13
December, 2018
Thursday
01:40 PM
banner
banner
banner

‘മീടു’ വെളിപ്പെടുത്തലുകളെ തള്ളി മോഹൻലാൽ, ഇതുകൊണ്ട്‌ ഒന്നും സംഭവിക്കില്ലെന്നും സൂപ്പർ താരം

അപമാനിക്കപ്പെടുന്ന സ്ത്രീകൾക്ക്‌ തുറന്നു പറയാനുള്ള ഒരു സോഷ്യൽ ഇടമായിട്ടാണ് ‘മീടു’ ക്യാമ്പെയിനെ കാണുന്നത്‌. അതിലൂടെ തകർന്നു വീഴുന്നത്‌ ചില പ്രമുഖ മുഖങ്ങളാണ്. മീടു വിനെ അനുകൂലിക്കുന്നവരും ഉണ്ട്‌ അവഗണിക്കുന്നവരും ഉണ്ട്‌.

ഇവിടെയിതാ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മീടുവിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ‘മീ ടു ക്യാംപയിന്‍’ ചിലര്‍ക്ക് ഫാഷനാണെന്ന് നടന്‍ മോഹന്‍ലാല്‍. മീ ടു കാമ്പയിന്‍ എന്നത് ഒരു പ്രസ്ഥാനമല്ലെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ട് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താന്‍ അബുദാബിയില്‍ ഡിസംബര്‍ ഏഴിന് സംഘടിപ്പിക്കുന്ന ‘ഒന്നാണ് നമ്മള്‍’ ഷോയെ കുറലുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

വനിതാ സംഘടനയായ WCC യിലെ ചില അംഗങ്ങളും മീടു ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. എന്നാൽ അത്തരം ആരോപണങ്ങളെ വേണ്ടത്ര പരിഗണനയോടെ സിനിമാ സംഘടനകൾ സ്വീകരിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

___________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

RELATED ARTICLES  ഇങ്ങനെയൊരു കാരണം കൊണ്ട് വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്നു ഒരു നടി പറയുന്നത് ഇതാദ്യം!
·
[yuzo_related]

Comments



Related Articles & Comments