23
October, 2018
Tuesday
12:36 PM
banner
banner
banner

മോഹൻലാലിനെ കുറ്റപ്പെടുത്തുന്നവർക്ക്‌ അറിയാമോ, ഒരു മോഹൻലാൽ സിനിമ അനൗൺസ്‌ ചെയ്യുമ്പോൾ മാത്രം ലഭിക്കുന്ന ബിസിനസ്‌ എത്രയാണെന്ന്?

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വനിതാ സംഘടന പിറവി എടുത്തതോടെ മലയാള സിനിമാ ലോകം വൻ വിവാദങ്ങളിലേക്ക് എത്തിച്ചേരുക ആയിരുന്നു. ഇതിനിടയിൽ ആണ് അമ്മ എന്ന താരസംഘടനയുടെ പുതിയ ഭാരവാഹിത്വം ഏറ്റെടുത്തു കൊണ്ട് വന്ന മോഹൻലാൽ വിവാദങ്ങളിലേക്ക് എത്തിയത്.

അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ കുറ്റാരോപിതനായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്ന തീരുമാനം എടുത്തു എന്നതാണ് മോഹൻലാലിനെതിരെ ഉയർന്ന ആരോപണം. ഇതിന്റെ ഭാഗമായി പലരും രാഷ്ട്രീയ കക്ഷി ഭേദമന്യേ മോഹൻലാലിന്റെ കോലം കത്തിച്ചു വരെ മോഹന്ലാലിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് വനിതാ സംഘടനയിലെ ആക്രമിക്കപ്പെട്ട നടി അടക്കം ഉള്ള നടിമാർ അമ്മയിൽ നിന്നും രാജി വച്ചതും കൂടി ആയപ്പോൾ സംഭവങ്ങൾ കൂടുതൽ വഷളായി.

പക്ഷെ ഇതിനെല്ലാം മറുപടിയുമായി അമ്മയ്ക്ക് വേണ്ടി മോഹൻലാൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. വാർത്താ സമ്മേളനത്തിൽ അമ്മയും താനും ആക്രമിക്ക പെട്ട നടിയ്ക്കൊപ്പം ആണെന്നും അതേ സമയം ദിലീപ് നിരപരാധി ആയിരിക്കുവാൻ താൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നുണ്ട് എന്ന മോഹൻലാലിന്റെ പ്രസ്താവന അടുത്ത വിവാദത്തിന് വഴി തെളിച്ചു. ചാനലുകളിലെ അന്തി ചർച്ചയ്ക്ക് മോഹൻലാലും വനിതാ സംഘടനയും വിഷയം ആയതോടെ ചർച്ചയിൽ പങ്കെടുക്കാൻ വന്നവരിൽ നിന്നും മലയാള സിനിമാ ലോകത്തെക്കുറിച്ച് പ്രേക്ഷകരെ ഞെട്ടിക്കുന്ന പല സത്യങ്ങളും പുറത്തു വന്നിരിക്കുകയാണ്.

ഒരു സ്വകാര്യ ചാനൽ വനിതാ സംഘടന ആണോ മോഹൻലാൽ എന്ത് പറയണം എന്ന് ചിന്തിക്കുന്നത് എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ സംവിധായകൻ ശാന്തിവിള ദിനേശ് ആണ് മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രേക്ഷകർ കാശുമുടക്കി സിനിമ കാണുന്നത് കൊണ്ട് മാത്രമാണ് മോഹൻലാലിനെ പോലെ ഉള്ള താരങ്ങൾ നിലനിൽക്കുന്നത് എന്ന ചർച്ചയിൽ പങ്കെടുത്ത ആൾ പറഞ്ഞ കാര്യത്തിന് മറുപടി ആയാണ് ശാന്തിവിള ദിനേശ് ഇത് പറഞ്ഞത്. അദ്ദേഹം മോഹൻലാൽ സിനിമകളെ കുറിച്ച് പറഞ്ഞത് ഇങ്ങിനെ.

“മോഹൻലാലിന്റെ ഒരു ഡേറ്റ് കയ്യിൽ ഉണ്ടെങ്കിൽ തീയറ്ററിൽ എത്തുന്നതിന് മുൻപ് ആ സിനിമയുടെ ബിസിനസ്സ് ഉറപ്പിക്കുന്നത് 12 കോടി രൂപയ്ക്ക് ആണ്. അതായത് ഷൂട്ടിങ് പോലും തുടങ്ങുന്നതിന് മുൻപ് മോഹൻലാൽ ചിത്രത്തിന് ഇപ്പോഴത്തെ നിലയ്ക്ക് ഉള്ള ബിസിനസ്സ് വാല്യൂ 12 കോടി രൂപയാണ്. അത്രയ്ക്ക് ജനസ്വാധീനം ഉള്ള ആൾ ആണ് മോഹൻലാൽ. അതുകൊണ്ട് അയാളുടെ സിനിമകളെ തകർക്കാൻ നോക്കുന്നത് വിഫലം ആണ്”.

RELATED ARTICLES  ദിലീപിന്റെയും കാവ്യാ മാധവന്റെയും വീട്ടിൽ പുതിയ അതിഥി എത്തി: അമ്മയ്ക്കും കുഞ്ഞിനും സുഖം!
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments