മലയാളികളുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും ടോവിനോയും. വളരെ ചുരുങ്ങിയ കാലം കൊണ്ടയിരുന്നു ടെവിനോ മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്തത്. ഓരോ സിനിമ കഴിയുന്തോറും ടോവീനോയുടെ കരിയര്‍ ഗ്രാഫും ആരാധകരുടെ എണ്ണവും ഉയര്‍ന്ന് വന്നിരുന്നു. ലാലേട്ടന് ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി വന്ന് പിന്നീട് നടനായി മാറിയ താരരാജാവാണ്. അതുപോലെ തന്നെ ടൊവിനോയും സിനിമയിലേക്ക് വില്ലന്‍ വേഷത്തിലാണ് എത്തിയത്.

രണ്ട് ചിത്രങ്ങലിലാണ് ടൊവിനോയും ലാലേട്ടനും ഒരുമിച്ച് ഉണ്ടായിരുന്നത്. 2014 ല്‍ എത്തിയ കൂതറ എന്ന ചിത്ത്രതിലാണ് ലാലേട്ടനും ടൊവിനോയും ഒരുമിച്ചെത്തിയത്. എന്നാല്‍ ചിത്രത്തിന് മികച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം പൃഥ്വിരാജിന്റെ ലൂസിഫറിലാണ് ഇരുവരും ഒരുമിച്ചത്. അഞ്ച് ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബില്‍ എത്തിയ ചി്ത്രം കൂടിയാണ്.
ലാലേട്ടനും ടൊവിനോയും ഒരുമിച്ചുള്ള ചില കുസ്ൃതികളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതുപോലെ ഇപ്പോള്‍ മലയളികളുടെ താരരാജാവ് ടൊവിനോയോട് ക്ഷമ ചോദിച്ചിരിക്കുകയാണിപ്പോള്‍. സംഭവം നാനയുടെ ഫോട്ടോ ഷൂട്ടിനിടയിലാണ്. ഷൂട്ടിന് വന്നപാടെ ലാലേട്ടന് ടൊവിനോയോട് സോറി പറയുകയായിരുന്നു.


കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിലായിരുന്നു ഷൂട്ട്. രാവിലെ മൂന്ന് മണിക്ക് ത്ന്നെ ടൊവിനൊ ഷൂട്ടിന് വേണ്ട്ി ബയാത്തില് എത്തിയിരുന്നു. ലൂക്കയുടെ പ്രൊമോഷന് വര്‍ക്ക് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് നേരിട്ട് എത്തുകയായിരുന്നു ടൊവിനോ.
ലാലേട്ടന് എറണാകുളത്തും. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമാണ്. ഷൂട്ടിനുള്ള മേക്കപ്പും കോസ്റ്റിയൂമും പൂര്‍ത്തിയാക്കി കൃത്യം എട്ട് മണിക്ക് തന്നെ ലൊക്കേഷനില്‍ ടൊവിനോ എത്തി. പക്ഷെ ലാലേട്ടന് എത്തിയത് ഒന്നര മണിക്കൂര്‍ വൈകിയാണ്. ഷൂ്ട്ടിന് മുന്നേ ലാലിനെ തേടി ഒരു അതിഥി എത്തിയിരുന്നു. അദ്ദേഹത്തെ ഒട്ടും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ലാലേട്ടന് ഷൂട്ടിങ്ങിന് എത്താന്‍ വൈകിയത്.

ഷൂട്ടിങ് സ്പോട്ടിലേക്ക് എത്തിയ ലാലേട്ടന് ആദ്യം തിരക്കിയത് ടൊവിനോയെയാണ്. തന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാല്‍ അത് ഏറ്റു പറയാനും മാപ്പു ചോദിക്കാനും അദ്ദേഹത്തിന് ഒരു മടിയുമില്ല. പ്രായം കൊണ്ടും അഭിനയം കൊണ്ടും തന്നേക്കാള്‍ ജൂനിയറായ ടൊവിനോയ്ക്ക് പ്രാമുഖ്യം കൊടുക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഷൂട്ടിനിടയില്‍ ടൊവിനോയൊടൊപ്പം കുറച്ച് നേരം ചിലവഴിക്കാനും സമയം കണ്ടെത്തി.
Comments
Comments
Powered by Facebook Comments