മലയാളം ഇ മാഗസിൻ.കോം

കിടപ്പറയിൽ നിങ്ങളുടെ പങ്കാളി അഭിനയിക്കുകയാണോ? ദമ്പതികൾക്കിടയിലെ ശാരീരിക ബന്ധം ‘തട്ടിപ്പാണെന്ന്’

ദാമ്പത്യ ബന്ധത്തിന്റെ പൂർണ്ണതയെന്ന്‌ പറയുന്നത്‌ പങ്കാളികൾ തമ്മിൽ മാനസികമായും ശാരീരികമായും തുല്യ അളവിൽ പൊരുത്തപ്പെടുന്നതിനെയാണ്‌. പ്രത്യേകിച്ചും കിടപ്പറയിലെ ഇണചേരലിന്‌ ദാമ്പത്യത്തിൽ വലിയ പങ്കാണുള്ളതെന്ന്‌ തെളിയിക്കപ്പെട്ട കാര്യമാണ്‌. എന്നാൽ പങ്കാളികൾ ചിലപ്പോഴെങ്കിലും ചിന്തിക്കുന്നകാര്യമാണ്‌ തങ്ങളുടെ പങ്കാളി ശാരീരിക ബന്ധത്തിൽ തൃപ്തനാണോ അതോ അഭിനയിക്കുകയാണോ എന്ന്‌? ചില പഠനങ്ങൾ പറയുന്നത്‌ 30 മുതൽ 40 ശതമാനം പുരുഷന്മാർ മാത്രമാണ്‌ സ്ഖലനവും രെതി മൂർച്ഛയും ഒരുപോലെ അനുഭവിക്കുന്നവർ. സ്ത്രീകളിൽ ഇത്‌ 20 മുതൽ 30 ശതമാനമാണ്‌. ശേഷിക്കുന്നവർ പങ്കാളിക്കു മുന്നിൽ രെതി മൂർച്ഛ അഭിനയിക്കുകയാണത്രെ.

ലൈ- ഗികമായി ബന്ധപ്പെട്ടു എന്നതുകൊണ്ട്‌ എല്ലാവർക്കും എല്ലായ്പ്പോഴും രെതി മൂർച്ഛ ഉണ്ടാവണമെന്നില്ല എന്നാണ്‌ ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്‌. സ്ത്രീകളിലും പുരുഷന്മാരിലും രെതി മൂർച്ഛ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. ലൈ- ഗികബന്ധത്തിലേർപ്പെട്ട്‌ വളരെക്കുറച്ച്‌ സമയത്തിനുള്ളിൽ പുരുഷന്‌ രെതി മൂർച്ഛ സംഭവിക്കുന്നു.

മസ്തിഷ്കത്തിൽ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാൽ, പ്രത്യേകിച്ച്‌ പ്രൊലാക്ടിൻ, ഓക്സിട്ടോസിൻ, സെറട്ടോണിൻ, എൻഡോർഫിൻ എന്നിവയുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവർത്തനവും, പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തന ഫലവുമായിട്ടാണ്‌ സാധാരണഗതിയിൽ ലൈ- ഗിക വിചാരങ്ങളും വികാരങ്ങളും അതിനെത്തുടർന്നുള്ള ഉത്തേജനവും ലൈ- ഗിക പ്രവൃത്തികളും സ്ഖലനവും രെതി മൂർച്ഛയുമെല്ലാം സംഭവിക്കുന്നത്‌.

ലൈ- ഗികമായ ബന്ധപ്പെടലിനെ വെറും ശാരീരികമായ പ്രവർത്തനങ്ങളായി കാണുകയും, ഭാര്യയ്ക്ക്‌ ഭർത്താവിനോടും, ഭർത്താവിന്‌ ഭാര്യയോടുമുള്ള ഒരു കടമ ജോലിയായി ഇതിനെ കാണുകയോ, അതോടൊപ്പംതന്നെ ലൈ- ഗികമായി ബന്ധപ്പെടുമ്പോൾത്തന്നെ ആധിയും ഭയവും ആകാംക്ഷയും മറ്റ്‌ നിഷേധാത്മകചിന്തകളും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ്‌ രെതി മൂർച്ഛ ആസ്വദിക്കാൻ ആവാതെ പോവുന്നത്‌.

മനസും ശരീരവും ഒരവസ്ഥയിൽ നിലനിർത്തുന്നതിനുള്ള കഴിവാണ്‌ ഇവിടെ വേണ്ടത്‌. സ്ത്രീകളിൽ പക്ഷേ, ആകാംക്ഷയെ നിലനിർത്തുന്ന പെരിഅക്വിഡക്ടൽ ഗൈറെ കൂടുതലായി ഉദ്ദീപിപ്പിക്കപ്പെടുന്നതിന്റെ ഫലമായും, ഇതോടൊപ്പം അമൈഗ്ഡാല, ഹൈപ്പോകംപസ്‌ എന്നീ ഭാഗങ്ങൾ പുരുഷന്മാരിൽ സ്വിച്ച്‌ ഓഫ്‌ ആവുന്നത്ര വേഗത്തിൽ സ്ത്രീകളിൽ സ്വിച്ച്‌ ഓഫ്‌ ആവാത്തതിനാലും ആണ്‌ സ്ത്രീകൾക്ക്‌ രെതി ആസ്വദിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നത്‌.

ഇതിനെല്ലാം വേണ്ടത്‌ പങ്കാളികൾ തമ്മിലുള്ള നല്ല ആശയവിനിമയമാണ്‌. എന്താണ്‌ മനസിലുള്ളതെന്ന് തുറന്നു പറയാത്ത ദമ്പതികൾക്കിടയിൽ ആസ്വാദ്യകരമായ ശാരീരിക ബന്ധം നടക്കാനിടയില്ല. ഇതൊന്നും ഒളിച്ചു വയ്ക്കേണ്ട കാര്യമല്ല എന്നതാണ്‌ ഈ മാറിയ കാലത്തും ദമ്പതികൾ മനസിലാക്കേണ്ടത്‌. എന്തെങ്കിലും പറഞ്ഞാൽ ഭർത്താവ്‌ സംശയിച്ചാലോ എന്ന് ഭാര്യയും, പങ്കാളിയോട്‌ ഇക്കാര്യങ്ങളൊക്കെ എങ്ങനെ പറയും എന്ന് ഭർത്താവും ചിന്തിക്കുന്നിടത്താണ്‌ പരാജയം ആരംഭിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ മനസുതുറന്ന് സംസാരിക്കുക, അതിലൂടെ മികച്ച ശാരീരിക ബന്ധം ദീർഘനാൾ നിലനിർത്തുക.

Avatar

Staff Reporter