ഥലങ്ങളിൽ മാറി മാറി താമസിക്കുന്നവർ ആണ് സിനിമാ താരങ്ങൾ. എന്നാൽ ഈ തിരക്കുകൾക്ക് എല്ലാം ഇടയിലും കുടുബബന്ധം പൊന്നുപോലെ നോക്കുന്ന ഒരു “ഫാമിലി മാൻ” മലയാള സിനിമയിൽ ഉണ്ട്. മറ്റാരും അല്ല മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് കുടുംബ സ്നേഹത്തിലും താരം എന്നുള്ള അഭിപ്രായം പറഞ്ഞിരിക്കുന്നത് നടൻ മുകേഷ് ആണ്.

മമ്മൂട്ടിയുടെ കുടുംബ സ്നേഹത്തെപ്പറ്റി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുകേഷ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

“മമ്മൂക്ക വലിയൊരു ഫാമിലി മാൻ ആണ്. ഷൂട്ട് കഴിഞ്ഞാൽ ഒരു മിനിറ്റ് പോലും നിൽക്കില്ല, അപ്പോൾ തന്നെ വീട്ടിലേക്ക് പോകും. ഉച്ചയ്ക്ക് എറണാകുളത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് അതെത്ര ദൂരമാണെങ്കിലും വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോൾ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കിൽ വൈകിട്ട് വീട്ടിലേയ്ക്ക് വിളിക്കും.

സുഖവിവരം അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനല് അടച്ചോ ഇതൊക്കെ ചോദിച്ചതിന് ശേഷം ഒരു സമാധാനത്തോടെ മാത്രമേ അദ്ദേഹം ഉറങ്ങാൻ പോകുള്ളൂ. മമ്മൂക്കയുടെ ഈ കരുതലിനെ പറ്റി ഒരിക്കൽ ഞാൻ അദ്ദേഹത്തോട് തന്നെ ചോദിച്ചു, ‘എന്താണ് മമ്മൂക്ക നിങ്ങൾ കുടുംബത്തോട് വളരെയധികം അറ്റാച്ച്ഡ് ആണല്ലോ? എന്ന്.

അപ്പോൾ അദ്ദേഹം എനിക്ക് തന്നൊരു മറുപടി എല്ലാവരെയും ഒരുപാട് ചിന്തിപ്പിക്കുന്നതും മമ്മൂക്കയ്ക്ക് കുടുംബത്തോടുള്ള സ്നേഹം മനസിലാക്കി തരുന്നതും ആണ്.

‘നമ്മൾ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത് അല്ലാതെ സിനിമ നടനെയല്ല.’ ‘വക്കീലാകുമ്പോൾ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം എന്നു അവൾ കരുതിയിരിക്കാം.

സിനിമാനടനായപ്പോൾ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാൻ. അങ്ങനെയൊരു ചിന്ത അവർക്ക് ഒരിക്കലും നമ്മൾ ആയിട്ട് കൊടുക്കരുത്.’”

മമ്മൂക്കയുടെ ഈ വാക്കുകൾ എല്ലാവർക്കും കുടുംബബന്ധത്തിന്റെ അടിത്തറ ഉറപ്പിക്കാൻ പറ്റുന്നതരത്തിൽ ഉള്ള ഒന്നാണ് എന്നെനിക്ക് അന്ന് ബോധ്യപ്പെട്ടു.”

RELATED ARTICLES  “ഞങ്ങളുടെ കുഞ്ഞിനെ തിരിച്ചു തന്നത് ജനങ്ങളാണ്‌”; ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് കണ്ണീരോടെ അപ്പാനി ശരത്ത് പറയുന്നു
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments