മലയാളം ഇ മാഗസിൻ.കോം

പെണ്ണിന്റെ ശരീരത്തിലെ ഈ ‘5 മറുകുകൾ’ പറയും വിവാഹ ശേഷമുണ്ടാകുന്ന ഭാഗ്യത്തെക്കുറിച്ച്

ജാതകവും രാശിയും മാത്രമല്ല മറുക് നോക്കിയും നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങൾ നിർവചിക്കാൻ സാധിക്കും. മറുകിന് ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ട്.

ഈ മറുകുകൾ നോക്കിയാൽ വിവാഹ ശേഷം ജീവിതത്തില്‍ വിജയം ഉണ്ടാകുമോ ഇല്ലയോ അറിയാൻ സാധിക്കും. നിങ്ങളുടെ വിജയ പരാജയങ്ങളും ഭാഗ്യ നിർഭാഗ്യങ്ങളും മറുകുകൾ കൂടി ആശ്രയിച്ചിരിക്കും എന്ന് സാരം. സ്ത്രീകളുടെ ശരീരത്തിലെ ഈ മറുകുകൾ നോക്കി വിവാഹ ശേഷം ജീവിതം എങ്ങനെ എന്നും ജീവിതവിജയം ഉണ്ടാകുമോ എന്നും തിരിച്ചറിയാം.

1. മൂക്കിൽ
ചിലരുടെ മൂക്കിന്റെ ഇടത് വശത്തു മറുക് ഉണ്ടാകും. ഇത്തരം മറുകുള്ളവരുടെ ജീവിതം വിവാഹം വരെ വളരെ ബുദ്ധിമുട്ടായിരിക്കും. വിവാഹ ശേഷം ഇവരുടെ ജീവിതം വളരെ സുഖകരമായിരിക്കും. ആഡംബര ജീവിതത്തിനുള്ള യോഗം ഇവർക്കുന്നുണ്ട്.

2. കവിളിലെ മറുക്
വലതു കവിളിനു മുകളില്‍ മറുകുള്ളവർക്കു ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയില്ല. ചെറിയ പ്രതിസന്ധികൾ ഉണ്ടായാലും ഇവ പരിഹരിച്ചു പോകാൻ ഇവർക്ക് സാധിക്കുന്നു. പെട്ടന്നായിരിക്കും ഇവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. വലതേ കവിളിലെ മറുക് എന്തുകൊണ്ടും ജീവിതത്തിലെ പുരോഗതി കാണിക്കുന്നവയാണ്. വളരെ ഭാഗ്യമുള്ളവരാണ് ഇക്കൂട്ടർ.

3. കൂട്ടുപുരികത്തിലുള്ള മറുക്
കൂട്ടുപുരികത്തിലുള്ള മറുക് ജീവിത വിജയം നേടാൻ സഹായിക്കുന്നു. പുരികത്തിലെ മറുക് ജീവിതത്തിലെ വലിയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കാരണമാകുന്നു. വിവാഹത്തിന് മുൻപ് ചില പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും വിവാഹത്തോടെ ഇവ ഇല്ലാതെയാകുന്നു.

4. വിവാഹ രേഖയിലെ മറുക്
കൈയ്യിലെ ദാമ്പത്യ രേഖയിലെ മറുകു വിവാഹ ജീവിതവുമായോ ബന്ധപ്പെട്ടത് തന്നെയാണ്. ദാമ്പത്യ ബന്ധത്തിൽ പല നേട്ടങ്ങളും ഉണ്ടാകും. ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രതിസന്ധികളും തരണം ചെയ്യാൻ ഇവർക്ക് സാധിക്കും. ഇത് ചുമന്ന നിറത്തിലെ മറുക് ആണെങ്കിൽ ഭാഗ്യം കൂടുതൽ ആയിരിക്കും.

5. ഉള്ളം കാലിലുള്ള മറുക്
ഉള്ളം കാലിൽ മറുക് ഉള്ളവർ പങ്കെടുക്കുന്ന എന്തിലും വിജയികൾ ആയിരിക്കും. ഇവരുടെ ജീവിതത്തിൽ വിജയം ആവർത്തിച്ചു കൊണ്ടിരിക്കും. ഉള്ളം കാലിലെ മറുക് ധാരാളം യാത്ര ചെയ്യാൻസാധിക്കും എന്നതിന്റെ സൂചന ആണ്. ഉള്ളം കാലിൽ മറുക് ഉള്ളവർ വിവാഹശേഷം ധാരാളം യാത്ര ചെയ്യും. വിവാഹ ജീവിതം സന്തോഷകരവും ആയിരിക്കും.

YOU MAY ALSO LIKE THIS VIDEO, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും: കാണാം കൃഷി രീതി

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter