മലയാളം ഇ മാഗസിൻ.കോം

സ്ത്രീ – പുരുഷ സ്വയം ഭോ ഗവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന ചില തെറ്റിദ്ധാരണകളും വിശ്വാസങ്ങളും

സ്വയം ഭോ ഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളും വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്. സ്വയം ഭോ ഗം ഒരു മാനസികരോഗമോ ര തിവൈ കൃതമോ ആണെന്ന തെറ്റിദ്ധാരണ സർവ്വസാധാരണമാണ്.

ആറുവയസ്സുവരെയുള്ള പ്രായത്തിനിടയ്ക്ക് കുട്ടികൾ – വിശേഷിച്ച് പൊതുസ്ഥലങ്ങളിലും മറ്റ് ആളുകളുടെ സാന്നിധ്യത്തിലും – സ്വയം ഭോ ഗം ചെയ്യുന്നതു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സുഖദായകമായ പ്രവർത്തി എന്ന നിലയ്ക്കാണ് കുട്ടികൾ ഈ പ്രായത്തിൽ ഇത് ചെയ്യുന്നത്, ആറുവയസ്സിനു ശേഷം സാമൂഹിക സാഹചര്യങ്ങളെപ്പറ്റി കുട്ടി കൂടുതൽ ബോധവാനാകുകയും സ്വകാര്യതയിൽ സ്വയം ഭോ ഗം ചെയ്യാൻ ശീലിക്കുകയും ചെയ്യുന്നു.

ശുക്ലം നഷ്ടപ്പെടുന്നത് ശരീരത്തെ തളർത്തുമെന്നും സ്വയം ഭോ ഗം വന്ധ്യത വരുത്തിവയ്ക്കുമെന്നുമുള്ള വിശ്വാസം അപൂർവ്വമല്ല. വൈദ്യശാസ്ത്ര സംബന്ധിയായ തെറ്റിദ്ധാരണകളും ഈ രംഗത്ത് കുറവല്ല. ഉദാഹരണത്തിനു, സ്വയം ഭോ ഗം മൂലം മൂത്രനാളിയിൽ അണുബാധ, മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ രക്തം ലൈം ഗികാ വയവങ്ങളിൽ വീക്കം എന്നിവയുണ്ടാകാം എന്ന ധാരണ നിലനിന്നിരുന്നു. ലൈം ഗികാ വയവങ്ങളിൽ ശസ്ത്രക്രിയ നടത്തി സ്വയം ഭോ ഗത്വര നിർത്തിക്കാനുള്ള “ചികിത്സ” 20-ആം നൂറ്റാണ്ടുവരെയും അമേരിക്കൻ ഐക്യനാടുകളിൽ നടത്തിയിരുന്നു.

സ്വയം ഭോ ഗ പ്രവർത്തികൾ അമിതമായ ലൈം ഗിക വാഞ്ഛയുടെയോ, ലൈം ഗിക‌ അരാജകത്വത്തിന്റെയോ ലക്ഷണമാണെന്ന ധാരണയും തെറ്റാണ്. മുഖക്കുരു വർദ്ധിക്കുമെന്നും ശാരീരിക രോമവളർച്ച കൂടുതലാകുമെന്നുമുള്ള ധാരണകളും ശാസ്ത്ര പിൻ‌ബലമുള്ളവയല്ല. അമിതമായ ശു ക്ലവിസർജ്ജനം മൂത്രനാളിയിൽ വേദന ഉണ്ടാക്കാം.

സ്വയം ഭോ ഗത്തെ കുറിച്ചുള്ള മിഥ്യാ ബോധവും തെറ്റിദ്ധാരണകളുമെല്ലാം ഓരോ പുതിയ തലമുറകളിലും പ്രചരിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

1 പല ജീവിത പങ്കാളികളും വിവാഹ ശേഷവും സ്വയം ഭോ ഗം തുടരുന്നുണ്ട്

2 സ്വയം ഭോ ഗത്തെകുറിച്ച് പ്രചരിക്കപ്പെടുന്ന 5 മിഥ്യാധാരണകള്‍:
1 അന്ധതയുണ്ടാവുന്നു, 2 പ്രത്യുല്‍പാദന ശേഷിയില്ലാതാവുന്നു, 3 ലൈം ഗിക ദൗര്‍ബല്യങ്ങളുണ്ടാവുന്നു, 4 ഭാരക്കുറവും ലൈം ഗീകാ വയവത്തിന്റെ വലിപ്പം കുറയും, 5 ലൈം ഗിക തൃഷ്ണ കുറയും.

3 സ്വയം ഭോ ഗം ചെയ്യുന്ന സത്രീകള്‍ക്ക് സം ഭോ ഗ സമയത്ത് ര തിമൂ ര്‍ച്ഛയിലെത്തുന്നതില്‍ യാതൊരു പ്രശ്‌നവും ഉണ്ടാവില്ല: സ്ത്രീകളിലെ ര തിമൂ ര്‍ച്ഛ പുരുഷന്‍മാരുടേതിനേക്കാള്‍ സങ്കിര്‍ണ്ണമാണ് എന്നതാണ് ഇതിനുള്ള കാരണം. സ്ഖ ലനത്തിലൂടെയാണ് പുരുഷന്‍മാര്‍ക്ക് ര തിമൂ ര്‍ച്ഛ സംഭവിക്കുന്നത്. ലൈം ഗിക വികാരമുണര്‍ത്തുന്നതിലുണ്ടാവുന്ന പോരായ്മകളും അനുയോജ്യമല്ലാത്ത ലൈം ഗീക രീതികളുമാണ് സ്ത്രീകളിലെ ര തിമു ര്‍ച്ഛയില്‍ തടസങ്ങളായി വരുന്നത്. ശീഖ്ര സ്ഖ ലനവും ആവശ്യമായത്ര ബാഹ്യകേളികളില്ലാത്തതും പുരുഷന്‍മാരില്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

സ്വയം ഭോ ഗം സാധാരണയായി ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നില്ല. എങ്കിലും അമിതമായി സ്വയം ഭോ ഗം ചെയ്യുന്നുണ്ടെങ്കില്‍ അതിനെ അഡിക്ഷനായി കാണാവുന്നതാണ്. ഇത്തരം അവസരത്തില്‍ ഒരു സെ ക്‌ സോ ളജിസ്റ്റിന്റെ സഹായം തേടുക.

Priya Parvathi

Priya Parvathi | Staff Reporter