19
November, 2018
Monday
11:44 PM
banner
banner
banner

ഞാൻ ആ സുന്ദരിക്കായി കാത്തിരിക്കുകയാണ്, ശോഭനയോ, നദിയയോ, പാർവ്വതിയോ, മീനയോ, രേവതിയോ അല്ല: വെളിപ്പെടുത്തലുമായി മോഹൻലാൽ!

കഴിഞ്ഞ 40 വർഷത്തോളം ആയി മലയാള സിനിമയിലെ നിറസാന്നിധ്യം ആണ്‌ നടന വിസ്മയം മോഹൻലാൽ. വിവാദങ്ങളും ഗോസിപ്പുകളും ഒക്കെയായി കുറെയേറേ കാര്യങ്ങൾ എന്നും മോഹൻലാലിനെ ചുറ്റിപറ്റി ഉണ്ടാകാറുണ്ട് എങ്കിലും മലയാളികൾക്ക് ഈ താരരാജാവിനോടും അദ്ധേഹത്തിന്റെ ചിത്രങ്ങളോടും എന്നും ഒരുപോലെ ആരാധനയും സ്നേഹവും ആണ്‌.

മോഹൻലാലിനെ കുറിച്ച് എന്നും അസൂയയോടെ എല്ലാവരും പറഞ്ഞിരുന്ന ഗോസ്സിപ്പ് 18 മുതൽ 60 വരെ പ്രായമുള്ള മലയാള സിനിമയിലെ നായികമാരും അദ്ധേഹത്തിന്റെ നായികമാർ ആയിട്ടുള്ളവർ ആണു എന്നതാണു.

മോഹൻലാലിന്റെ സിനിമകളിൽ ഈട്ടവും അധികം തവണ അദ്ധേഹത്തിന്റെ നായിക ആയിട്ടുള്ള താരം ശോഭന ആണ്‌. ഈ താരജോഡികൾ തമ്മിൽ പ്രണയം ആണെന്ന് വരെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം മോഹൻലാലിന്റെ 54 സിനിമകളിൽ ആണ്‌ ശോഭന അദ്ധേഹത്തിന്റെ നായിക ആയിട്ടുള്ളത് എന്നത് തന്നെ ആണ്‌.

മലയാള സിനിമയിൽ തന്റെ കൂടെ അഭിനയിച്ച നായികമാരിൽ ശോഭനയെ ആണ്‌ അദ്ദേഹത്തിന്‌ ഏറ്റവും ഇഷ്ടം എന്നു വരെ അനുമാനിച്ചവരും നിരവധി ആണ്‌. എങ്കിലും മലയാളികൾ എല്ലാം ഒരുപോലെ മോഹൻലാലിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച ഒരു മറുപടിയും അതാണ്‌.

അജൊയ് വർമ്മ സംവിധാനം ചെയ്ത നീരാളി എന്ന ചിത്രതിലൂടെ നാദിയ മൊയ്തു മോഹൻലാലിന്റെ നായിക ആയി ഒരു തിരിച്ചു വരവ് നടത്തിയപ്പോൾ പ്രേക്ഷകർക്ക് ആവേശം ഏറുക ആയിരുന്നു.

നീരാളി എന്ന ചിത്രം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിന്റെ വിശേഷങ്ങളുമായി മോഹൻലാലും നായിക പാർവതി നായരും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.

മലയാളികൾ ലാലേട്ടനിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച ആ മറുപടിയ്ക്കായുള്ള ചോദ്യം ഇതിനിടയിൽ പാർവതി തന്നെ അദ്ദേഹത്തോട് ചോദിച്ചു. “ലാലേട്ടന്റെ എറ്റവും പ്രിയപ്പെട്ട നായിക ആരാണെന്ന പാർവതിയുടെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങിനെ…,

“ഞാന്‍ നൂറിലധികം നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ചിലര്‍ക്കൊപ്പം അമ്പതില്‍ അധികം തവണയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശോഭനയ്‌ക്കൊപ്പം മാത്രം 54 സിനിമകള്‍ ചെയ്തു. എന്റെ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇനി എറ്റവും മനോഹരിയായ നായിക ആരാണെന്നു ചോദിച്ചാൽ‍, അങ്ങിനെ ഒരു നായികയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്”.

RELATED ARTICLES  നമ്മുടെ പുരുഷന്മാർക്ക്‌ ഇപ്പോഴും ഇഷ്ടം ഇത്തരം സ്ത്രീകളെ, റിമി ടോമി വെളിപ്പെടുത്തുന്നു...
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments