16
January, 2019
Wednesday
06:10 PM
banner
banner
banner

സ്ഥിരമായി താലി ഇടാനും സീമന്ത സിന്ദൂരം തൊടാനും ഇഷ്ടമില്ലാത്ത ഒരു ഭാര്യയാണോ നിങ്ങൾ? എങ്കിലിതാ നിങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ!

ഇന്ത്യൻ സ്ത്രീകളുടെ വിവാഹ അടയാളമാണ്‌ താലി. കേരളത്തിലാണെങ്കിൽ താലിയും നെറുകയിൽ തൊടുന്ന സിന്ദൂരക്കുറിയും ഒപ്പം ഭർത്താവണിയിച്ച വിവാഹ മോതിരവും വിവാഹം കഴിഞ്ഞ സ്ത്രീകൾ പവിത്രമായിക്കരുതുന്നു.

താലിയും സിന്ദൂരവുമണിയാതെ പുറത്തിറങ്ങിയിരുന്ന മലയാളി സ്ത്രീകൾ എൺ പതുകളിലും തൊണ്ണൂറുകളിലും പോലും വിരളമായിരുന്നു. എന്നാൽ ഇന്നതെ സ്ഥിതി അങ്ങനെയല്ല. സന്തൂർ സോപ്പിന്റെ പരസ്യം പോലെയാണ്‌. `ഓ മൊം` എന്ന്‌ ചോദിക്കുന്നതിനു പകരം `ഓ മാരീഡ്‌` എന്ന അവസ്ഥയിലാണ്‌ കാര്യങ്ങൾ. പെൺ കുട്ടികളെ കാണുമ്പോൾ അവരെക്കുറിച്ച്‌ കൂടുതൽ അറിഞ്ഞ ശേഷം മാത്രമേ ഓ നിങ്ങൾ വിവാഹിതയായിരുന്നു അല്ലേ എന്ന്‌ മനസിലാവൂ.

താൻ വിവാഹിതയാണെന്ന സൂചനകൾ ഒന്നും നൽ കാതെ ജീവിക്കുന്ന ഒരുപാട്‌ പെൺ കുട്ടികൾ ഉണ്ട്‌ ഇന്ന്‌ നമ്മുടെ സമൂഹത്തിൽ. മലയാളി പാരമ്പര്യമായി കൊണ്ടു നടന്ന ചില ആചാരങ്ങളും വിശ്വാസങ്ങളും മാത്രമാണ്‌ ഇതിനു പിന്നിൽ. ഈ ആചാരങ്ങൾ താല്പ്പര്യമുള്ളവർക്ക്‌ സ്വീകരിക്കാം വേണ്ടാത്തവർക്ക്‌ വേണ്ട. ഈ നിലപാടല്ലേ ശരിക്കും നല്ലത്‌? അഞ്ച്‌ പവൻ തൂകമുള്ളമുള്ള മാലയും ഒരു പവൻ തൂക്കമുള്ള വിവാഹ മോതിരവുമൊക്കെ ഇന്നത്തെ പെൺ കുട്ടികൾക്ക്‌ സങ്കൽപ്പിക്കാനാവുന്നതിനും അപ്പുറമാണ്‌.

ആചാര ശീലങ്ങളിൽ വിശ്വാസമില്ലാത്തതുകൊണ്ടോ അവൾ നല്ല ഭാര്യയോ മരുമകളോ അല്ലാത്തതു കൊണ്ടോ ഒന്നും ആവില്ല, ഇന്നത്തെ മോഡേൺ ചിന്താഗതി മാത്രമാവും ഈ പിൻ തിരിയലിനു പിന്നിൽ. ഏത്രയോ കോർപ്പറേറ്റ്‌ ഓഫീസുകളിൽ ഇത്തരം വേഷ ഭൂഷാദികളിൽ ജോലി ചെയ്യാനാവില്ല? ഇന്നത്തെ യുവതികൽ അധികവും വലിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്‌. അതും മൾട്ടി മീഡിയ കമ്പനികളിൽ. ഒരു അന്യ രാജ്യക്കാരനൊപ്പം ജ്യൂവലറി പരസ്യം പോലെ മറ്റൊരു സ്റ്റാഫ്‌ ഇരിക്കുന്നതിലെ അനൗചിത്യം എത്ര അരോചകമാണ്‌.

