22
November, 2017
Wednesday
06:37 PM
banner
banner
banner

ഒരു പാട്ടിനു വേണ്ടി അന്ന് എം ജി ശ്രീകുമാർ മോഹൻലാലിന്റെ മുന്നിലിരുന്ന് കരഞ്ഞു, പക്ഷെ!

ചില പാട്ടുകൾ അങ്ങനെയാണ്, കാലങ്ങൾ എത്ര കഴിഞ്ഞാലും അത് നല്കിയ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഒളിമങ്ങാതെ നമ്മുടെ മനസ്സിൽ പ്രഭ ചൊരിഞ്ഞ് നിൽക്കും. ഇത് ആസ്വാദകന്റെ കാര്യത്തിൽ മാത്രമല്ല, ആ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ ആളുകളുടേയും കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും. മലയാള ചലച്ചിത്ര ചരിത്രത്തിൽ എക്കാലവും ഓർക്കപ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ‘ഹിസ് ഹൈനസ് അബ്ദുള്ള’ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. അതിലെ ഗാനങ്ങൾ അതിലും ഒരുപടി മുന്നിലാണ് എന്നു പറഞ്ഞാലും രണ്ടഭിപ്രായം ഉണ്ടാകില്ല.

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിനും ഗായകൻ എം.ജി.ശ്രീകുമാറിനും ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം നല്കിയ ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഗാനങ്ങൽ എല്ലാം തന്നെ യേശുദാസിനെ കൊണ്ടു തന്നെ പാടിക്കണം എന്ന നിർബദ്ധം സംവിധായകൻ സിബി മലയിലുണ്ടായിരുന്നപ്പോൾ, ചിത്രത്തിലെ 2 ഗാനങ്ങൾ തന്റെ അത്മസുഹൃത്ത് എം.ജി. ശ്രീകുമാറിനെ കൊണ്ടും ഒരു ഗാനം സുജിത് (സംഗീതസംവിധായകൻ ശരത്) നെ കൊണ്ടും പാടിക്കണം എന്നുമായിരുന്നു മോഹൻലാൽ തീരുമനിച്ചത്.

പാട്ടുകൾ റെക്കോർഡ് ചെയ്യുന്ന സമയത്ത് സിബി മലയിൽ യേശുദാസിനെ കൊണ്ടു തന്നെ എല്ലാഗാനങ്ങളും പാടിക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. പ്രതീക്ഷകൾ നശിച്ച എം.ജിയും സുജിത്തും മോഹൻലാലിനെ കണ്ട് കാര്യം പറഞ്ഞു, സംവിധായകന്റെ തീരുമാനങ്ങളിൽ ,അമിതമായ ഇടപെടൽ നടത്താൻ പൊതുവെ താത്പര്യം കാണിക്കാറില്ലാത്ത മോഹൻലാൽ അവരോട് സംവിധായകനെ കണ്ട് കാര്യം പറയാൻ പറഞ്ഞു. എന്നാൽ സിബി മലയിലിന്റെ തീരുമാനം മറ്റൊന്നായിരുന്നു, 3 പാട്ടുകൾ യേശുദാസും ഒരുഗാനം യേശുദാസും എം.ജിയും ചേർന്നും പാടുന്ന രീതിയിലുമാണെന്നും അക്കാര്യം ലാലിനോട് പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം.

പക്ഷേ എം.ജി. ശ്രീകുമാർ വിടുന്ന മട്ടില്ല എന്നു കണ്ടപ്പോൾ സംവിധായകൻ കളം മാറ്റി ചവിട്ടി, തീരുമാനം മോഹൻലാലിന് വിട്ടുകൊണ്ട്. വേണമെങ്കിൽ എല്ലാ ഗാനവും എം.ജിയെ കൊണ്ടു തന്നെ പാടിക്കാം, പക്ഷേ താൻ ഈ പ്രോജക്ടിൽ സഹകരിക്കില്ല എന്ന കടുത്തതീരുമാനവും സിബി മലയിലിന്റെ ഭാഗത്ത് നിന്നും ഉണ്ടായപ്പോൾ ലാലും എം.ജിയെ കൈവിട്ടു.

