19
April, 2019
Friday
04:20 AM
banner
banner
banner

വെള്ളവും വായുവും പോലെ തന്നെ മനുഷ്യന്‌ ഏറെ ആവശ്യമായ ഒന്ന്‌ തന്നെയാണ്‌ സെക്സ്‌, ആൺകുട്ടികൾക്കിഷ്ടം മല്ലു ആന്റിമാരെ: മിനി റിച്ചാർഡ്‌

തന്റെ ഒരൊറ്റ ആൽബം കൊണ്ട് ലേഡി സന്തോഷ് പണ്ഡിറ്റ് എന്നു വിളിപ്പേര് കിട്ടിയ വ്യക്തിയാണ് മിനി റിച്ചാർഡ്. അമേരിക്കൻ മലയാളി കൂടിയായ മിനി റിച്ചാർഡിന് ഫേസ്ബുക്ക്‌ ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ നിരവധിയാണ്. എന്നാൽ പ്രോത്സാഹനത്തോടൊപ്പം വിമർശനങ്ങളും മിനി റിച്ചാർഡ്‌ നേരിടുന്നുണ്ട്‌. പ്രായത്തിനൊത്ത കഥാപാത്രം ആയിരുന്നില്ല മിനി ചെയ്തത്‌ എന്നായിരുന്നു മിക്ക വിമർശനങ്ങളും. എന്നാൽ അതിനും മിനിയുടെ കൈയിൽ വ്യക്തമായ മറുപടിയുണ്ട്‌. കൂടുതൽ ആൺകുട്ടികളും തന്നെക്കാൾ പ്രായം കൂടിയ സ്ത്രീകളെ ആണ് ആഗ്രഹിക്കുന്നത് എന്നാണ് മിനിയുടെ പക്ഷം.

ഇൻറർനെറ്റിൽ, ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെടുന്ന വാക്കുകളിൽ ഒന്നാണ് മല്ലു ആന്റി എന്നത്. എന്താണ് അതിനർത്ഥം. എന്തേ മല്ലു ഗേൾ എന്നോ മല്ലു ലേഡി എന്നോ ഒന്നും ആരും സേർച്ച് ചെയ്യാത്തത്. അപ്പോൾ അതിനർത്ഥം ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിച്ചു നടക്കുന്നത് തന്റെയൊക്കെ അമ്മയുടെയും അമ്മായിയുടെയും ഇളയമ്മയുടെയും ഒക്കെ പ്രായമുള്ള പെണ്ണുങ്ങളെയാണ്. 

ഉദാഹരണമായി എന്‍റെ പ്രായമുള്ള സ്ത്രീ അല്ലെങ്കിൽ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അമ്മായി നല്ല സാരിയോ മിഡിയോ ഒക്കെ ധരിച്ചു കേരളം പോലത്തെ സ്ഥലത്തു വിമാനം ഇറങ്ങിയാൽ പിന്നാലെ കൂടുന്നതു പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ചെറുപ്പം പിള്ളേരാണ്. എന്‍റെ ഫേസ്‌ബുക്കിലും സോഷില്‍ മീഡിയകളിലും ഏറ്റവും കൂടുതൽ പ്രൊപോസൽസ് വരുന്നത് ഈ പ്രായക്കാരിൽ നിന്നാണ്. അതിനർത്ഥം അവർക്കൊക്കെ ആവശ്യം ഒരു മസാല അമ്മായിയെയാണ്. 

അല്ലാതെ മോഡലിംഗ് നടത്തുന്ന എല്ലും തൊലിയും മാത്രമുള്ള പെൺപിള്ളേരെയല്ല. കുറെ പിന്നോട്ടു നോക്കിയാൽ മനസ്സിലാക്കാം . ജയഭാരതിയും ശ്രീവിദ്യയും പോലത്തെ പെണ്ണുങ്ങളല്ലേ മലയാളികൾക്ക് പ്രിയങ്കരം. അവർക്കു കുറെ ബായ്ക്കും ഫ്രണ്ടും ഒക്കെ കാണണം . എല്ലാം പകൽ മാന്യന്മാർ മാത്രം പിന്നെ കേരളത്തിന്റെ ​ പൊതുവായ ഒരു കാര്യം പറഞ്ഞാൽ അവിടെ ഒരു സ്ത്രീയും പുരുഷനും ഹാപ്പി അല്ല.

അവസാനം വഴക്കിൽ അവസാനിക്കുന്ന ശാരീരിക ബന്ധങ്ങൾ. ഈ സമയത്തായിരിക്കും സോഷില്‍ മീഡിയയിലോ ഫോണിലോ ഏതെങ്കിലും ഒരു പയ്യൻ ഈ സ്ത്രീയുമായി അടുക്കുവാൻ ശ്രമിക്കുന്നത്. അതുപോലെ തിരിച്ചും ആണുങ്ങൾ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കുവാൻ ശ്രമിക്കും. 

ഇക്കളികളിൽ മനഃസമാധാനവും സുഖവും കണ്ടെത്തുന്നു. പിന്നെ സെക്‌സിനെ കുറിച്ചു പറയുകയാണെങ്കിൽ നമ്മളൊക്കെ മരിച്ചുപോകുന്ന മനുഷ്യരല്ലേ, കൂടി വന്നാൽ മുപ്പതോ നാൽപ്പതോ വർഷം കിട്ടിയാൽ കിട്ടി. വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണു സെക്‌സും. അതു മൂടിവെക്കപ്പെടേണ്ട ഒന്നല്ല. ആസ്വദിക്കാത്തവർ മണ്ടന്മാർ എന്നല്ലാതെ വേറെ എന്തു പറയുവാൻ.

തന്നെക്കാൾ പ്രായം കുറഞ്ഞ ആൺകുട്ടികളുമായി മിനി അഭിനയിക്കുന്നതിനെ വിമർശിച്ചർവർക്കാണ് മിനി ചുട്ട മറുപടി നൽകിയത്‌. 66 വയസായ മമ്മുട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കില്‍, 57 കാരനായ മോഹന്‍ലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ പയ്യന്മാരുമായി അഭിനയിക്കുന്നതില്‍ എന്താണു തെറ്റ് എന്നായിരുന്നു മിനിയുടെ മറു ചോദ്യം.

കേരളത്തിലെ സ്ത്രീയും പുരുഷനും ഒട്ടും ഹാപ്പിയല്ല അവർ എപ്പോഴും പണം ഉണ്ടാക്കാൻ വേണ്ടി ഓട്ടത്തിലാണ്. ഇതിനിടയിൽ പലതും കാണുന്നില്ല. വെള്ളവും വായുവും പോലെ തന്നെ മനുഷ്യന് ഏറെ ആവശ്യമായ ഒന്ന് തന്നെയാണ് സെക്സ്. ഇത് മൂടി വെക്കേണ്ട ഒന്നല്ല എന്നും മിനി റിച്ചാർഡ് ഒരു ഓൺലൈൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

·
[yuzo_related]

CommentsRelated Articles & Comments