മലയാളം ഇ മാഗസിൻ.കോം

കാശിയുടെ ലാപ്‌ടോപ്പുകളും ഹാർഡ്‌ ഡിസ്‌ക്കുകളും പരിശോധിച്ച പോലീസ്‌ ഞെട്ടി, ഇരയായവരിൽ പ്രമുഖ നടന്റെ മകളും: നിസ്സാരക്കാരനല്ല ഈ ഓൺലൈൻ ആങ്ങള

നിരവധി പെണ്‍കുട്ടികളെ പീഡ-നത്തിനിരയാക്കുകയും ഇവരുടെ അശ്ലീ-ലദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കാശിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ചെന്നൈയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയിലാണ് 26 വയസ്സുള്ള നാഗര്‍കോവില്‍ സ്വദേശിയായ കാശിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഡോക്ടറില്‍ നിന്നും ഇയാള്‍ ഏഴു ലക്ഷം രൂപയോളം പല അവസരങ്ങളിലായി തട്ടിയെടുത്തുവെന്നാണ് പരാതി. കാശിയുടെ വലയില്‍ വീണവരില്‍ ഒരു നടന്റെ മകളും ഉണ്ടെന്നാണ് അറിയുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും ക്യാമറകളുമെല്ലാം പോലീസ് കണ്ടെടുത്ത് പരിശോധിച്ചിരുന്നു.

ഇവയില്‍ നിന്ന് കൂടുതല്‍ അ-ശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ചെന്നൈയിലെയും വടക്കേ ഇന്ത്യയിലെയും നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. താനൊരു സ്ത്രീപക്ഷവാദിയാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധ നേടുന്നത്.

പിന്നീട് ഇയാള്‍ അവരുമായി അടുപ്പത്തിലാകുകയും സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാ-ത്സംഗ-ത്തിന് വിധേയരാക്കുകയും ചെയ്തിരുന്നു. ബലാ-ല്‍സം-ഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞായിരുന്നു ഇയാള്‍ പണം തട്ടിക്കൊണ്ടിരുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പണക്കാരികളായ സ്ത്രീകളുമായി അടുപ്പം ഉണ്ടാക്കുകയും താൻ അഭിഭാഷകൻ ആണെന്നും ബിസിനസുകാരൻ ആണെന്നും പൈലറ്റ് ആണെന്നുമൊക്കയുള്ള തരത്തിൽ പറഞ്ഞു അവരെ വിശ്വസിപ്പിക്കുകയും അത്തരത്തിൽ അവരുമായി അടുത്ത കൊണ്ട് ശാരീ-രിക ബന്ധത്തിൽ ഏർപ്പെടുകയും അതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും മറ്റും എടുത്ത് ഭീഷണിപ്പെടുത്തുകയും അതിലൂടെ പണം തട്ടുകയും ചെയ്തിരുന്നു.

ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളും മസിൽ പെരുപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും അതിലൂടെ സ്ത്രീകളെ ആകർഷിക്കുകയും തുടർന്ന് വീഡിയോ കോൾ ചെയ്യുകയും അങ്ങിനെ സ്ത്രീകളെ തന്നിലേക്ക് അടുപ്പിക്കുകയും ചെയ്തതായി പറയുന്നു. ഇത്തരത്തിൽ നൂറുകണക്കിന് സ്ത്രീകളാണ് ഇയാളുടെ ചതിവലയത്തിൽ പെട്ടിട്ടുള്ളത്. നാഗർകോവിൽ ഗണേശപുരം സ്വദേശിയാണ് പ്രതിയായ കാശി. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിരിക്കുകയാണ്.

പരിശോധനയില്‍ ഇയാളുടെ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചെന്നൈയിലെയും വടക്കേ ഇന്ത്യയിലെയും നിരവധി പെണ്‍കുട്ടികളെ ഇയാള്‍ വലിയില്‍ വീഴ്ത്തിയിട്ടുണ്ട്

Staff Reporter