മലയാളം ഇ മാഗസിൻ.കോം

പ്ലേ സ്റ്റോറിൽ നിന്നും പുതിയ ആപ്പുകൾ ഡൗൺലോഡ്‌ ചെയ്യുന്നവർ സൂക്ഷിക്കുക, നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം!

പുതിയ തട്ടിപ്പ് ഇപ്പോൾ പ്ളേ സ്റ്റോറിലും. നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാന്‍ ഉള്ള വിവിധ ആപ്പുകൾ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടെന്നാണ് ആൻഡ്രോയിഡിന്റെ മുന്നറിയിപ്പ്.

\"\"

നമ്മുടെ മൊബൈൽ ബാങ്കിങ് ആപ്പിൽ നുഴഞ്ഞു കയറാൻ കഴിവുള്ളവയാണ് വ്യാജ ആപ്പിലുള്ള മാല്‍വെയറുകൾ. ഇത്തരം വ്യാജ ആപ്പുകളെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് കൊണ്ടുവന്നത് ESET സെക്യൂരിറ്റി കമ്മ്യൂണിറ്റിയാണ്. ബാറ്ററി മാനേജര്‍, ഡിവൈസ് ക്ലീനർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ആപ്പുകൾ ബാങ്കിങ് ട്രോജനുകളായി ആണ് പ്രവർത്തിക്കുന്നത്.

ആപ്പിന്റെ പ്രവർത്തനം
ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു ഓപ്പൺ ചെയ്താൽ ആദ്യം എറര്‍ കാണിക്കും അതിനു ശേഷം നിങ്ങളുടെ ഫോണില്‍ ഈ ആപ്പ് പൂര്‍ണമാക്കാന്‍ സാധിക്കുകയില്ലെന്നും ഉള്ള ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. എന്നാൽ നമ്മൾ കാണാത്ത രീതിയിൽ ആപ്പ് ഫോണിൽ പ്രവർത്തിക്കുന്നുണ്ടാകും. നിങ്ങളുടെ ഫോണിൽ ഉള്ള എല്ലാ ആപ്പിലും മാല്‍വെയര്‍ പ്രവർത്തിച്ചു വിവരങ്ങൾ ഹാക്കർക്ക് നൽകും.

\"\"

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു മാത്രമേ ഇത്തരം ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യാൻ പാടുള്ളൂ. ഇത് പൂർണമായും സുരക്ഷിതമല്ല. മാല്‍വെയറുകള്‍ കയറി പറ്റാനുള്ള സാധ്യതയും ഉണ്ട്. മൂന്നാമതൊരു ആപ്പിനെക്കാൾ നല്ലത് എന്ന് മാത്രം.

ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ആ ആപ്പിന്റെ റേറ്റിംഗ്, യൂസേഴ്‌സ് റിവ്യൂ, ഡൗണ്‍ലോഡ് കൗണ്ട്, ആപ്പ് സംബന്ധമായ വിവരങ്ങൾ എന്നിവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

\"\"

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ പല വിവരങ്ങളും നല്കേണ്ടതായുണ്ട്. സാധാരണയായി ചോദിക്കുന്നവയ്ക്ക് എല്ലാം ഓക്കെ കൊടുത്തു വിടാറാണു പതിവ്. ഒരിക്കലും ഇങ്ങനെ ചെയ്യരുത്. എല്ല കാര്യങ്ങളും ശ്രദ്ധിച്ചു വായിച്ചു ആവശ്യമുള്ളത് മാത്രം ഒക്കെ കൊടുക്കുക.

ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഫോൺ സുരക്ഷിതമാക്കുക. അതിനായി സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉപയോഗിക്കുക. ഫോൺ അപ്പ്ഡേറ്റ് ചെയ്തതാണെന്നു ഉറപ്പു വരുത്തുക.

\"\"

സുരക്ഷിതമാക്കേണ്ടത് എങ്ങനെ?
ബാങ്ക് അക്കൗണ്ട് ഇടയ്ക്കു പരിശോധിക്കുക. സംശയകരമായ എന്തെങ്കിലും ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ അത് പരിശോധിക്കണം. ESET വെബ്സൈറ്റിൽ ബാങ്കിങ് ട്രോജനുകളുടെ ലിസ്റ്റ് ഉണ്ട്. ആ ആപ്പുകൾ നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അൺഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. മൊബൈൽ ബാങ്കിങ്ങിന് നൽകുന്ന പാസ്‌വേർഡും പിൻകോഡും ഇടയ്ക്കു ചേഞ്ച് ചെയ്യുന്നതും നല്ലതാണ്.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter