മലയാളം ഇ മാഗസിൻ.കോം

സമയമാകുമ്പോൾ പ്രിയദർശൻ തന്നെ എല്ലാം പറയും, പ്രണവ്‌ – കല്യാണി വിവാഹത്തെക്കുറിച്ച്‌ മോഹൻലാൽ

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവതാരവുമായ പ്രണവ് മോഹന്‍ലാലും എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ പ്രിയദർശന്റെയും പ്രിയ നടി ലിസിയുടെയും മകളുമായ കല്യാണി പ്രിയദര്‍ശനും തമ്മിൽ പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ ജോഡികളായാണ് ഇരുവരും എത്തിയതിന്. ഇതിന് പിന്നാലെ കല്യാണിയും പ്രണവും വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്കെത്തിയത്. മരക്കാറിലേക്കുള്ള വരവും തികച്ചും അപ്രതീക്ഷിതമായിരുന്നു.

അവരെ കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണെന്നുമായിരുന്നു മോഹന്‍ലാല്‍ മുമ്പ് പറഞ്ഞത്. അവര്‍ തന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കുകയും ഇടയ്ക്ക് സെല്‍ഫിയുമൊക്കെ എടുക്കുന്നവരാണ്. അതെങ്ങനെ പ്രണയമായി മാറും. സമയമാവുമ്പോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും എന്നാണ്‌ ഈ വിഷയവുമായി ബന്ധപ്പെട്ട്‌ മോഹൻലാൽ ഏറ്റവും ഒടുവിലായി പറഞ്ഞത്‌. മരക്കാറിനു പുറമേ ഹൃദയം എന്ന വിനീത്‌ ശ്രീനിവാസൻ ചിത്രത്തിലും പ്രണവും കല്യാണിയും ജോഡികളായി അഭിനയിക്കുന്നുണ്ട്‌.

ALSO, WATCH THIS VIDEO | കോവിഡ്‌ മഹാമാരി ജീവിതം തകർത്തപ്പോൾ വീട്ടിൽ വളർത്തുന്ന പൂച്ചകളും പ്രാവുകളുമായി പെറ്റ്‌ ഫാം തുടങ്ങി, ഇപ്പോൾ ഓരോ മാസവും നേടുന്നത്‌ മികച്ച വരുമാനം

Avatar

Staff Reporter