23
March, 2019
Saturday
04:52 AM
banner
banner
banner

ഭീമനായി മോഹൻലാൽ, ഒപ്പം ദുര്യോധനൻ ആയി മലയാളത്തിന്റെ ആക്ഷൻ ഹീറോയും: പക്ഷെ ചിത്രം രണ്ടാമൂഴമല്ല

300 കോടി ബജറ്റിൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മെഗാതാരങ്ങൾ ഒന്നിക്കുന്നു. ഭീമനായി മോഹൻലാൽ, ഒപ്പം ദുര്യോധനൻ ആയി മലയാളത്തിന്റെ ആക്ഷൻ ഹീറോയും: പക്ഷെ ചിത്രം രണ്ടാമൂഴമല്ല. ഇത്തരം വാർത്തകൾ പുറത്തു വന്നതോടെ ആർധകർ ആകെ ആവേശത്തിൽ ആണ്.

എം ടി യുടെ രണ്ടാം ഊഴത്തിൽ മോഹൻലാൽ ഭീമൻ ആയി എത്തുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ എന്നാൽ എം ടി തിരക്കഥ തിരികെ ചോദിച്ചതോടെ ആ സിനിമ പ്രതിസന്ധിയിൽ ആണ്. ഇതോടെ മോഹൻലാൽ ഭീമൻ ആകുക എന്ന സ്വപ്നം നഷ്ടപ്പെടുമോ എന്നുള്ള ആശങ്കയിൽ ആയിരുന്നു. ഭീമൻ ആകുക എന്നത് മോഹൻലാലിന്റെ വലിയ ഒരു ആഗ്രഹം തന്നെയാണ്.

അതുകൊണ്ട് രണ്ടാം ഊഴത്തിൽ അല്ലെങ്കിൽ മറ്റൊന്നിലൂടെ ഭീമൻ ആകുക എന്ന ആഗ്രഹം സാധിക്കുക എന്നതാണ് മോഹൻ ലാൽ തീരുമാനം. തെന്നിന്ത്യൻ താരം വിക്രമിനെ നായകൻ ആക്കി ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന മഹാവീർ കർണ എന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ ആയ മോഹൻ ലാലും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിക്കുന്നു.

മഹാവീർ കർണയിൽ മോഹൻലാൽ ഭീവമനായും സുരേഷ് ഗോപി ദുര്യോധനൻ ആയും എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വാർത്തയ്ക്ക്‌ സ്ഥിരീകരണം ഇതുവരെയും നൽകിയിട്ടില്ല.

ഈ ചിത്രത്തിന്റെ പൂജാവേളയിൽ ആർ എസ് വിമലിനോടൊപ്പം സുരേഷ് ഗോപിയും പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തിയതും വാർത്തയായിരുന്നു. തിരുവനന്തപുരം സന്ദർശനത്തിനിടെ മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും ഡേറ്റുകൾ തീരുമാനമായതായിട്ടാണ് റിപോർട്ടുകൾ. ധ്രുവം, രജപുത്രൻ, മാഫിയ എന്നീ ചിത്രങ്ങളിൽ മുൻപ് സുരേഷ് ഗോപിയും വിക്രമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

[yuzo_related]

Comments


Related Articles & Comments