23
October, 2018
Tuesday
12:30 PM
banner
banner
banner

മോഹൻലാലിന്റെ സ്വപ്ന സിനിമ നടക്കില്ല? രണ്ടാമൂഴത്തിൽ നിന്ന് എം ടി പിന്മാറുന്നു, തിരക്കഥ തിരികെ കിട്ടാൻ കോടതിയിൽ!

ബ്രഹ്മാണ്ഡ സിനിമ രണ്ടാമൂഴം ഉപേക്ഷിക്കാൻ സാധ്യത. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും തമ്മിലുള്ള കരാർ ലംഘനമാണ് ചിത്രത്തെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്‌.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട്‌ എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഇതുവരെ ആരംഭിക്കാത്തതില്‍ നിരാശനായാണ് അദ്ദേഹം സിനിമയില്‍ നിന്ന് പിന്‍മാറുന്നത്. എം ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരുന്നത്.

സിനിമയുടെ പേരില്‍ മുന്‍കൂറായി താന്‍ കൈപ്പറ്റിയ പണവും തിരികെ നല്‍കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. ‘മഹാഭാരത്’ പേരിലാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. 1000 കോടി ബജറ്റ് പ്രതീക്ഷിച്ചിരുന്ന സിനിമ ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വര്‍ഷങ്ങളെടുത്ത് നടത്തിയ പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍ താന്‍ ചിത്രത്തോട് കാണിച്ച ആത്മാര്‍ത്ഥത അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചില്ലെന്ന തോന്നലാണ് പിന്മാറ്റത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്‌. നാല് വര്‍ഷം മുൻപാണ് ചിത്രത്തിന്റെ കരാര്‍ ഉണ്ടാക്കിയത്. മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് കോഴിക്കോട്‌ മുൻസിഫ്‌ കോടതി പരിഗണിച്ചേക്കും.

അതേ സമയം 2019 ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ്‌ ബി ആർ ഷെട്ടി പറഞ്ഞിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബജറ്റ്‌ ചിത്രമായിരിക്കുമെന്നും പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണെന്നും അണിയറക്കാർ പറഞ്ഞിരുന്നു. ആദ്യഭാഗം പുറത്തിറങ്ങി 4 മാസത്തിനകം രണ്ടാം ഭാഗവും പുറത്തെത്തിക്കുമെന്നും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES  അമ്മയിൽ നിന്ന് പുറത്തായതോടെ ദിലീപ് സിനിമാ ലോകത്ത് ഒറ്റപ്പെടുന്നു, കൂടുതൽ വെളിപ്പെടുത്തലുകൾ, ആക്ഷേപങ്ങൾ!
[yuzo_related]

Comments



Related Articles & Comments