ആരാധകരെ കൂടുതൽ നിരാശരാക്കുന്ന തീരുമാനങ്ങളുമായി മോഹൻലാൽ. ഇനി മുതൽ വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന തീരുമാനത്തില്‍ മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാല്‍. മികച്ച കഥയും തിരക്കഥയും കഥാപാത്രവുമാണെങ്കിൽ മാത്രമേ ഡേറ്റ് കൊടുക്കുകയുള്ളു എന്ന തീരുമാനം ആണ് 2016 ന്റെ തുടക്കത്തില്‍ മോഹന്‍ലാല്‍ എടുത്തിരിയ്ക്കുന്നത്. മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മോഹന്‍ലാല്‍ തീരുമാനിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും നിന്നുള്ള തിരക്കഥകൾ കേൾക്കാനും മോഹൻലാൽ തീരുമാനിച്ചതായാണ് സൂചന. അപ്പോൾ നല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാൻ കൂടുതൽ അവസരം ലഭിക്കും. ഈ വർഷം തന്നെ രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ് മോഹൻലാൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതിൽ ഒന്ന് ജുനിയർ എൻ.ടി.ആർ നായകനായ ചിത്രവും മറ്റൊന്നിന്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തുടരുകയാണ്.
2013 ഡിസംബറിൽ ഇറങ്ങിയ ദൃശ്യത്തിന്റെ 60 കോടിയെന്ന റെക്കോർഡ് കളക്ഷൻ ഇതുവരെ അരും മറികിടന്നിട്ടില്ല. എന്നാൽ അത് കഴിഞ്ഞ് ഇറങ്ങിയ ലാൽചിത്രങ്ങളോന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കഥ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെടുത് കൊണ്ടാണ് ഇത് സംഭവിച്ചത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ കനൽ കനത്ത പരാജയമായിരുന്നു. അതേ സമയം മലയാളത്തിൽ സംവിധായകർ മോഹൻലാലിനോട് കഥ പറയാൻ ക്യൂവിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുലി മുരുകന്റെ അവസാന ഷെഡ്യൂളിലാണ് താരം. മെയ് 1ന് ചിത്രം റിലീസാകും. അതിന് ശേഷം പ്രിയദർശൻ ചിത്രം ഒപ്പം ചെയ്യും പിന്നെ മേജർ രവിയുടെ വാർ 1971, ജിബു ജേക്കബ് ചിത്രവും ലാൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് കൂടാതെ തമിഴ് സംവിധായകൻ വിഷ്ണു വർധന്റെ അജിത്ത് ചിത്രത്തിലും ലാൽ അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ വരുന്നുണ്ട് എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.