അപരാജിത മുന്നേറ്റമാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയിരിക്കുന്നത്. നമോ വീണ്ടും എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയെ ഭാരത ജനത, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമി ഏറ്റെടുക്കുകയായിരുന്നു. മൃഗീയ ഭൂരിപക്ഷത്തിലാണ് നരേന്ദ്രമോദി സർക്കാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ പോകുന്നത്.
അതിനിടയിൽ രാജ്യത്തിന്‍റെ കാവല്‍ക്കാരനായി രണ്ടാമൂഴത്തിലും അധികാരം നേടിയ നരേന്ദ്രമോദി ഏറെ പരിഹാസം കേട്ട “ചൗക്കീദാര്‍” വിശേഷണം തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും നീക്കം ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെയാണ് ഏറ്റവും മികച്ച ആ തെരഞ്ഞെടുപ്പ് തന്ത്രം ട്വിറ്ററില്‍ നിന്ന് എടുത്തുകളഞ്ഞത്. ട്വിറ്ററില്‍ നിന്നുമാത്രമായിരിക്കും ചൗക്കീദാര്‍ ഒഴിവാക്കുന്നതെന്നും ഈ വിശേഷണം തന്നോടൊപ്പം തുടരുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ചൗക്കിദാറിന്റെ സത്ത അടുത്ത ഘട്ടത്തിലേക്ക് എത്തിക്കേണ്ട സമയമാണിത്. ട്വിറ്ററിൽ നിന്നും ‘ചൗക്കീദാര്‍’ ഒഴിവാക്കുകയാണെന്നും, ആ പേര് എന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നും നിങ്ങളും അങ്ങനെ ചെയ്യൂ എന്നും മോഡി ട്വീറ്റ് ചെയ്തു.
മോദിക്കൊപ്പം പേരിനുകൂടെ ചൗക്കിദാര്‍ എന്നു ചേര്‍ത്ത എല്ലാവരോടും അത് നീക്കം ചെയ്യാന്‍ മോദി ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തെ ജനങ്ങള്‍ ആണ് കാവല്‍ക്കാരനായത് എന്നും രാജ്യത്തിനായി ഇവര്‍ നിരവധി സേവനങ്ങളാണ് കാഴ്ച വച്ചതെന്നും മോദി പറഞ്ഞു. ചൗക്കീദാര്‍ എന്നത് ഇന്ത്യയെ ജാതിയതയില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും അഴിമതിയില്‍ നിന്നും സ്വജനപക്ഷപാതത്തില്‍ നിന്നും സംരക്ഷിക്കുന്ന കരുത്തുറ്റ ആയുധമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

മോദിക്കു പിന്നാലെ അമിത് ഷായും ചൗക്കീദാര്‍ പേരില്‍ നിന്നും നീക്കം ചെയ്തു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ടെക്സ്റ്റയില്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവരും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ചൗക്കിദാര്‍ എന്ന പേര് നീക്കം ചെയ്തു.
അതേസമയം കാവല്‍ക്കാരന്‍ എന്നര്‍ത്ഥം വരുന്ന ‘ചൗക്കീദാര്‍’ എന്ന പദം ഉപയോഗിച്ചുള്ള ബി.ജെ.പിയുടെ പ്രചാരണങ്ങളെയൊക്കെയും ട്രോളിത്തോല്‍പ്പിച്ചിരുന്നു സോഷ്യല്‍മീഡിയ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ചൗക്കീദാര്‍ പദം ഹിറ്റ് ആവുന്നത്. പ്രചാരണത്തിനിടെ എന്നെ എന്നെ പ്രധാനമന്ത്രിയാക്കേണ്ട, രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് കവര്‍ച്ചചെയ്യുന്നത് തടയാനുള്ള ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) ആക്കിയാല്‍ മതിയെന്നായിരുന്നു നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന.
2019ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുന്‍പേ ചൗക്കീദാര്‍ ചോര്‍ഹേ എന്ന പ്രയോഗം കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ് ആക്കി നിര്‍ത്തിയതോടെ അതിനെ മറികടക്കാനായി പിന്നെ ബി.ജെ.പിയുടെ സൈബര്‍ വിങ്ങിന്റെ ആലോചന.

ഇതുപ്രകാരം രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവര്‍ക്കാരാണ് എന്ന അര്‍ത്ഥത്തില്‍ #MainBhiChowkidar (ഞാനും കാവല്‍ക്കാരനാണ്) എന്ന ഹാഷ് ടാഗ് കാംപയിന് ബി.ജെ.പി തുടക്കമിട്ടു. മോദിയാണ് ഈ ഹാഷ് ടാഗ് തുടങ്ങിവച്ചത്. ഇത്തരത്തിലൊരു രാംപയിന്‍ കൊണ്ടുവന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണ് എന്നുള്ള രാഹുലിന്റെ പ്രചാരണം ഏല്‍ക്കില്ലെന്നു കണ്ടായിരുന്നു മോദിയുടെ ട്വിറ്റര്‍ ടീം ഈ കാംപയിന്‍ തുടങ്ങിവച്ചത്.
‘നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി നിന്നു രാജ്യത്തെ സേവിക്കുന്നു. എന്നാല്‍ ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെയും സമൂഹിക തിന്മകള്‍ക്കെതിരെയും പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിനെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാരണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവല്‍ക്കാരനാണ്’- മോദി ട്വിറ്ററില്‍ കുറിച്ചു. വീഡിയോകളും പ്രത്യേക പോസ്റ്ററുകളുമായി ഈ ഹാഷ്ടാഗ് വേഗം ട്രെന്‍ഡാക്കി മാറ്റി.