സൈബർ തട്ടിപ്പുകൾ ദിനം പ്രതി വർധിച്ച് വരികയാണ്. ഓൺലൈനിലെ ചതിക്കുഴികളിൽ വീണവരിൽ സാധാരണക്കാർ മുതൽ ഉന്നതർ വരെയുണ്ട്. പലർക്കും പണം മാത്രമല്ല, ജീവൻ പോലും നഷ്ടമായിട്ടുണ്ട്. വാട്സാപിലൂടെ നഗ്ന വീഡിയോ കോൾ ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്നതാണ് സൈബർ ചതിക്കുഴികളിൽ ഒന്ന്. എന്നാൽ, ഈ തട്ടിപ്പിനെ നിസ്സാരമായി മറികടക്കാം എന്നാണ് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നത്.
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾക്കൊപ്പമാണ് സ്ത്രീകളിലെ ‘വെള്ളപോക്ക്’ എങ്കിൽ സംഗതി പ്രശ്നമാണ്
വീഡിയോ കോളുകൾ സജീവമായതോടെയാണ് അതുവഴിയുള്ള തട്ടിപ്പുകളും വർധിച്ചത്. വീഡിയോ കോൾ ചെയ്ത് അശ്ലീല ദൃശ്യങ്ങൾ കാണിച്ചാണ് പലരും തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കായി ചില സംഘങ്ങൾ എഐ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്.
എങ്ങനെ ഇത്തരം വാട്‌സ്ആപ്പ് കോളുകളിൽ നിന്ന് രക്ഷപ്പെടാം?
അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ സൈലന്റ് മോഡിലിടാനുള്ള സംവിധാനം ഇപ്പോൾ വാട്‌സ്ആപ്പിലുണ്ട്. ഇത് ഇത്തരം കോളുകളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും നിങ്ങൾക്ക് സുരക്ഷയുറപ്പാക്കുന്നു. സെറ്റിംഗിസിൽ ചില മാറ്റങ്ങൾ വരുത്തുന്നതോടെ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ തടയാൻ സാധിക്കും. അതിന് ചെയ്യേണ്ടത് ഇതാണ്;
YOU MAY ALSO LIKE THIS VIDEO, അധികാരത്തിലേറി 5 മാസത്തിനുള്ളിൽ കർണാടക കോൺഗ്രസിൽ ‘അടിപിടി’ രൂക്ഷം ഇടപെട്ട് ഹൈക്കമാൻഡ്
- വാട്‌സ്ആപ്പിലെ ത്രി ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക.
- സെറ്റിംഗ്‌സ് ഓപ്പൺ ചെയ്യുക.
- പ്രൈവസിയിൽ ക്ലിക്ക് ചെയ്യുക.
- കോൾസ് സെലക്ട് ചെയ്യുക.
- അജ്ഞാത നമ്പറുകളെ സൈലന്റ് മോഡിലിടുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത് മികച്ച മാസ വരുമാനം, Sudhi Curry Powder Unit