തന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടപ്പോൾ എം.ജി ശ്രീകുമാറിന് പിടിച്ചു നിൽക്കാനായില്ല, സ്റ്റുഡിയോയിലിരുന്ന് നിയന്ത്രണം വിട്ടു കരഞ്ഞ എം.ജിയെ സമാധാനിപ്പിക്കാൻ മോഹൻലാലും സിബി മലയിലും നന്നേ പാടുപെട്ടു. അവസാനം ആ അത്ഭുതം സംഭവിച്ചു ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ‘നാദരൂപിണി..’ എന്നു തുടങ്ങുന്ന ഗാനം എം.ജി ശ്രീകുമാറിനെ കൊണ്ടു തന്നെ അവർ പാടിച്ചു. ഈ ഗാനം ഇനി കേൾക്കുമ്പോളൊന്ന് നന്നായി ശ്രദ്ധിച്ചോളു, പതിവിലും വ്യത്യസ്ഥമായി നോസൽ ടോൺ കൂടുതൽ പ്രകടമായ രീതിയിലാണ് എം.ജി ശ്രീകുമാർ ‘നാദരൂപിണി’ പാടിയിരിക്കുന്നത്. ആ വർഷത്തെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം എംജിക്ക് നേടിക്കൊടുത്തതും ഇതേ ഗാനം തന്നെയാണ്. അങ്ങനെ എത്ര എത്ര മലയാള ചലച്ചിത്ര ഗാങ്ങൾക്ക് പിന്നിൽ ഇതുപോലെ എത്ര എത്ര കണ്ണീരിന്റേയും പുഞ്ചിരിയുടേയും നനവും നിറവും ഉണ്ടാകും.

ഇതിനിടെ എംജി ശ്രീകുമാറിനെ വളര്‍ത്തിയത് മോഹന്‍ലാലുമായുള്ള സൗഹൃദമാണെന്നും, ലാല്‍ ശുപാര്‍ശ ചെയ്താണ് അവസരങ്ങള്‍ ലഭിക്കുന്നതെന്നുമുള്ള ആരോപണങ്ങളെ തള്ളി എംജി ശ്രീകുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടിട്ട് തന്നെ ഏറെക്കാലമായി. അവരവരുടേതായ തിരക്കുകളിലാണ്. ഫേയ്സ്ബുക്കിലൊക്കെ ചില പോസ്റ്റുകള്‍ കണ്ടു മോഹന്‍ലാല്‍ കാരണമാണ് ഞാന്‍ പാടിയത്. പുള്ളി കാരണം ഒരു പാട്ടും ഞാന്‍ പാടിയിട്ടില്ല. അങ്ങനെയെങ്കില്‍ കമലദളത്തിലും ഭരതത്തിലുമൊക്കെ ഞാന്‍ പാടണമായിരുന്നല്ലോ.

തിരുവനന്തപുരത്ത് നിന്ന് ഞങ്ങളൊക്കെ ഒരുമിച്ച്‌ സിനിമയിലേയ്ക്ക് എത്തിയത് യാദൃശ്ചിമായാണ്. പ്രിയദര്‍ശന്‍ വന്നു, അശോക് കുമാര്‍ വന്നു അവര്‍ രണ്ടു പേരും കൂടി മോഹന്‍ലാലിനെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേയ്ക്ക് തള്ളി വിട്ടു. പിന്നീട് അദ്ദേഹം വലിയ സ്റ്റാറായി. പിന്നീട് പ്രിയന് പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയിലേയ്ക്ക് ഓഫര്‍ വന്നു. അതില്‍ ഞാന്‍ പാടി. അക്കാലത്ത് എല്ലാവരുടെയും മോഹം സിനിമയാണ്. സുരേഷ് കുമാറും വന്നു. ചിത്രാഞ്ജലിയില്‍ ഒന്നിച്ചു ചര്‍ച്ചയും ഉറക്കവും. അവിടെ ആരും ആരെയും വളര്‍ത്തിയിട്ടില്ല. എല്ലാവരും വളരുകയായിരുന്നെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു.

Exclusive

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments