മലയാളം ഇ മാഗസിൻ.കോം

ഇവർക്കൊപ്പം അടുത്തത്‌ നിങ്ങളാകാം! അതിനായി ചെയ്യേണ്ടത്‌ ഇത്രമാത്രം

കേരളത്തിന്റെ സുന്ദരി പട്ടം ആഗ്രഹിക്കാത്ത പെണ്‍കൊടികള്‍ ചുരുക്കമായിരിക്കും. ഒരവസരം കിട്ടിയാല്‍ ആ പട്ടം നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇമ്പ്രസാരിയോ മാര്‍ക്കറ്റിങ് കമ്പനി സംഘടിപ്പിക്കുന്ന മിസ് കേരള മത്സരത്തിന് പുത്തന്‍ മാറ്റുരച്ചിരിക്കുകയാണ്. 1999 ല്‍ ആരംഭിച്ച മിസ് കേരള മത്സരം ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കി ഒഡിഷനില്‍ വ്യത്യസ്തയും പുതുമയും കൊണ്ട് വന്നിരിക്കുകയാണ്. ഈ വര്‍ഷം മുതല്‍ ഡിജിറ്റല്‍ ഒഡിഷന്‍ വഴിയാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

\"\"

ഒഡിഷനില്‍ മാത്രമല്ല വ്യത്യസ്തയും പുതുമയുമുള്ളത്, കേരളം ഉറ്റുനോക്കുന്ന മിസ് കേരള ടൈറ്റില്‍ വിന്നറും ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ഥികളും മാത്രമല്ല പൊതു സമൂഹത്തിന് മുന്നില്‍ അറിയപ്പെടുന്നത്. തെരഞ്ഞെടുക്കുന്ന 100 മത്സരാര്‍ഥികളെ ഡിജിറ്റല്‍ സ്റ്റാറുകളായി പ്രഖ്യാപിക്കും.

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ മൂന്നു ഘട്ടമായി ഓഡിഷന്‍ നടത്തിയാണ് മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നത്. ഡിജിറ്റല്‍ ഒഡിഷനിലൂടെ കൂടുതല്‍ പേര്‍ക്ക് മിസ്സ് കേരള മത്സരത്തിലേക്ക് മാറ്റുരയ്ക്കാം..

\"\"

www.misskerala.org എന്ന വെബ്സൈറ്റില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മൂന്നു ഘട്ടങ്ങള്‍ ആയതിനാല്‍ ആദ്യ ഘട്ട ഡിജിറ്റല്‍ ഒഡിഷനില്‍ ടിക് ടോക്ക് , ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നല്‍കുന്ന ടാസ്‌കുകള്‍ അവതരിപ്പിയ്ക്കണം.ആദ്യ നൂറു മത്സാരാര്‍ത്ഥികളെ ഇങ്ങനെയാണ് കണ്ടെത്തുക . രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇവരെ മിസ് കേരള ഡിജിറ്റല്‍ സ്റ്റാറുകളായി പ്രഖ്യാപിക്കും. വീണ്ടും ചലഞ്ചസുകളുണ്ട്.

ഇതും സമൂഹ മാധ്യമങ്ങളിലാണ് മാറ്റുരയ്ക്കേണ്ടത്. വിവിധ ടൈറ്റിലുകള്‍ക്കായുള്ള മത്സരങ്ങളും ഇതിനൊപ്പമാണ് നടക്കുന്നത് .ഇതില്‍ നിന്നാണ് അവസാന റൗണ്ടിലേക്കുള്ള അതായത് ഫൈനലിസ്റ്റുകളായുള്ള 22 പേരെ തിരഞ്ഞെടുക്കുന്നത് . ഇവര്‍ക്കായി പ്രത്യേക ഗ്രൂമിങ് ഉണ്ടാകും .

\"\"

ഡിസംബര്‍ 12 നാണു മത്സരം നടക്കുന്നത് . ഡിജിറ്റല്‍ മീഡിയ ഒഡിഷനു വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ നാലാണ് . അവസാന ദിവസത്തിനായി കാത്തിരിക്കാതെ വേഗം തന്നെ രജിസ്റ്റര്‍ ചെയ്‌തോളു.. കൂടുതല്‍ വിവരങ്ങള്‍ക്കായി – www.misskerala.org അല്ലെങ്കില്‍ 8289827951/ 7558888578

Avatar

Shehina Hidayath