മലയാളം ഇ മാഗസിൻ.കോം

എത്ര പണം സമ്പാദിച്ചാലും കൈയ്യിൽ ഇരിക്കുന്നില്ലേ? എപ്പോഴും സാമ്പത്തിക പ്രശ്നങ്ങളാണോ? ഇതാകാം കാരണം

സമ്പാദിക്കുന്നതൊന്നും കയ്യിൽ നിൽക്കുന്നില്ല, എത്ര പണം ഉണ്ടാക്കിയാലും എങ്ങോട്ട്‌ പോയി എന്ന് മനസിലാവുന്നില്ല എന്നെല്ലാം പലരും പരാതി പറയാറുണ്ട്‌. ഈ ഒരു പ്രശ്നം ഒട്ടുമിക്കവരും അനുഭവിക്കുന്നതായിരിക്കും. ഇതിന്‌ പരിഹാരം തേടി അലയുന്നവരാണ്‌ ഭൂരിപക്ഷം പേരും.

എന്നാൽ ഇത്‌ നമ്മൾ വീട്ടിൽ സമ്പത്ത്‌ സൂക്ഷിക്കുന്ന ഇടത്തിന്റെ തകരാറ്‌ മൂലം സംഭവിക്കാം എന്നാണ്‌ വസ്തു ശാത്രം പറയുന്നത്‌. വീടുകളിൽ ധനം സുക്ഷിക്കാൻ ഉത്തമമായ ഇടങ്ങളും ഒരിക്കലും സമ്പത്ത്‌ സൂക്ഷിക്കാൻ പാടില്ലാത്ത ഇടങ്ങളും ഉണ്ട്‌. ഇത്തരം ഇടങ്ങളെക്കുറിച്ച്‌ വസ്തു ശാസ്ത്രത്തിൽ കൃത്യമായി പറയുന്നുണ്ട്‌.

കന്നിമൂലയാണ്‌ സമ്പത്ത്‌ സൂക്ഷിക്കാൻ ഏറ്റവും ഉത്തമമായ സ്ഥാനം. ഇത്‌ അഭിവൃദ്ധിയും സമ്പത്തിന്റെ വർധനവും പ്രദാനം ചെയ്യും. കന്നിമൂലകളിൽ വടക്കോട്ടു തുറക്കുന്ന രീതിയിൽ ധനം സൂക്ഷിക്കുന്ന പെട്ടികളോ അലമാരകളോ വെക്കുന്നതിലൂടെ സമ്പൽസമൃദ്ധി കൈവരുമെന്ന്‌ ശാസ്ത്രം പറയുന്നു.

ഇനി ധനം ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ഇടങ്ങളെ കുറിച്ചാണ്‌ പറയുന്നത്‌. വടക്കുകിഴക്കേ ദിക്കിൽ ഈശാന കോണിൽ ഒരിക്കലും സമ്പത്ത്‌ സൂക്ഷിക്കരുത്‌.

ഇത്‌ ദാരിദ്ര്യത്തിന്‌ ഇടയാക്കുമെന്നും കടബാധ്യതകൾ വന്നു ചേരുമെന്നുമാണ്‌ ശാസ്ത്രം പറയുന്നത്‌. അതുപോലെതന്നെ തെക്കുകിഴക്കേ ദിക്കിലെ മുറികളിൽ പണം സൂക്ഷിക്കരുത്‌. ഇത്‌ അഗ്നികോണാണ്‌. ഇവിടെ ധനം സൂക്ഷിക്കുന്നത്‌ ഇടക്കിടെയുള്ള മോഷണങ്ങൾക്കും അനാവശ്യ ചിലവുകൾക്കും വഴിവെയ്ക്കും.

വീട്ടിൽ ധന നഷ്ടം സംഭവിക്കുകയാണെങ്കിൽ അത്‌ മാറ്റാൻ ചില വഴികളുണ്ട്‌. വീടും പരിസരവും ശുദ്ധമായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. സൂര്യോദയത്തിന്‌ മുൻപും സൂര്യാസ്തമയത്തിന്‌ മുൻപും വീടും പരിസരവും അടിച്ച്‌ വൃത്തിയാക്കി സൂക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ആവശ്യമില്ലാത്ത വസ്തുക്കൾ, പ്രത്യേകിച്ചും ഉപയോഗ ശൂന്യമായ വസ്തുക്കൾ, പൊട്ടിയ പാത്രങ്ങൾ, കേടായ വീട്ടുപകരണങ്ങൾ, ആവശ്യമില്ലാത്ത ഫർണിച്ചറുകൾ എന്നിവയെല്ലാം വീട്ടിൽ നിന്നും നീക്കുന്നതാണ്‌ ഏറെ നല്ലത്‌. അതുപോലെ തന്നെ, ആവശ്യമില്ലാത്ത മരുന്നുകൾ വീട്ടിൽ വയ്‌ക്കുന്നതും ദോഷകരമാണ്‌.

വീടു പണിയുന്നതിൽ മുൻപായി കിണർ കുഴിയ്ക്കുന്നതിന്റെ ഒരുദ്ദേശ്യം വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കിണറിന്റെ സ്ഥാനം കിഴക്കു വടക്കു ഭാഗത്താകുന്നത്‌ വളരെ നല്ലതാണ്‌. അതുപോലെ തന്നെയാണ്‌ വീട്ടിൽ സന്ധ്യാനേരത്ത്‌ നിലവിളക്കു കൊളുത്തുന്നതും. ഇത്‌ ഐശ്വര്യവും സമ്പത്തും നിലനിർത്തുന്നതിന്‌ സഹായിക്കും.

Avatar

Staff Reporter