മലയാളം ഇ മാഗസിൻ.കോം

അറിയാമോ മൊബൈൽ നമ്പറിലും ഒളിഞ്ഞിരിപ്പുണ്ട്‌ നിങ്ങളുടെ ഭാഗ്യവും നിർഭാഗ്യവുമൊക്കെ

സംഖ്യാ ശാസ്ത്രം വളരെ പ്രചാരത്തിൽ ഉള്ള കാലം ആണല്ലോ ഇത്. ജാതകവും രാശിയും പോലെ തന്നെ ഉള്ളതാണ് സംഖ്യാ ശാസ്ത്രവും. ന്യൂമറോളജി പ്രകാരം ആണ് പലരും പേര് പോലും തിരഞ്ഞെടുക്കുന്നത്. കാർ, ബൈക്ക് തുടങ്ങിയവ വാങ്ങുമ്പോളും ഭാഗ്യ നമ്പർ തിരഞ്ഞെക്കാൻ പലരും ശ്രദ്ധിക്കാറുണ്ട്.

\"\"

ഇത്തരത്തിൽ ഒന്നാണ് മൊബൈൽ നമ്പറും. മൊബൈൽ നമ്പർ കൂടികിട്ടുന്ന തുക നോക്കിയാൽ പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കും. ഒരാളുടെ മൊബൈൽ നമ്പർ മുഴുവൻ കൂട്ടുക. ഒടുവിൽ കിട്ടുന്ന സംഖ്യ നോക്കി ആണ് മൊബൈൽ നമ്പർ ഭാഗ്യം ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് മനസിലാക്കുന്നത്. അതായത് ഒരാളുടെ മൊബൈൽ നമ്പർ 9874569865 എന്നാണെങ്കിൽ ഇത് കൂട്ടി കിട്ടുന്ന തുക എന്താകുമെന്ന് നോക്കാം 9+8+ 7 +4 +5 +6 +9 +8+ 6+ 5= 67 , 6+7=13, 1+3= 4. ഓരോ നമ്പറും അതിന്റെ ഭാഗ്യ നിര്ഭാഗ്യങ്ങളും മനസിലാക്കാം.

ഒന്ന്: ഒന്ന് എന്ന് നമ്പർ ഉള്ളവർ ശുഭാപ്തി വിശ്വാസം ഉള്ളവർ ആയിരിക്കും. ഈ സംഖ്യാ നമ്മിലെ അനുകൂല ഊർജ്ജത്തെ വർധിപ്പിക്കുന്നു. പ്രണയിക്കുന്നവർക്ക് ഈ നമ്പർ അത്ര ഭാഗ്യ സൂചകമല്ല. എന്നാൽ ജോലിയിൽ ഉന്നത നിലയിൽ എത്താനും ബിസിനസ്സിൽ വിജയം കൈ വരിക്കാനും ഈ നമ്പർ സഹായിക്കുന്നു.

\"\"

രണ്ട്: പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമായ നമ്പർ ആണ് രണ്ട്. ഈ സഖ്യ വ്യക്തികളുടെ നയതന്ത്രവും സഹകരണവും വർധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ സെയിൽസ് സംബന്ധമായ ജോലി ചെയ്യുന്നവർക്കു ഗുണകരമാണ്. ഇവർ വളരെ ധയാലുക്കളും ആയിരിക്കും.

മൂന്ന്: മൂന്ന് എന്ന നമ്പർ വിജയം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. സർഗ്ഗ ശക്തിയുള്ള നമ്പർ ആണ് മൂന്ന്. അതുകൊണ്ടു തന്നെ സാഹിത്യകാരന്മാർക്കും കലാകാരൻമാർക്കും അനുയോജ്യമാണ്.

നാല്: നാലു നമ്പർ കിട്ടുന്നവർ വിശ്വസ്തർ ആയിരിക്കും. നാല് സ്ഥിരത ഉള്ള നമ്പർ ആയിരിക്കും. കൂട്ടുകുടുംബത്തിൽ താമസിക്കുന്നവർക്കും, നിയമ നിക്ഷേപ സ്ഥാപനങ്ങൾക്കും അനുയോജ്യമായ നമ്പർ ആണ്.

\"\"

അഞ്ച്: സാഹസികത, യാത്ര എന്നിവ ഇഷ്ടപ്പെടുന്നവരുടെ നമ്പർ ആണ് അഞ്ച്. അഞ്ച് നമ്പർ ഉള്ളവർ ഒറ്റയ്ക്ക് താമസിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും.

ആറ്: ആറ് നമ്പർ ഉള്ളവർക്ക് കുടുംബ സ്‌നേഹം കൂടുതൽ ആയിരിക്കും. ബിസിനസ് സംബന്ധമായി യാത്ര ചെയ്യുന്നവർക്ക് ഏറെ നല്ലതാണ് ആറ് എന്ന നമ്പർ. ഈ നമ്പർ കുടുംബ ബന്ധങ്ങളിലും സുഹൃത്ത് ബന്ധങ്ങളിലും ശക്തിയും ഊഷ്മളതയും പകരുന്നവയാണ്. പ്രണയത്തിൽ താല്പര്യമുള്ളവർക്ക് ആറ് അത്ര നല്ല നമ്പർ അല്ല.

ഏഴ്: ഏഴു എന്ന നമ്പർ വിദ്യാർഥികൾക്കും തത്വചിന്തകർക്കും അനുയോജ്യമാണ്. ശക്തവും നിഗൂഢവുമായ നമ്പർ ആണ് ഏഴ്. ഈ നമ്പർ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു.

\"\"

എട്ട്: തൊഴിലിലും ജീവിതത്തിലും ഉന്നതി ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നമ്പർ ആണ് എട്ടു. ബിസിനെസ്സ് രംഗത്തുള്ളവർക്കും ഏറെ നല്ലതാണു എട്ട് എന്ന നമ്പർ

ഒൻപതു: ഒന്പത് ഭാഗ്യനമ്പർ എന്നാണ് അറിയപ്പെടുന്നത്. ഒൻപതു എന്ന നമ്പർ കാരുണ്യം, ആദർശം എന്നിവയെ പ്രതിനിധികരക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ നമ്പർ അത്ര നല്ലതല്ല.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter