സ്ത്രീകളെ സോഷ്യൽ മീഡിയയിൽ അപമാനിച്ച വ്ലോഗർ കൈയ്യേറ്റം ചെയ്ത് വിവാദത്തിലും ഒപ്പം താര പരിവേഷത്തിലും ആയ മൂവർ സംഘത്തിലെ ശ്രീലക്ഷ്മിയുടേത് ആരെയും ചിന്തിപ്പിക്കുന്ന ജീവിത കഥ. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഇവരെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നത്. ഇപ്പോൾ ശ്രീലക്ഷ്മിക്ക് പിന്തുണയുമായി സ്വന്തം അമ്മ തന്നെ രംഗത്തു വന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ.

മകൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. സ്വയം ഭൊ-ഗത്തെപ്പറ്റിയാണ് അവൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആദ്യം തുറന്ന് സംസാരിച്ചത്. അന്നത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. അടക്കിപിടിച്ചുളള സംസാരവും കളിയാക്കലുമൊക്കെ ഞാൻ കേട്ടു. കല്യാണം കഴിക്കാത്ത ഇവൾ എങ്ങനെയാണ് ലൈ ഗികതയെപ്പറ്റിയും സ്വയം ഭൊ-ഗത്തെപ്പറ്റിയുമൊക്കെ സംസാരിക്കുന്നതെന്നാണ് ചോദിച്ചതെന്ന് അമ്മ ഉഷകുമാരി പറഞ്ഞു
ഇവൾക്ക് നാണമില്ലേയെന്ന് ചോദിച്ചായിരുന്നു പ്രശ്നങ്ങളൊക്കെ. അന്ന് ബന്ധങ്ങളൊന്നുമില്ലാതെ ആയി പോകുമല്ലോയെന്ന് കരുതി അവളെ വിളിച്ച് ഞാൻ ഫയർ ചെയ്തു. സമൂഹത്തിന് ഇത് അത്യാവശ്യമാണെന്നായിരുന്നു അവളുടെ മറുപടി. ലൈ ഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത നമ്മുടെ സമൂഹത്തിനുണ്ട്. അത് മാറണമെങ്കിൽ നമ്മൾ ഓപ്പണായി സംസാരിക്കണം. അത് ഇന്ന് മാറുമെന്നല്ല. ലോകത്തിൽ ആര് എന്നെ എതിർത്ത് സംസാരിച്ചാലും എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ അമ്മ എന്നെ സപ്പോർട്ട് ചെയ്യാതെ ആയാൽ ഞാൻ തളർന്നു പോകുമെന്ന് അവൾ പറഞ്ഞു. പുരോഗമനപരമായ ആശയത്തിന് വേണ്ടിയാണ് എന്റെ മകൾ കുറ്റപ്പെടുത്തലുകൾ കേൾക്കുന്നതെങ്കിൽ ഞാൻ അവളെ പിന്തുണയ്ക്കേണ്ടതാണെന്ന് എനിക്ക് തോന്നി. റൂട്ട് ക്ലീയറായത് കൊണ്ടു തന്നെ മകളെ എനിക്ക് വിശ്വാസമാണ്.

പിന്നോക്ക കുടുംബാംഗമായ എന്റെ കല്യാണത്തിനായി വലിയ സ്ത്രീധനമൊന്നും കൊടുക്കാൻ സാധിച്ചില്ല. ഹോട്ടൽ ജോലിക്കായി നാട്ടിൽ വന്ന ഒരാളെയാണ് കല്യാണം കഴിച്ചത്. എന്നേക്കാൾ 10 വയസ് കൂടുതലുള്ള അയാളൊരു കല്യാണ തട്ടിപ്പ് കാരനായിരുന്നു. 11 മാസം മാത്രം ഒരുമിച്ച് ജീവിച്ചു, ശ്രീലക്ഷ്മി ജനിച്ചതിനു ശേഷമാണ് അയാൾക്ക് വേറെ ഭാര്യും കുട്ടിയും ഉള്ളത് അറിയുന്നത്. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ദാമ്പത്യം ശിഥിലമായപ്പോൾ കുടുംബം എന്നിൽ നിന്ന് അകന്നു. അവർക്ക് ഇതൊക്കെ നാണക്കേടായിരുന്നു. എല്ലവരും അകന്ന് പോയപ്പോൾ ജീവൻ ഒടുക്കാനാണ് ഞാൻ ശ്രമിച്ചത്. മോളെ തനിച്ചാക്കി ഞാൻ അങ്ങനെ ചെയ്യാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എത്ര പുഴുക്കുത്തേറ്റാലും മോളെ ഈ സമൂഹത്തിൽ വളർത്തണമെന്ന് എനിക്ക് മനസിലായി. ഒപ്പം ഞാൻ മാത്രമല്ല ഈ സമൂഹത്തിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെന്ന ബോദ്ധ്യവും.

ഒരുപാട് പട്ടിണി അനുഭവിച്ചാണ് ഞങ്ങൾ ജീവിച്ചത്. അവൾക്ക് മൂന്നര വയസാകുന്നത് വരെ ഞാൻ കൂലി പണിയെടുത്താണ് ജീവിച്ചത്. അവൾ അക്കാദമിക്കലി നല്ല മിടുക്കിയായിരുന്നു. പുരോഗമനപരമായി ചിന്തിക്കുമ്പോൾ ശ്രീലക്ഷ്മി പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം സമൂഹത്തിന് അത്യാവശ്യമാണ്. ആക്ഷേപങ്ങളൊന്നും ചെവിക്കൊളളാറില്ല. അവർ മെച്യൂരിറ്റിയെത്തിയ ഒരു കുട്ടിയാണ്. കുടുംബങ്ങളെല്ലാം എന്നിൽ നിന്ന് അകന്നാണ് ഇപ്പോൾ ജീവിക്കുന്നത്. അറയ്ക്കൽ എന്റെ അച്ഛന്റെ തറവാട്ട് പേരാണ്. ആ പേര് നീക്കം ചെയ്യണമെന്നാണ് ഇപ്പോൾ സഹോദരൻ പറയുന്നത്. മംഗളകാര്യങ്ങളിലൊന്നും ഞങ്ങളെ ക്ഷണിക്കാറില്ല.