മലയാളം ഇ മാഗസിൻ.കോം

എല്ലാത്തിനും കാരണം മോണാലിസ, കൈക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ ബസ്‌ കണ്ടക്ടറുടെ കൂടെ 23 കാരി ഒളിച്ചോടിയത്‌ ഇങ്ങനെ

എത്ര കണ്ടാലും കേട്ടാലും പഠിക്കാത്തവരാണ്‌ മലയാളികൾ എന്ന്‌ വീണ്ടും തെളിയിച്ചിരിക്കുകയാണ്‌ നിലമ്പൂരിൽ രണ്ടു പേർ. നിലമ്പൂർ വഴിക്കടവിലാണ്‌ കൈകുഞ്ഞിനെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായത്‌. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന്‌ സ്വദേശി ചേലക്കുന്നൻ ജിനീഷ്‌ (31), വഴിക്കടവ്‌ വള്ളിക്കാട്‌ വെട്ടിപറമ്പിൽ ലിസ (23) എന്നിവർ ആണ്‌ വഴിക്കടവ്‌ പോലീസിന്റെ പിടിയിൽ ആയത്‌.

മൊബെയിൽ ഫോണിലൂടെ ഒരാഴ്ച മുമ്പ്‌ മാത്രം പരിചയപ്പെട്ട സ്വകാരയ ബസ്‌ കണ്ടക്ടറോടൊപ്പം ഒളിച്ചോടിയ ലിസയുടെ കുഞ്ഞിന്റെ പ്രായം 11 മാസം മാത്രം ആണ്‌. ലിസയുടെ ഭർത്താവിന്റെ പരാതിയില്‌ കണ്ണൂർ ഇരിട്ടിയില്‌ വച്ചാണ്‌ ലിസയെയും കാമുകൻ ജിനീഷിനെയും പോലീസ്‌ പിടികൂടിയത്‌.

വഴിക്കടവ്‌-കോഴിക്കോട്‌ റൂട്ടിൽ സർവീസ്‌ നടത്തുന്ന സ്വകാര്യ ബസായ മൊണാലിസയിലെ കണ്ടക്ടറായിരുന്നു ജിനീഷ്‌. മമ്പാട്‌ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടൻറായ ലിസ ഈ ബസിൽ ആയിരുന്നു ലിസ യാത്ര ചെയ്തിരുന്നത്‌.

വഴിക്കടവ്‌ സ്വദേശിയായ ഭർത്താവ്‌ ഈ മാസം 24 ന്‌ കൊടുത്ത പരാതിയിലാണ്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങിയത്‌. കുഞ്ഞിനെ ഉപേക്ഷിച്ച്‌ പോയതിന്‌ ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ്യമില്ല വകുപ്പ്‌ പ്രകാരമാണ്‌ കേസെടുത്തത്‌. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു. വഴിക്കടവ്‌ സി. ഐ പി. ബഷീർ, എസ്‌. ഐ ബി. എസ്‌. ബിനു എന്നിവർ അടങ്ങിയ സംഘമാണ്‌ ഇരിട്ടിയിൽ ഇവരെ അറസ്റ്റ്‌ ചെയ്തത്‌. നിലമ്പൂർ കോടതി രണ്ടുപേരെയും റിമാൻഡ്‌ ചെയ്തു.

Avatar

Staff Reporter