13
December, 2018
Thursday
01:36 PM
banner
banner
banner

വീട്ടിനുള്ളിൽ മണി പ്ലാന്റ്‌ വച്ചിട്ടുണ്ടോ? ഇങ്ങനെയാണ് വച്ചിരിക്കുന്നതെങ്കിൽ ദമ്പതികൾ തമ്മിൽ കലഹവും ധന നഷ്ടവും ആകും ഉണ്ടാവുക!

ഒരു വീട് പണി ചെയ്തു കഴിഞ്ഞാൽ വീടിന്റെ അലങ്കാരം പൂർത്തിയാക്കാൻ പുത്തൻ വഴികൾ തേടുന്നവരാണ് ഇന്നത്തെ ആളുകൾ. വീടിന് പുറത്ത് എന്നപോലെ തന്നെ വീടിനുള്ളിലും പൂന്തോട്ടം ഒരുക്കിയും ചെടികൾ നിറച്ചും അലങ്കര വസ്ത്തുകൾ കൊണ്ട് അലങ്കരിച്ചും ഓരോ വീടും എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരമാക്കാറുണ്ട് നമ്മൾ.

ഇത്തരം അലങ്കരങ്ങളുടെ ഭാഗമായി സ്വീകരണ മുറികൾക്ക് വലിയ പ്രാധാന്യം നല്‍കിയാണ് എല്ലാവരും വീട് നിര്‍മ്മിക്കുന്നത്. വീട്ടില്‍ എത്തുന്ന അഥിതികള്‍ക്ക് വീടിനോട് ആകര്‍ഷണം തോന്നുന്നതിനൊപ്പം അവര്‍ക്ക് മികച്ച സൌകര്യം നല്‍കുന്നതുമായിരിക്കണം സ്വീകരണ മുറിയെന്നാണ് ശാസ്‌ത്രം പോലും അനുശാസിക്കുന്നത്.

വാസ്തു നിർമാണത്തിൽ ഫെങ്ഷൂയി വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യം നൽകുന്ന മണിപ്ലാന്റ് മിക്ക ഭവനങ്ങളിലും സർവസാധാരണമായി കാണുന്ന ഒരു ചെടിയാണ്.വെറും ഒരു അലങ്കാര സസ്യം എന്നതിൽ അപ്പുറം മനുഷ്യന് ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം മൂലമാണ് എല്ലാവരും വീടുകളില്‍ മണിപ്ലാന്റ് വളര്‍ത്തുന്നത്.

എന്നാൽ ഇത്തരം മണിപ്ലാന്റ് ചെടികൾ വീടുകളില്‍ സ്ഥാപിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. വിപരീത ദിശയിൽ മണിപ്ലാന്റ് വളർത്തുന്നത് വീടിനുള്ളിൽ ദോഷങ്ങള്‍ക്ക് കാരണമാകും എന്നും പറയപ്പെടുന്നു.

വീടിന്റെ തെക്കു കിഴക്കു ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം എന്നും കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നതിനാൽ വടക്ക്‌ കിഴക്ക് ഭാഗത്തു മണിപ്ലാന്റ് നടുന്നത് ഒഴിവാക്കണം എന്നും ശാസ്ത്രം വിശദീകരിക്കുന്നു. കൂടാതെ മണിപ്ലാന്റ് ചെടികൾ കിഴക്ക്, പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ നട്ടാൽ ദമ്പതികൾ തമ്മിൽ സ്വരചേർച്ചയില്ലായ്മക്കു ഇത് കാരണമാകും എന്നും ശാസ്ത്രം പറയുന്നു.

മാത്രമല്ല വീടുകളിൽ ദൈവങ്ങളുടെ ചിത്രങ്ങൾ വടക്ക് – കിഴക്ക് ഭാഗത്ത് വെക്കുന്നതാകും ഉത്തമം എന്നും അലങ്കാരത്തിനായി വെക്കുന്ന അക്വേറിയം, മണിപ്ലാന്റ് തുടങ്ങിയവ സ്വീകരണ മുറിക്ക് അഴകും പോസിറ്റീവ് ഏനര്‍ജിയും നല്‍കും എന്നും പറയപ്പെടുന്നു.

RELATED ARTICLES  അറിയാമോ തള്ളവിരൽ പറഞ്ഞു തരും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ ഇടയുള്ള ഈ മറ്റങ്ങളെക്കുറിച്ച്‌!
· ·
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments