മള്‍ട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം-സി (എംഐഎസ്സി) ബാധിച്ചു സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മിസ്ക് ബാധ സ്ഥിരീകരിച്ച കുട്ടികളില്‍ 95 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300 ലേറെ കുട്ടികള്‍ക്ക് മിസ്ക് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300ലേറെ കുട്ടികൾക്കു ‘മിസ്ക്’ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവ മിസ്കിന്റെ ലക്ഷണമാണ്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് മിസ്ക് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്. ഇതിൽ ഒരാൾക്ക് മാത്രമാണ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
സംസ്ഥാനത്തെ കോവിഡ് ബാധിതരിൽ ശതമാനം പത്ത് വയസ്സിന് താഴെയുള്ളവരാണ്. പത്ത് ശതമാനം പേർ പതിനൊന്നും ഇരുപതിനും വയസ്സ് പ്രായമുള്ളവരുമാണ്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണിന് സമനാമായ നിയന്ത്രണങ്ങളാണ് ഈ ഞായറാഴ്ച മുതല്‍ ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനനുമതി നല്‍കുക. യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും.
അതോടൊപ്പം അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ എന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.