കാലത്തിനനുസരിച്ച്‌ കോലം കെട്ടുക. അതു മാത്രമാണ്‌ ഇതിനൊക്കെ പിറകിൽ. അല്ലാതെ ഭർത്താവിനെ വിലയില്ലാത്തതോ വിവാഹ ബന്ധത്തിൽ താല്പ്പര്യമില്ലാതോ അല്ല. സാരിയുടുത്ത്‌ മുല്ലപ്പൂ വെച്ച്‌ സ്വർണാഭരണങ്ങളും ചാർത്തി നടക്കുന്ന മലയാള വിവാഹ മങ്കമാരുടെ കാലം കഴിഞ്ഞു.

ഇങ്ങനെയുള്ളവരെ കാണുമ്പോൾ ഒരു വശപ്പെശക്‌ ലുക്കാണല്ലോ എന്ന്‌ പറയുന്ന പുരോഗമന ചിന്താഗതിക്കാരാണ്‌ ഇന്നത്തെ ഭർത്താക്കന്മാരും. അപ്പോൾ ഞങ്ങൾ ഇങ്ങനെയൊക്കെ അങ്ങ്‌ ജീവിക്കുന്നതല്ലേ നല്ലത്‌? ശബരിമലയില് വരെ സ്ത്രിക്കൾക്ക്‌ പ്രവേശനം അനുവദിച്ച്‌ കഴിഞ്ഞില്ലേ ഇനിയെങ്കിലും താലിയിലും മാലയും ഇടാത്ത പെണ്ണുങ്ങളെ കാണുമ്പോൾ മുഖം ചുളിക്കാതിരിക്കാം.

ഇത്തരം വിവാഹ മുദ്രകൾ കൊണ്ടുമാത്രം ഒരാള്‍ നല്ല ഭാര്യയാകണമെന്നും അവരുടെ ദാമ്പത്യം സുഖകരമാകണമെന്നുമില്ല. ഇതിന് പല ഘടകങ്ങളും ഒരുമിച്ചു ചേരേണ്ടത് അത്യാവശ്യമാണ്. ഒരു പക്ഷേ ഇത്തരം വിവാഹ മുദ്രകൾ പ്രദർശിപ്പിക്കാത്തവർ ആയിരിക്കും നല്ല ഭാര്യയോ മരുമകളോ ആകുന്നത്. കാരണം ഇതെല്ലാം വെറും പുറംമോടി മാത്രമാണ്.

ഒരാളുടെ ഉള്ളില്‍ നിന്നും വരേണ്ട നന്മകളും ഇത്തരം ചിഹ്നങ്ങളും തമ്മില്‍ ഒരുതരത്തിലുള്ള ബന്ധവുമില്ല. ഭര്‍ത്താവിനോടുള്ള വിധേയത്വമാണ് ഇത്തരം ചിഹ്നങ്ങള്‍ കാണിയ്ക്കുന്നതെന്ന അഭിപ്രായമുള്ളവരുമുണ്ട് എന്നാല്‍ തന്റെ ഭര്‍ത്താവണിയിച്ച താലി കഴുത്തിലിട്ടുകൊണ്ട്തന്നെ ഭര്‍ത്താവിനെ വഞ്ചിയ്ക്കുന്ന പല സ്ത്രീകളും ഈ കാലഘട്ടത്തില്‍ ഉള്ളതാണ്.

[yuzo_related]

CommentsRelated Articles & Comments