മലയാളം ഇ മാഗസിൻ.കോം

സ്ത്രീകൾക്ക്‌ ഏറെയിഷ്ടം എന്നാൽ പുരുഷന്മാർ ഒട്ടും സമ്മതിക്കുകയുമില്ല ഈ കാര്യങ്ങൾ: ശരിയല്ലേന്ന് നോക്കിയേ പെണ്ണുങ്ങളേ?

സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ ആഗ്രഹിക്കുന്നതാണ് തന്റെ പങ്കാളി എപ്പോളും വൃത്തിയായും സുന്ദരമായും നടക്കണമെന്ന്. മാറുന്ന ഫാഷനു അനുസരിച്ച് മാറുന്നവർ ആണ് നമ്മളൊക്കെ തന്നെ.

പുരുഷമാരെക്കാൾ കൂടുതൽ ഫാഷൻ വസ്ത്രങ്ങളും മെക് അപ്പ് ഉം ഒകെ സ്ത്രീകൾക്ക് തന്നെയാണ് ഉള്ളത്. സ്ത്രീകളുടെ ശരീരം ആസകലം ഫാഷനിൽ ഉൾപെടും. കൊച്ചു കുഞ്ഞു മുതൽ പ്രായമായവർ വരെ ഇതിൽ പെടുന്നു. എന്നാൽ ചിലർക്ക് ഫാഷൻ ഒരു ഭ്രമമാണ്. മാറുന്ന ട്രെൻഡിനനുസരിച്ചു അപ്പപ്പോൾ തന്നെ ഒക്കെ വാങ്ങി മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാനാണ് ഇവർക്ക് താല്പര്യം. പല പുരുഷന്മാർക്കും ഈ തരം ഫാഷൻ ഇഷ്ടമാണ് അത് സിനിമാതാരങ്ങളോ മോഡലോ ആണെങ്കിൽ മാത്രം.

തന്റെ ഭാര്യ, പെങ്ങൾ ഇവരൊന്നും ഇങ്ങയുള്ളവ ഉപയോഗിക്കുന്നത് പുരുഷന്മാർ സമ്മതിച്ചു കൊടുക്കാറില്ല. ഈ ഫാഷൻ ഭ്രമം തകർക്കുന്ന കുടുംബ ബന്ധങ്ങളും ചില്ലറയല്ല. വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ ഇഷ്ടങ്ങൾ കൂടെ മാനിച്ചു മാത്രമേ ഫാഷൻ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.

പല സ്ത്രീകൾക്കും വിവാഹശേഷം സ്വന്തമായി ഈ കാര്യത്തിൽ തീരുമാനം എടുക്കാൻ അവകാശമില്ല എന്ന് തന്നെ പറയാം. സ്ത്രീകൾ ഇടാൻ ആഗ്രഹിക്കുന്ന എന്നാൽ പുരുഷൻ ഒട്ടും താല്പര്യം കാണിക്കാത്ത പൊതുവായ ചില കാര്യങ്ങൾ ഉണ്ട്. അവ ഏതാണെന്നു നോക്കാം.

ലെഗ്ഗിൻസ്: പുരുഷന്മാർക്ക് പൊതുവേ ഇഷ്ടമില്ലാത്ത ഒന്നാണ് ലെഗ്ഗിൻസ്. ഇത് ഒരു മേൽവസ്ത്രം അല്ല എന്നുള്ളത് തന്നെയാണ് കാരണം. പാവടയുടെയും കട്ടി കുറഞ്ഞ പാന്റിന്റെയും ഉള്ളിൽ ഇടാൻ ഉപയോഗിച്ചിരുന്നതാണ് ലെഗ്ഗിങ്‌സ്. എന്നാൽ ഇപ്പോൾ സ്ത്രീകൾ ഇത് മാത്രമായിട്ടാണ് ധരിക്കാറു. ലെഗ്ഗിങ്‌സ് ഒരു വിവാദ വസ്ത്രമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പുരുഷന്മാർക്ക് ലെഗ്ഗിൻസ് തീരെ ഇഷ്ടമില്ലാത്ത വസ്ത്രങ്ങളിൽ ഒന്നാണ്.

ഷോർട് സ്കർട്: സ്ത്രീകൾ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വസ്ത്രമാണ് ഷോർട് സ്കർട്. സ്ത്രീകൾക്ക് ഇഷ്ടമാണെങ്കിലും പുരുഷന്മാർക്ക് കണ്ണിനു ഒട്ടും പിടിക്കാത്ത വസ്ത്രമാണ് ഷോർട് സ്കർട്. തന്റെ ഭാര്യയെയോ പെങ്ങളെയോ ഇറക്കം കുറഞ്ഞ പാവാട ഇടാൻ അനുവദിക്കില്ല എങ്കിലും സിനിമയിലെ നായികയേയോ മോഡലോ ഈ വസ്ത്രത്തിൽ വരുന്നത് പുരുഷന്മാർ ഏറെ ആസ്വദിക്കുന്നു.

ഈ വസ്ത്രങ്ങൾ പോലെ തന്നെ പുരുഷന്മാർ വെറുക്കുന്ന ഒന്നാണ് അമിതമായ മേക് അപ്പ്. ശാലീന സൗന്ദര്യം എന്ന സങ്കല്പം ഒക്കെ മാറി എങ്കിലും ഇപ്പോളും തന്റെ ഭാര്യയിൽ ഇത് കാണാൻ ആഗ്രഹിക്കുന്നവരാണ് പല പുരുഷന്മാരും. ഉള്ളിൽ എത്ര മോഡേൺ എന്ന് പറഞ്ഞാലും പുരുഷന്മാർക്ക് തനി നാടൻ ലുക്കിലുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ വളരെ താല്പര്യമാണ്.

എന്നാലും മിതമായ മേക് അപ്പിൽ ഭാര്യ സുന്ദരിയായി വരുന്നത് പുരുഷന്മാർക്കു ഇഷ്ടമാണ്. അതെ സമയം ചില സ്ത്രീകൾ ഫാഷന്റെയും ട്രെന്റിന്റെയും പേരിൽ \’അയ്യേ\’ എന്ന് പറയുന്ന തരത്തിലുള്ള ചില കോപ്രായങ്ങൾ കാണിക്കും. ഇത് പുരുഷൻമാർക്ക് ആരോചകമായിരിക്കും. കടുത്ത ലിപ്സ്റ്റിക്കും കണ്ണിനു അരോചകമായ രീതിയിൽ ഉള്ള രൂപവും ഒക്കെ പുരുഷൻമാർ വെറുക്കുന്നു.

സരിക ചാരൂസ്‌

Sarika Charus | Staff Reporter