മലയാളം ഇ മാഗസിൻ.കോം

“കേരളത്തിലെ പ്രളയക്കെടുതി സംസാരിക്കേണ്ടത് മോഹൻലാൽ അല്ല”; എം.പിമാരെ കാണാതെ മോഹൻലാലിനെ കണ്ട പ്രധാനമന്ത്രിയ്ക്ക് എതിരെ രൂക്ഷ വിമർശനം.

കേരളം നേരിടുന്ന പ്രളയക്കെടുതികളിൽ കേന്ദ്രം അവഗണിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ പ്രളയക്കെടുതികളെക്കുറിച്ചും പുനർനിർമാണത്തെ കുറിച്ചും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്ന എംപിമാരെ അവഗണിച്ച് മോഹൻ ലാലുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രിയുടെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് പി കരുണാകരൻ എംപി.

\"\"p

മോഹൻലാലിന് കാണാൻ അനുവാദം നൽകിയിട്ടും ജനപ്രതിനിധികൾക്ക് അവസരം നിഷേധിച്ചതിനെ എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് കുറ്റപ്പെടുത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അതുവഴി കേരളത്തെയും എംപി അവഗണിക്കുകയാണെന്നും പി കരുണാകരൻ എം പി കുറ്റപ്പെടുത്തുന്നു. കേരളത്തിലെ എല്ലാ എം.പിമാരും ചേർന്ന് പ്രധാനമന്ത്രിയെ കാണാൻ കത്ത് നൽകിയിരുന്നു. കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നൽകിയത്. കഴിഞ്ഞ മാസം 30, 31 തീയ്യതികളിൽ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു.

\"\"

എങ്കിലും മൂന്നിനു ശേഷം നൽകാമെന്നാണു അറിയിച്ചിരുന്നത്‌ എന്നാൽ ഇപ്പോൾ അതും മാറ്റിയിരിക്കുന്നു എന്നാണ് എം.പി പറയുന്നത്. കേരളത്തിൽ നിന്ന് തന്നെയുള്ള നടൻ മോഹൻലാലിന് അനുവാദം നൽകിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാൻ അദ്ദേഹം തയ്യാറാവുന്നില്ല എന്നും പ്രധാനമന്ത്രിയുടെ അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തു നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി മോഹൻലാലിന് അനുവാദം തൽകിയത് എന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്.ഇത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എംപി പറയുന്നു.

\"\"

Avatar

Priya Parvathi

Priya Parvathi | Staff Reporter