21
April, 2019
Sunday
12:37 AM
banner
banner
banner

മുകേഷ്‌ കുടുക്കിലേക്ക്‌: ടെസ്സിൽ മാത്രം ഒതുങ്ങില്ല, മുകേഷിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ!

ഇന്ത്യ മുഴുവൻ അലയടിക്കുന്ന മീടു ക്യാമ്പെയിനിൽ മലയാളത്തിന്റെ പ്രിയ നടനും കൊല്ലം എം എൽ എ യുമായ മുകേഷും കുടുങ്ങിയത്‌ കഴിഞ്ഞ ദിവസമാണ്.

സാങ്കേതിക പ്രവർത്തകയായ ടെസ്സ്‌ ജോസഫ്‌ ആണ് ട്വിറ്ററിലൂടെ ഒരു ചാനൽ പരിപാടിക്കിടെ മുകേഷ്‌ തന്നോട്‌ മോശമായി പെരുമാറി എന്ന വെളിപ്പെടുത്തൽ നടത്തിയത്‌. 19 വർഷങ്ങൾക്ക്‌ ശേഷമണ് ടെസ്സ്‌ മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.

അതേ സമയം മുകേഷിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സോഷ്യൽ മീഡിയ രംഗത്ത്‌. മുതിർന്ന മാധ്യമ പ്രവർത്തകനായ ഷാജി ജേക്കബാണ്‌ മുകേഷിനെതിരെ മറ്റൊരു ആരോപണം കൂടി ഉന്നയിച്ചിരിക്കുന്നത്‌.

മുകേഷിനെ അഭിമുഖം ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകയോട്‌ താരം ലൈംഗിക ചുവയോടു സംസാരിച്ചുവെന്നും അനുവാദമില്ലാതെ തോളിൽ കൈയ്യിട്ടു എന്നുമാണ് ഷാജി ജേക്കബ്‌ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പറയുന്നത്‌. ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

അതേസമയം മുകേഷിനെതിരായ ആരോപണങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതിനെതിരെ ടെസ്സ്‌ രംഗത്ത്‌. ഇത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്ന അവർ ‘ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല. മുകേഷിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ് എന്റെ കഥ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ട്വീറ്റ് ചെയ്തു.

[yuzo_related]

Comments



Related Articles & Comments