അറബ് രാജ്യങ്ങളിലെ റെക്കോര്‍ഡ് വില്‍പന, ഇന്ത്യന്‍ഓണ്‍ലൈന്‍ സൈറ്റുകളില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ എംഫോണ്‍ സെല്‍ഫോണ്‍ വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു.വെറും പന്ത്രണ്ട് മണിക്കൂറുകള്‍ കൊണ്ട് ഒരുലക്ഷത്തിഇരുപത്തിഏഴായിരംഫോണുകള്‍ വിറ്റുകൊണ്ടാണ് എംഫോണ്‍ റെക്കോര്‍ഡിട്ടത്.ദുബായ്ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് റെക്കോര്‍ഡ്‌വില്പന നടന്നിട്ടുള്ളത്. അറേബ്യന്‍ രാജ്യങ്ങളില്‍ ഇത് ആദ്യമായാണ്ഇത്തരം ഒരു വില്പന നടക്കുന്നത്. എംഫോണ്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് ദുബായില്‍ നടത്തിയ ചടങ്ങില്‍ തന്നെഇരുനൂറിലധികംഫോണുകള്‍വിറ്റഴിക്കുകയുണ്ടായി. ഇതിനു ശേഷമാണ് ഓണ്‍ലൈന്‍ ഓഫ് ലൈന്‍ വ്യാപാരം വഴി ഒരുലക്ഷത്തിഇരുപത്തിഏഴായിരം ഫോണുകള്‍ വിറ്റത്.
മീഡിയ ടെക്കിന്റെ ഏറ്റവും പുതിയ പ്രോസസറായഹീലിയോ ആണ് എംഫോണ്‍8 ന് കരുത്ത് പകരുന്നത്. 2.3 ജിഗാഹെര്‍ട്ട്സ് വേഗതയുള്ള ഈ പ്രോസസറിനൊപ്പം 4 ജി ബി റാമും 64 ജി ബി ആന്തരിക സ്റ്റോര്‍ ശേഷിയോടെ, 5.5ഫുള്‍ എച്ച് ഡി ഡിസ്പ്ലേയോട് കൂടി വരുന്ന എംഫോണ്‍ 8 ആന്ഡ്രോയിഡമാഷ്മാലോയിലാണ് പ്രവര്‍ത്തിക്കുന്നത്. 21എം.പി പിന്‍ ക്യമാറ 8എം.പി മുന്‍ ക്യാമറ മുന്നിലും പിന്നിലും എല്‍.ഇ.ഡിഫ്ലാഷ് എന്നിവ കൂടാതെ വയര്‍ലസ് ചാര്ജ്ജര്‍, ബാക്ക് കവര്‍, സ്ക്രീന്‍ ഗാര്‍ഡ് എന്നിവ സൌജന്യമായി നല്‍കുന്നതും എംഫോണ്‍ 8 നെവ്യത്യസ്തമാക്കുന്നു.
സെല്‍ഫി പ്രേമികള്‍ക്കായി പുറത്തിറക്കിയ എംഫോണ്‍ 7 പ്ലസ് 13 എം.പി മുന്‍ക്യാമറയും 16എംപി പിന്‍ക്യാമറയും കൂടിയുള്ളതാണ് മുന്നിലും പിന്നിലും എല്‍.ഇ.ഡിഫ്ലാഷുള്ള എംഫോണ്‍ 7പ്ലസ് ഇരുണ്ട വെളിച്ചത്തിലും വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളതാണ്.
3000mAh ബാറ്ററി കരുത്തുമായി വരുന്ന എംഫോണ്‍ 6 മൂന്ന് ദിവസത്തില്‍ അധികം ബാറ്ററി ചാര്‍ജ്ജ് നില്കുന്നതാണ്. 13 എംപിപിന്‍ക്യാമറയും 8എം.പി മുന്‍ ക്യാമറയും പിന്നില്‍ ഡുയല്‍ ടോണ്‍ ഫ്ലാഷ്ഫിംഗര്‍പ്രിന്‍റ്സെന്‍സ്സര്‍ എന്നിവയുള്ള എംഫോണ്‍ 6 ല്‍ ജപ്പാന്‍ ആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്നപ്രമുഖഇലക്ട്രോണിക്സ് ഉത്പന്നനിര്‍മാതാക്കളായ ഷാര്‍പ്കോര്‍പറേഷന്‍ നിര്‍മ്മിച്ച 5.5 ഇഞ്ച് ഫുള്‍ എച്-ഡിഐ.പി.എസ്ഡിസ്പ്ലേയാണ്ഉപയോഗിച്ചിരിക്കുന്നത്.
ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്പ്ഡീല്‍ തുടങ്ങി പ്രമുഖഓണ്‍ലൈന്‍ സൈറ്റുകളില്‍ എംഫോണിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്, ഫോണ്‍ മോഡലുകള്‍ കൂടാതെ അനുബന്ധ ഉപകരണങ്ങളായഹെഡ്സെറ്റ്, പവ്വര്‍ ബാങ്ക്, വയര്‍ലസ് ചാര്‍ജ്ജര്‍, തുടങ്ങി എല്ലാതരം എംഫോണ്‍ സ്മാര്‍ട്ട് ഉപകരണങ്ങളും കമ്പനിയുടെ സ്വന്തംവെബ്സൈറ്റ് (www.mphone.in) വഴി ലഭിച്ച് തുടങ്ങിയിട്ടുണ്ട്.