16
January, 2019
Wednesday
05:43 PM
banner
banner
banner

മീനാക്ഷിയോ കമ്മാരനോ വിഷു ബമ്പർ അടിച്ചത്‌! മോഹൻലാൽ & കമ്മാരസംഭവം മൂവി റിവ്യൂസ്‌

കമ്മാര സംഭവം Review By Roopesh R

നവാഗതനായ Rathish Ambat സംവിധാനം ചെയ്ത , Murali Gopy തിരക്കഥയൊരുക്കിയ ചിത്രം ആണ് കമ്മാര സംഭവം.

ബ്രിട്ടീഷ് ഭരണകാലത്തെ കഥയാണ് ചിത്രം പറയുന്നത്. കേളു എന്ന ജന്മിയുടെ അധീനതയിലുള്ള ഗ്രാമത്തിലെ ഒരു വൈദ്യനാണ് കമ്മാരൻ. സ്വതന്ത്ര ലബ്ദിയോട് വലിയ താല്പര്യം പുലർത്താത്ത, ജന്മികൾക്കും ബ്രിട്ടീഷ് പട്ടാളത്തിനുമിടയിൽ പ്രവർത്തിക്കുന്നയാൾ.

ചരിത്ര പുരുഷനായി രേഖകളിൽ നിലനിൽക്കുന്ന കമ്മാര ചരിത്രവും അദ്ദേഹത്തിന്റെ കഥയും തേടി കുറച്ചുപേർ എത്തുകയാണ്. ചില രാഷ്ട്രീയ ഉദേശങ്ങളുമായാണ് അവരുടെ വരവ്. തുടർന്ന് കമ്മാരൻ പറയുന്ന കഥയിലൂടെ ചിത്രം വികസിക്കുന്നു.

ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ Dileep അവതരിപ്പിക്കുന്ന കമ്മാരൻ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ വരച്ചിടുന്നത്. ദിലീപിന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രം തന്നെ ആണ് ഇതിൽ..

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും മാസ്സ് ആക്ഷൻ രംഗങ്ങളാൽ കമ്മാരൻ നമ്പ്യാരോട് കിടപിടിക്കുന്ന ഒന്നായി ഒതേനനെ മാറ്റുവാൻ സിദ്ധാർത്തിനു ആയിട്ടുണ്ട്. ശ്വേത മേനോൻ, നമിത പ്രമോദ് തുടങ്ങിയവർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും സിദ്ധിഖ്, ഇന്ദ്രൻസ് തുടങ്ങിയവരുടെ പ്രകടനം മികച്ചതായിരുന്നു.

അതി മനോഹരമായ രീതിയിലാണ് ക്യാമറാമാൻ ഓരോ ഫ്രെമുകളും നൽകിയത്. സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം മനോഹരമായിരുന്നു ദൃശ്യങ്ങൾ.

Gopi Sunder ഒരിക്കൽ കൂടി മികച്ച ഗാനങ്ങളും അതുപോലെ പശ്ചാത്തല സംഗീതവുമൊരുക്കിയത് വഴി ചിത്രത്തിന്റെ നിലവാരം ഉയർത്തിയിട്ടുണ്ട് .

എടുത്തു പറയേണ്ടത് War Scenes​, VFX എല്ലാം നന്നായിരുന്നു. അത് പോലെ തന്നെ ഒരു സിനിമയിൽ തന്നെ രണ്ടു സിനിമകൾ കണ്ട അനുഭവം എല്ലാരേയും തൃപ്തി പെടുത്തണമെന്നില്ല.

My Personal Rating 3.5/5

Mohanlal Review by Rijin Niradeepam

മോഹൻലാൽ
മലയാള സിനിമയിൽ അല്ലെങ്കിൽ ഓരോ സിനിമ പ്രേക്ഷകനും എന്താണ് മോഹൻലാൽ അല്ലെങ്കിൽ മോഹൻലാൽ ഫാക്ടർ വളരെ അധികം അതിന്റെ പൂർണ വ്യാപ്തിയോടു പറഞ്ഞിട്ടുണ്ട് ചിത്രത്തിൽ. മോഹൻലാൽ ചെയ്ത ഓരോ കഥാപാത്രങ്ങളും എന്ത് മാത്രം മലയാളി മനസ്സിൽ സ്വാധിനീവും സ്നേഹവും ചെലുത്തിയിട്ടുണ്ട് എന്ന് മഞ്ജുവിന്റെ മീനാക്ഷി എന്ന കഥാപാത്രം കാണിച്ചു തരുന്നുണ്ട്.

ചില ആരാധന മറ്റുളവർ കാണുമ്പോൾ അത് കുറച്ചു കൂടി പോയ എന്ന് തോന്നാം പക്ഷെ പ്രിത്വിരാജിന്റെ വോയിസ്‌ ഓവർ പറയുന്നത് പോലെ ഓരോ ആരാധനയും ഇഷ്ടവും അത് അസാധാരണമായ ഒന്നാണ്. ഈ ചിത്രവും അത്തരത്തിൽ അസാധാരണമായ ലാലേട്ടൻ ഇഷ്ടം കാണിക്കുന്നുണ്ട്. ഇതിനേക്കാൾ വലിയ ഭ്രാന്തമായ ആരാധന നമ്മുടെ കൺ മുൻപിൽ നമ്മൾക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്‌.

സാജിദ് യഹിയ അതിൽ മഞ്ജുവിന്റെ ലാലേട്ടൻ മാനിയ വളരെ നല്ല രീതിയിൽ കാണിച്ചിട്ടുമുണ്ട്. ഈ ആരാധനയിൽ പെട്ടു ഉഴലുന്നു കഥാപാത്രം ആയി ഇന്ദ്രജിത് മനോഹരം ആക്കി. പിന്നെ സൗബിൻ ഇതിലും തിളങ്ങി.സലിം കുമാറിന്റെ സാത്താൻ ചിരി ഉളവാക്കി. കുറച്ചു ദൈർഘ്യം കൂടി പോയി അത് കുറച്ചു കുറയ്കാം ആയിരിന്നു.

RELATED ARTICLES  മഞ്ജുവിനെ പരിഹസിച്ച ശ്രീകുമാർ മേനോന്‌ കിട്ടിയത്‌ മുട്ടൻ പണി, ഒടുവിൽ നിലപാട്‌ മാറ്റം

മൊത്തത്തിൽ മോഹൻലാൽ എന്ന നടന്റെ വെള്ളിത്തിരയിലെ അഭിനയ വൈഭവം എത്രത്തോളം മലയാളി മനസിനെ അല്ലെങ്കിൽ എത്രത്തോളം പേർക്ക് പ്രചോദനം എന്ന് കാണിക്കാൻ സംവിധയകന് കഴിഞ്ഞു കൂടാതെ ഓരോ ലാലേട്ടൻ ഫാന്സിനും തന്റെ ഓർമ്മകൾ ഒന്നും കൂടി ഓർത്തു പുളകം കൊള്ളാൻ കഴിഞ്ഞു.

My Rating 3/5

[yuzo_related]

CommentsRelated Articles & Comments